നഗ്നതാ പ്രദര്‍ശനം: നടന്‍ ശ്രീജിത്ത് രവിയ്ക്ക് ജാമ്യം

കൊച്ചി: പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ നടന്‍ ശ്രീജിത് രവിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം നിരസിച്ചതിനെ തുടര്‍ന്നാണ് ശ്രീജിത് ഹൈക്കോടതിയെ സമീപിച്ചത്. അയ്യന്തോള്‍ എസ്‌എന്‍ പാര്‍ക്കിന് സമീപത്തെ ഫ്ലാറ്റിന് മുന്നില്‍ പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചെന്നായിരുന്നു Read More …

മോദി, ബിജെപി എന്നീ വാക്കുകള്‍ കൂടി വിലക്കിയാല്‍ പൂര്‍ണമായി : പരിഹസിച്ച്‌ സുധാകരന്‍

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കെ, 65 വാക്കുകള്‍ സഭയില്‍ ഉപയോഗിക്കാനാകില്ലെന്ന തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. പുതിയതായി അണ്‍പാര്‍ലമെന്‍ററി വാക്കുകളായി പ്രഖ്യാപിച്ചവയില്‍ ഏറിയവയും മോദിയെന്ന പേരിന്‍റെ വിശേഷണങ്ങളും പര്യായങ്ങളുമാണെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു. ലോക്സഭാ സെക്രട്ടറിയേറ്റാണ് 65 വാക്കുകളെ ‘അണ്‍പാര്‍ലമെന്ററി’ ആയി പ്രഖ്യാപിച്ചത്. ജനങ്ങളുടെ മനസ്സില്‍ ഏറ്റവും കൂടുതല്‍ വെറുപ്പുളവാക്കുന്ന വാക്കുകളാണ് മോദിയും Read More …

ദൃശ്യങ്ങള്‍ കണ്ടത് കോടതിയിലെന്ന് സുനിയുടെ അഭിഭാഷകന്‍, കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ നീക്കം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ചിന്റെ നീക്കം. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കോടതി ജീവനക്കാരെ ചോദ്യംചെയ്യുന്നത്. ഇതിനായി ക്രൈംബ്രാഞ്ച് സംഘം പ്രത്യേക അപേക്ഷ സമര്‍പ്പിക്കും.അതിനിടെ, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടത് കോടതിയില്‍വെച്ചാണെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് വി.കുറുപ്പ് പറഞ്ഞു. Read More …

സാഹസിക ഡ്രൈവിങ്ങിനെതിരെ ഹൈകോടതി; അപകടമുണ്ടാക്കുന്നവരോട് ദയ വേണ്ട

കൊച്ചി: സാഹസിക ഡ്രൈവിങ് നടത്തി അപകടമുണ്ടാക്കുന്നവരോട് ദയ കാണിക്കാനാവില്ലെന്ന് ഹൈകോടതി. അപകടമുണ്ടാക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവരോട് ദാക്ഷിണ്യം കാണിച്ചാല്‍ ഇവര്‍ ഡ്രൈവിങ് നേരമ്ബോക്കാക്കുമെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ അഭിപ്രായപ്പെട്ടു. 2002ല്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ബസ് ഓടിച്ചയാള്‍ക്കും ഉടമയായ സഹോദരനും കീഴ്കോടതി വിധിച്ച ശിക്ഷ ശരിവെച്ചാണ് സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ്. 2002 ഡിസംബര്‍ 29ന് നേര്യമംഗലം-മൂന്നാര്‍ Read More …

ഇന്ധനം നിറയ്ക്കാന്‍ കേരളത്തില്‍ ഇറങ്ങിയത് ലങ്കയിലേക്കുള്ള 120 വിമാനങ്ങള്‍; അഭിനന്ദിച്ച്‌ കേന്ദ്രം

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ശ്രീലങ്കയിലേക്കുള്ള 120 വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനും മറ്റും ഇറങ്ങാന്‍ സൗകര്യമൊരുക്കിയതിന് കേരളത്തിലെ വിമാനത്താവളങ്ങളെ അഭിനന്ദിച്ച്‌ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. നിര്‍ണായക സമയത്ത് പ്രതിസന്ധിയിലായ രാജ്യത്തെ സഹായിക്കാന്‍ തയ്യാറായ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെയാണ് മന്ത്രി പ്രശംസിച്ചത്. ശ്രീലങ്കയിലേക്കുള്ള 120 ലധികം വിമാനങ്ങള്‍ക്ക് സാങ്കേതിക ലാന്‍ഡിങ് അനുവദിച്ചതിലൂടെ രണ്ടു വിമാനത്താവളങ്ങളും തങ്ങളുടെ Read More …

കൗമാരക്കാരായ പെണ്‍കുട്ടികളിലെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ച്‌ അറിയാം

കൗമാരക്കാരിലെ വിഷാദം ഗുരുതരമായ മാനസികാരോഗ്യ പ്രശ്നമാണ്. വൈകാരികവും പ്രവര്‍ത്തനപരവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് പുറമെ അവര്‍ എങ്ങനെ ചിന്തിക്കുന്നു, അനുഭവപ്പെടുന്നു, പെരുമാറുന്നു എന്നതിനെ ഇത് ബാധിക്കുന്നു. ഏത് പ്രായത്തിലും സമയത്തും വിഷാദരോഗം ഉണ്ടാകാമെങ്കിലും മുതിര്‍ന്നവരേക്കാള്‍ കൗമാരക്കാര്‍ക്ക് ലക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കും. കൗമാരപ്രായത്തില്‍ ആണ്‍കുട്ടികളേക്കാള്‍ അപകടസാധ്യത പെണ്‍കുട്ടികളിലാണെന്നും വിദഗ്ധര്‍ പറയുന്നു. വാക്കാലുള്ളതോ ശാരീരികമോ ലൈംഗികമോ ആയ ദുരുപയോഗം, പ്രിയപ്പെട്ട Read More …

സ്വപ്‌നയുടെ കള‌ളത്തരങ്ങള്‍ വെളിവാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് ഷാജ് ‌കിരണ്‍

കൊച്ചി: സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തി കലാപത്തിന് ശ്രമിക്കുന്നു എന്ന സിപിഎം നേതാവിന്റെ പരാതിയിലുള‌ള കേസില്‍ ഷാജ് കിരണിന്റെ മൊഴി രേഖപ്പെടുത്തി. ഉച്ചയ്‌ക്ക്ശേഷം മൂന്ന് മണിയോടെ ആരംഭിച്ച മൊഴിയെടുപ്പ് 2 മണിക്കൂര്‍ 50 മിനിട്ട് നേരം നീണ്ടു. ഡിജിറ്റല്‍ തെളിവുകള്‍ സഹിതമുള‌ള രഹസ്യമൊഴിയാണ് നല്‍കിയതെന്ന് ഷാജ് കിരണ്‍ അറിയിച്ചു. പാലക്കാട് ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ Read More …

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു, ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക്

തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെയും ഇന്നുമായി 200 രൂപ ഇടിഞ്ഞപ്പോള്‍ കേരളത്തിലെ സ്വര്‍ണവില 37360 രൂപയായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് 80 രൂപയുടെ ഇടിവും. ഗ്രാമിന്റെ വില 10 രൂപ കുറഞ്ഞു. ഇന്നലെ 15 രൂപയായിരുന്നു കുറഞ്ഞത്. ഒരു ഗ്രാം 22 Read More …