സ്വഭാവവൈകല്യത്തിന് ചികിത്സയിൽ,നടന്‍ ശ്രീജിത് രവി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി:നഗ്നതാ പ്രദര്‍ശന  കേസില്‍ റിമാന്‍റിലായ നടന്‍ ശ്രീജിത് രവി  ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇന്നലെ അറസ്റ്റിലായ പ്രതിയെ തൃശൂര്‍ അഡീഷ്ണല്‍ സെഷന്‍സ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരുന്നു.2016 മുതൽ സ്വഭാവവൈകല്യത്തിന് ചികിത്സയിലെന്ന്  ഹര്‍ജിയില്‍ പറയുന്നു.തുടർച്ചയായുള്ള ജയിൽവാസം ആരോഗ്യനില മോശമാക്കുമെന്നു൦ അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അപേക്ഷിച്ചു. അയ്യന്തോള്‍ എസ്എന്‍ പാര്‍ക്കിന് സമീപത്തെ  ഫ്ളാറ്റിനു മുന്നില്‍  Read More …

നടിയെ പീഡിപ്പിച്ച കേസ് : മെമ്മറി കാര്‍ഡ് വീണ്ടും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു

കൊച്ചി : ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ചു തിരുവനന്തപുരത്തെ സ്റ്റേറ്റ് ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കാണ് (എഫ്‌എസ്‌എല്‍) ഇന്നലെ കാര്‍ഡ് പരിശോധനയ്ക്ക് അയച്ചത്. കേസിലെ വിചാരണക്കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന കാര്‍ഡ് മുദ്രവച്ച കവറില്‍ പൊലീസ് ഉദ്യോഗസ്ഥരാണു ലാബിലേക്കു കൊണ്ടുപോയത്. Read More …

യൂത്ത് കോണ്‍ഗ്രസ് ക്യാംപില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ടെന്ന് പരാതി കിട്ടിയാല്‍ പോലിസിന് കൈമാറും:പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിവിറില്‍ ഏതെങ്കിലും പെണ്‍കുട്ടി അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ആഭ്യന്തര പ്രശ്‌നമായി ഒതുക്കി തീര്‍ക്കില്ലെന്നും ആര്‍ക്കെങ്കിലും എതിരെ പരാതിയുണ്ടെങ്കില്‍ ആ പരാതി പോലിസിന് കൈമാറുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരോപണ വിധേയനെതിരെ സംഘടനാ നടപടിയും ഉണ്ടാകും. പരാതി ഉണ്ടെങ്കില്‍ അത് പാര്‍ട്ടി സമിതി അന്വേഷിച്ച്‌ പറഞ്ഞു തീര്‍ക്കുന്ന Read More …

സ്‌നേഹബന്ധങ്ങളില്‍ അകല്‍ച്ചയുണ്ടാകുമ്ബോള്‍ ബലാത്സംഗ ആരോപണങ്ങള്‍ ഉയരുകയാണെന്ന് ഹൈക്കോടതി

സ്‌നേഹബന്ധങ്ങളില്‍ അകല്‍ച്ചയുണ്ടാകുമ്ബോള്‍ ബലാത്സംഗ ആരോപണങ്ങള്‍ ഉയരുകയാണെന്ന് ഹൈക്കോടതി. ഇത്തരം ആരോപണങ്ങള്‍ മറ്റേയാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വാക്കാല്‍ നിരീക്ഷിച്ചു. അഭിഭാഷകയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ നവനീത് എന്‍ നാഥിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.’സ്‌നേഹബന്ധം തുടരാന്‍ ഒരാള്‍ ആഗ്രഹിക്കുകയും മറ്റേയാള്‍ അത് അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുമ്ബോള്‍ അത് Read More …

ആദ്യ മഴയില്‍ തകരുന്ന റോഡുകള്‍ പശ ഒട്ടിച്ച്‌​ ഉണ്ടാക്കിയതോ -ഹൈകോടതി

കൊച്ചി: ആദ്യ മഴയില്‍ തന്നെ തകരുന്ന റോഡുകള്‍ പശ വെച്ച്‌​ ഒട്ടിച്ച്‌​ ഉണ്ടാക്കിയതാണോയെന്ന്​ ഹൈകോടതി. റോഡുകള്‍ തകരുന്നത്​ കോടതി ഉത്തരവുകള്‍ പാലിക്കുന്നില്ലെന്നതിന്​ തെളിവാണ്​. കോടതി നിര്‍ദേശങ്ങള്‍ വെറും വാക്കായി കാണാനുള്ളതല്ല​, കര്‍ശനമായി നടപ്പാക്കാനുള്ളതാണ്. ഈ സ്ഥിതി പരിതാപകരമാണ്​. ഇത്തരം നിരുത്തരവാദപരമായ സമീപനങ്ങള്‍ അനുവദിക്കാനാകില്ല. എന്‍ജിനീയര്‍മാരും കരാറുകാരുമാണ്​ ഇക്കാര്യത്തില്‍ ഉത്തരവാദികളെന്നും മറുപടി പറയാന്‍ ബാധ്യസ്ഥരാണെന്നും ജസ്റ്റിസ്​ ദേവന്‍ Read More …

ഇ.ഡി.യുടെ ചോദ്യംചെയ്യലില്‍ സഹകരിക്കാതെ ഷാജ് കിരണ്‍

കൊച്ചി: നയതന്ത്രസ്വര്‍ണക്കടത്ത് കേസില്‍ അവിഹിതമായ ഇടപെടല്‍ നടത്തിയ ഷാജ് കിരണും സുഹൃത്ത് ഇബ്രായിയും നിര്‍ണായക മൊബൈല്‍ ഫോണ്‍രേഖകള്‍ നശിപ്പിച്ചെന്ന് സംശയം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും ക്രൈംബ്രാഞ്ചിന് സമര്‍പ്പിച്ചിരിക്കുകയാണെന്നാണ് ഇരുവരും മറുപടി നല്‍കിയത്. എന്നാല്‍, ഇതുസംബന്ധിച്ച്‌ ക്രൈംബ്രാഞ്ചില്‍നിന്നുള്ള രസീതി ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. പരിശീലനം ലഭിച്ചതുപോലെയാണ് ചോദ്യങ്ങള്‍ക്കെല്ലാം ഇരുവരും മറുപടി നല്‍കുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ Read More …

ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനും മുഖ്യമന്ത്രിക്കുമെതിരെ സ്വപ്ന സുരേഷ്

കൊച്ചി : ഗൂഢാലോചനാ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനും മുഖ്യമന്ത്രിക്കുമെതിരെ സ്വപ്ന സുരേഷ്. ക്രൈം ബ്രാഞ്ച് കലാപകേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തന്റെ കൈവശമുള്ള, മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ സാമ്ബത്തിക കൈമാറ്റങ്ങളുടെ രേഖ ആവശ്യപ്പെട്ടുവെന്നും സ്വപ്ന സുരേഷ് ആരോപിച്ചു. ചോദ്യംചെയ്യാന്‍ വിളിപ്പിച്ച്‌ അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചു. എച്ച്‌ ആര്‍ ഡി എസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് Read More …

മുസ്‍ലിം സ്ത്രീകളുടെ കുട്ടികളുടെ സ്വത്തിന്റെ രക്ഷകര്‍തൃത്വം വഹിക്കല്‍; തുല്യാവകാശ നിയമം കൊണ്ട് വിലയിരുത്തല്‍ സാധ്യമല്ലെന്ന് ഹൈക്കോടതി

കൊച്ചി: മുസ്‍ലിം സ്ത്രീകള്‍ക്ക് കുട്ടികളുടെ സ്വത്തിന്റെ രക്ഷകര്‍തൃത്വം വഹിക്കാന്‍ അവകാശമുണ്ടോയെന്ന കാര്യം തുല്യാവകാശ നിയമം കൊണ്ട് വിലയിരുത്തല്‍ സാധ്യമല്ലെന്ന് ഹൈക്കോടതി. മാതാവിന് മക്കളുടെ സ്വത്ത് സംരക്ഷണത്തിന്‍റെ ചുമതലക്കാരിയാകുന്നതിന് വിലക്കുണ്ടെന്നോ ഇല്ലെന്നോ ഖുര്‍ആനിലോ ഹദീസിലോ പ്രത്യേകിച്ച്‌ പരാമര്‍ശമില്ല.അതിനാല്‍ രണ്ട് നിലയിലും വ്യാഖ്യാനിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. പിന്തുടര്‍ച്ചാവകാശം പോലുള്ള പൊതു കാര്യങ്ങളില്‍ മതത്തിന്റെറ അടിസ്ഥാനത്തില്‍ വിലയിരുത്തല്‍ പാടില്ലെന്നിരിക്കെ Read More …