പിണറായി വിജയന് 77-ാം പിറന്നാള്‍; ജന്മ ദിനത്തില്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ തിരക്കില്‍ മുഖ്യമന്ത്രി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് 77-ാം ജന്മദിനം. ജന്മ ദിനത്തില്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് മുഖ്യമന്ത്രി. ഞായറാഴ്ച കൊച്ചിയിലെത്തിയ മുഖ്യമന്ത്രി 27 വരെ പ്രചാരണം നയിച്ച്‌ രംഗത്തുണ്ടാകും. സാധാരണ പിണറായി വിജയന്‍ തന്റെ ജന്മദിനം ആഘോഷിക്കാറില്ല. ഇത്തവണയും പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആറ് വര്‍ഷം മുമ്ബ് ഒന്നാം പിണറായി Read More …

വിദ്വേഷ പ്രസംഗ കേസ്; പി സി ജോര്‍ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

കൊച്ചി | വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കൊച്ചി വെണ്ണല ക്ഷേത്രത്തിലെ വിവാദ പ്രസംഗത്തിലാണ് കോടതി നടപടി. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം എടുത്താണ് പോലീസ് കേസെടുത്തതെന്ന് പി സി കോടതിയില്‍ പറഞ്ഞു .തിരുവനന്തപുരം കേസില്‍ മജിസ്‌ട്രേറ്റ് നേരത്തെ ജാമ്യം നല്‍കി .അതിന്റെ വിരോധം Read More …

പിസി ജോര്‍ജിനെ കണ്ടെത്താനായില്ല, അറസ്റ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കി പോലീസ്

കൊച്ചി: വിദ്വേഷ പ്രസംഗക്കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം വേഗത്തിലാക്കി പോലീസ്. ജോര്‍ജിനെ കണ്ടെത്താനും തിരച്ചില്‍ കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. ഇന്നും തിരച്ചില്‍ തുടരാനാണ് പോലീസ് തീരുമാനം. ഇന്നലെ പിസി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി പോലീസ് തിരഞ്ഞിരുന്നു. പക്ഷേ കണ്ടെത്താനായില്ല. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയ Read More …

പുതുക്കിയ ഇന്ധനവില പ്രാബല്യത്തില്‍; ഡീസല്‍ വില നൂറിന് താഴെ

കൊച്ചി: രാജ്യത്ത് പുതുക്കിയ ഇന്ധനവില പ്രാബല്യത്തില്‍ വന്നു. കേരളത്തില്‍ പെട്രോളിന് 10.52 രൂപയും ഡീസലിന് 7.40 രൂപയും കുറഞ്ഞു. ഇതോടെ പെട്രോളിന് 106.74 രൂപയും ഡീസലിന് 92.63 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 106.74 രൂപയും ഡീസലിന് 92.63 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 104.02 രൂപയും, ഡീസലിന് 94.80 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 106.74, ഡീസലിന് Read More …

തൃക്കാക്കരയില്‍ കോണ്‍​ഗ്രസ് ജയിച്ചാലും തോറ്റാലും എല്ലാവര്‍ക്കും ഉത്തരവാദിത്തം: രമേശ് ചെന്നിത്തല

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും കോണ്‍​ഗ്രസില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് രമേശ് ചെന്നിത്തല. ജയിച്ചാല്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തം, തോറ്റാല്‍ താന്‍ ഉത്തരവാദിത്തം ഏല്‍ക്കുമെന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ പ്രസ്‌താവന വാര്‍ത്താലേഖകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ്‌ ചെന്നിത്തലയുടെ പ്രതികരണം. ഡിസിസി ജനറല്‍ സെക്രട്ടറി മുരളീധരനെ അറിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. എത്ര ഡിസിസി ജനറല്‍ സെക്രട്ടറിമാരുണ്ട്‌? അവരെയൊക്കെ ഞാന്‍ Read More …

കെ റെയില്‍ ഒരിക്കലും നടപ്പാക്കാനാവില്ലെന്ന് സിപിഎമ്മിന് ബോധ്യമുള്ള പദ്ധതി: രമേശ് ചെന്നിത്തല

കൊച്ചി: ഒരിക്കലും നടപ്പാക്കാനാവില്ലെന്ന് സി പിഎമ്മിന് തന്നെ ബോധ്യമുള്ള പദ്ധതിയാണ് കെ റെയിലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലമേറ്റെടുത്ത് കമ്മീഷന്‍ തട്ടാനും വികസന വിരുദ്ധരെന്ന തങ്ങളുടെ മുഖമുദ്ര മാറ്റിയെടുക്കാനുമാണ് കെ റെയിലെന്നും പറഞ്ഞ് പിണറായി വിജയനും കൂട്ടരും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ Read More …

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില (Gold Price in Kerala) തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4670 രൂപയും പവന് 37,360 രൂപയുമായി. വ്യാഴാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചിരുന്നു. ബുധനാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന Read More …

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം; കെ സുധാകരനെതിരെ കേസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ വിനു വിന്‍സന്റിന്റെ പരാതിയില്‍ പാലാരിവട്ടം പൊലിസാണ് കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്. ഒരു വ്യക്തിയെ നായയോട് ഉപമിക്കുന്നത് അധിക്ഷേപമാണ്, അതുകൊണ്ട് കേസെടുക്കണം എന്നാണ് പരാതിയില്‍ പറയുന്നത്. തൃക്കാക്കര മണ്ഡലത്തില്‍ മുഖ്യമന്ത്രി Read More …