സമ്ബര്‍ക്ക രോഗികളുടെ എണ്ണം 50ന് മുകളിലെത്തി; ഇന്ന് മുതല്‍ ഫോര്‍ട്ട്കൊച്ചിയില്‍ കര്‍ഫ്യൂ , അവശ്യസാധനങ്ങളുടെ കടകള്‍ ഉച്ചക്ക് രണ്ട് മണിവരെ മാത്രം

കൊച്ചി: എറണാകുളത്ത് സമ്ബര്‍ക്ക രോഗികളുടെ എണ്ണം 50ന് മുകളിലെത്തിയ സാഹചര്യത്തില്‍ആലുവക്കൊപ്പം ഫോര്‍ട്ട്കൊച്ചിയിലും ഇന്ന് മുതല്‍ കര്‍ഫ്യൂ. ഉച്ചക്ക് രണ്ട് മണിവരെ മാത്രമാകും അവശ്യസാധനങ്ങളുടെ കടകള്‍ക്ക് തുറക്കാന്‍ അനുമതി. യാത്രാനിരോധനവും കര്‍ശനമാക്കും. ആലുവ കൂടാതെ സമീപപ്രദേശങ്ങളായ അങ്കമാലിയിലും കാലടിയിലും കൊവിഡ് സ്ഥിരീകരിക്കുന്നത്ജില്ലയില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്. എറണാകുളം ജില്ലയില്‍ മാറാടി പഞ്ചായത്തില്‍ നാലാംവാര്‍ഡും, വാരപ്പെട്ടി പഞ്ചായത്തില്‍ എട്ടാം വാര്‍ഡും,കാഞ്ഞൂരില്‍ Read More …

ബ്ലാക്ക് മെയിലിംഗ് കേസ്: സോഫിയയുടെ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി : നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഏഴാം പ്രതി ഷെരീഫിന്റെ ഭാര്യ സോഫിയ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജി ഹെക്കോടതി ഇന്ന് പരിഗണിക്കും. പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ കേസില്‍ പ്രതി ചേര്‍ക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നതായി പറഞ്ഞാണ് ഹരജി നല്‍കിയിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ഷെരീഫിന്റെ ഹരജിയില്‍ Read More …

സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് പവന് 35,800രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് പവന് 35,800രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. രൂപയുടെ മൂല്യം ഡോളറിനെതിരെ മെച്ചപ്പെട്ട സാഹചര്യത്തിലാണ് സ്വര്‍ണവില രാജ്യത്ത് കൂടുന്നത്. സുരക്ഷി​ത നിക്ഷേപമെന്ന നി​ലയി​ല്‍ സ്വര്‍ണം വാങ്ങി​ക്കൂട്ടുന്നതും വി​ല വര്‍ദ്ധനവി​ന് കാരണമാകുന്നുണ്ടെന്നാണ് റി​പ്പോര്‍ട്ട്. ഇന്നലെ പവന് 35520 രൂപയായി​രുന്നു. സ്വര്‍ണവില സമീപഭാവിയില്‍ വലിയ രീതിയില്‍ കുറയാന്‍ സാദ്ധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചി​പ്പി​ക്കുന്നത്.

നഗ്നശരീരത്തില്‍ മക്കളെ കൊണ്ട് പെയ്‌ന്റിങ്‌; രഹന ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

കൊച്ചി : നഗ്നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച്‌ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി രഹന ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. തനിക്കെതിരായ പോക്സോ കേസ് നിലനില്‍ക്കില്ലെന്നാണ് രഹനയുടെ വാദം. ലൈംഗീകതയും സ്ത്രീ ശരീരവും സംബന്ധിച്ച ചര്‍ച്ചകള്‍ വീട്ടിലും സമൂഹത്തിലും നടത്തുന്നതില്‍ തെറ്റില്ലന്നും ഹര്‍ജയില്‍ പറയുന്നു. തന്നെ കേസില്‍ തെറ്റയി പ്രതിചേര്‍ത്തിരിക്കുകയാണന്നും Read More …

നടി ആക്രമിച്ച കേസില്‍ വിചാരണ കേള്‍ക്കുന്ന വനിതാ ജഡ്ജിയെ സ്ഥലംമാറ്റിയ ഉത്തരവ് മരവിപ്പിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കേള്‍ക്കുന്ന വനിതാ ജഡ്ജിയുടെ സ്ഥലംമാറ്റ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. കേസിലെ വിചാരണ പകുതി വഴിയെത്തുന്ന ഘട്ടത്തില്‍ ജഡ്ജിയായ ഹണി എം വര്‍ഗീസിനെ കോഴിക്കോട് പോക്‌സോ കോടതിയിലേക്ക് സ്ഥലംമാറ്റിയ ഉത്തരവാണ് കോടതി മരവിപ്പിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് പ്രകാരമാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വനിതാ ജഡ്ജി ഉള്‍പ്പെടുന്ന പ്രത്യേക Read More …

നിപ്പാ രാജകുമാരിക്ക് ശേഷം കൊവിഡ് റാണി; ആരോഗ്യമന്ത്രിയെ പരിഹസിച്ച്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍

കൊച്ചി| സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ വിവാദ പരാമര്‍ശവുമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട്ട് നിപ്പാ രോഗം വ്യാപിച്ചപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടക്ക് ഗസ്റ്റ് റോളില്‍ വന്ന് പോകുന്ന ആള്‍ മാത്രമായിരുന്നു ആരോഗ്യമന്ത്രിയെന്നാണ് മുല്ലപ്പള്ളി പരിഹസിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് പേരെടുക്കാന്‍ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് Read More …

സ്വകാര്യ ബസ് യാത്രാനിരക്ക്; ശുപാര്‍ശ എത്രയും വേഗത്തില്‍ വേണമെന്ന് ഹൈക്കോടതി

കൊച്ചി ∙ സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ യാത്രാനിരക്കു സംബന്ധിച്ച ശുപാര്‍ശ എത്രയും വേഗം സമര്‍പ്പിക്കാന്‍ ഫെയര്‍ റിവിഷന്‍ കമ്മിറ്റിക്കു ഹൈക്കോടതി നിര്‍ദേശം . കെഎസ്‌ആര്‍ടിസി, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ ഹിയറിങ് പൂര്‍ത്തിയാക്കി ശുപാര്‍ശ സര്‍ക്കാരിനു സമര്‍പ്പിക്കാനാണ് ജസ്റ്റിസ് എം. രാമചന്ദ്രന്‍ അധ്യക്ഷനായ കമ്മിറ്റിക്കു ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്വകാര്യ ബസുകളില്‍ ഉയര്‍ന്ന യാത്രാനിരക്ക് ഈടാക്കാന്‍ അനുവദിച്ച Read More …

അഭിമന്യു വധക്കേസ്: മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ എറണാകുളം മരട് നെട്ടൂര്‍ മേക്കാട്ട് സഹല്‍ (21) ആണ് എറണാകുളം സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. രണ്ടു വര്‍ഷമായി സഹല്‍ ഒളിവിലായിരുന്നു. കേസിലെ മുഖ്യപ്രതിയായ സഹലിനുവേണ്ടി അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അഭിമന്യുവിനെ കുത്തിയത് സഹല്‍ Read More …