മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍ അന്വേഷിക്കണം, മൃതദേഹം സംസ്കരിക്കാന്‍ അനുമതി : ഹൈക്കോടതി

കൊച്ചി : പാലക്കാട് അട്ടപ്പാടി മഞ്ചക്കണ്ടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നിബന്ധനകളോടെ സംസ്കരിക്കാന്‍ അനുമതി . ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. അതേസമയം ഏറ്റുമുട്ടല്‍ അന്വേഷിക്കണമെന്നു കോടതി നിര്‍ദേശിച്ചു. പോലീസുകാരുടെ പങ്കും അന്വേഷിക്കണം. ക്രൈം ബ്രാഞ്ചിന് തന്നെയാണ് അന്വേഷണ ചുമതല. അന്വേഷണത്തില്‍ തൃപ്തികരമല്ലെങ്കില്‍ ബന്ധുക്കള്‍ക്ക് കോടതിയെ സമീപിക്കാം.

അയോധ്യാ വിധി: സോഷ്യല്‍ മീഡിയയില്‍ കമന്റിട്ട രണ്ട് മലയാളികള്‍ക്കെതിരെ കേസ്

കൊച്ചി: അയോധ്യാ കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ കമന്റിട്ട രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സെയ്ഫുദീന്‍ ബാബു, ഇബ്രാംഹിം കുഞ്ഞിക്ക എന്നീ പേരുകളിലുള്ള പ്രൊഫൈല്‍ ഉടമകള്‍ക്കെതിരെയാണ് പ്രകോപനപരമായ കമന്റിട്ടതിനു കേസെടുത്തത്.

രാ​ജ്യ​ത്ത് ഭ​യാ​ന​ക​മാ​യ സാ​ന്പ​ത്തി​ക ത​ക​ര്‍​ച്ച​യെ​ന്ന് ആ​ന്‍റ​ണി

കൊ​ച്ചി: രാ​ജ്യ​ത്ത് ഭ​യാ​ന​ക​മാ​യ സാ​ന്പ​ത്തി​ക ത​ക​ര്‍​ച്ച​യെ​ന്ന് എ​ഐ​സി​സി അം​ഗം എ.​കെ. ആ​ന്‍റ​ണി. 45 വ​ര്‍​ഷ​ത്തെ ഉ​യ​ര്‍​ന്ന തൊ​ഴി​ലി​ല്ലാ​യ്മ​യാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് നി​ര​വ​ധി ബാ​ങ്ക് ത​ട്ടി​പ്പു​ക​ളാ​ണ് ന​ട​ന്ന​ത്. രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക​സ്ഥി​തി വ​ഷ​ളാ​ണെ​ന്നും ആ​ന്‍റ​ണി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഒരു തുരങ്കമെങ്കിലും തുറക്കാന്‍ പലവട്ടം കത്തുനല്‍കി, എന്നിട്ടും അനക്കമില്ല; കേന്ദ്രത്തിന് എതിരെ ജി സുധാകരന്‍

കൊച്ചി: കുതിരാന്‍ തുരങ്കം തുറക്കുന്നത് വൈകുന്നത് കാരണം രൂപപ്പെട്ട ഗതാഗത കുരുക്കില്‍ എന്‍.എച്ച്‌.എ.ഐയുടേയും കരാര്‍ കമ്ബനിയുടേയും വാഗ്ദാന ലംഘനങ്ങള്‍ക്കെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്ന് മന്ത്രി ജി സുധാകരന്‍. അതിന് പകരം ചിലര്‍ വിഷയം സംസ്ഥാന സര്‍ക്കാരിന് എതിരെ തിരിച്ചു വിടുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് സ്ഥലത്തെ എം.പിമാര്‍ ഇടപെടണമെന്നും കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ചയിലോ നിവേദനങ്ങളിലോ ഈ Read More …

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 240 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു. 28,480 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 3,560 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബര്‍ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

ആറുകിലോ കഞ്ചാവുമായി യുവതി പിടിയില്‍

തൃശൂര്‍: ആറുകിലോ കഞ്ചാവുമായി കഞ്ചാവ് റാണി പൊലീസ് പിടിയിലായി. ആല്‍ത്തറ സ്വദേശിനി കഞ്ചാവ് റാണി എന്നറിയപ്പെടുന്ന ശ്രീദേവിയാണ് (39) ആണ് അറസ്റ്റിലായത്. ഒന്നര വര്‍ഷത്തോളമായി തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് കടത്തി കൊണ്ടു വരികയും കുന്നംകുളം കേന്ദ്രീകരിച്ച്‌ വ്യാപകമായ രീതിയില്‍ വിതരണവും വില്‍പനയും നടത്തി വരികയായിരുന്നു.

ഭൂമിയിടപാട്: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്

കൊച്ചി: സഭാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്. മാര്‍ ആലഞ്ചേരിയെ കൂടാതെ മുമ്ബ് സാമ്ബത്തിക ചുമതല വഹിച്ച ഫാ. ജോഷി പുതുവക്കെതിരെയും കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്തിട്ടുണ്ട്. അലക്സിയന്‍ ബ്രദേഴ്സ് സഭക്ക് കൈമാറിയ ഭൂമി മറിച്ചുവിറ്റത് വഴി 50,28,000 രൂപയുടെ നഷ്ടമുണ്ടായെന്ന പരാതിയിലാണ് കോടതി നടപടി. പരാതിയില്‍ കഴമ്ബുണ്ടെന്നാണ് Read More …