മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കല്‍ ആശങ്കകള്‍ പരിഹരിച്ചില്ല; പട്ടിണി സമരവുമായി സമീപവാസികള്‍

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കല്‍ ആശങ്കകള്‍ പരിഹരിക്കാത്തതിനെത്തുര്‍ന്ന പട്ടിണി സമരവുമായി സമീപവാസികള്‍. പുതുവര്‍ഷത്തില്‍ പട്ടിണി സമരം നട്ടത്താനാണ് കുടുംബങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഫ്‌ളാറ്റുകള്‍ പൊളിച്ചുകഴിഞ്ഞാലും അവശിഷ്ടങ്ങള്‍ മാറ്റാന്‍ രണ്ട് മാസത്തിലേറെ എടുക്കുമെന്നതും ഇവരില്‍ ആശങ്ക കൂട്ടുന്നു. ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച നാട്ടുകാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് പട്ടിണി സമരവുമായി മുന്നോട്ട് Read More …

ഹര്‍ത്താല്‍ തടയണമെന്ന ഹിന്ദു ഹെല്‍പ് ലൈന്‍ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: പൗരത്വ നിയമത്തിനെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി. ഹിന്ദു ഹെല്‍പ് ലൈനാണ് ഹരജി നല്‍കിയത്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ അറിയിച്ചു. പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നും എന്‍.ആര്‍.സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താല്‍ ആചരിക്കാന്‍ വിവിധ രാഷ്​ട്രീയ Read More …

നിരപരാധികളെ പ്രതിയാക്കിയാല്‍ അവരായിരിക്കും യഥാര്‍ത്ഥ ഇരയായി മാറുകയെന്ന് ഹൈക്കോടതി

കൊച്ചി: നിരപരാധികളെ പ്രതിയാക്കുന്ന ഒരു സാഹചര്യമുണ്ടായാല്‍ പിന്നീട് അവരായിരിക്കും യഥാര്‍ത്ഥ ഇരയായി മാറുകയെന്ന് ഹൈക്കോടതി. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും കോടതികളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പോക്സോ കേസുകളിലടക്കം ഇത്തരം സംഭവങ്ങളില്‍ കൃത്യമായ തെളിവുകളില്ലാതെ ആരേയും പ്രതിയാക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. 2018ലെ കോട്ടയം പാമ്ബാടിയില്‍ Read More …

സ്വര്‍ണ വിലയില്‍ ഇടിവ് : ഇന്നത്തെ നിരക്കിങ്ങനെ

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും വീണ്ടും ഇടിഞ്ഞു. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച്‌ പവന് 28,040ഉം, ഗ്രാമിന് 3,505 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ ദിവസം സ്വര്‍ണവില ഗ്രാമിന് 3,515 രൂപയും പവന് 28,120 രൂപയുമായിരുന്നു. ഏഴാം തീയതി യാണ് പവന് Read More …

മരട് ഫ്ലാറ്റ് പൊളിച്ചുനീക്കല്‍: എമര്‍ജന്‍സി പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനം

കൊച്ചി: മരട് ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കലിനു മുന്നോടിയായി എമര്‍ജന്‍സി പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനം. നിലവില്‍ ആശങ്കപ്പെടാനില്ലെങ്കിലും അടിന്തര സാഹചര്യമുണ്ടായാല്‍ നേരിടാനാണ് പ്ലാന്‍ തയ്യാറാക്കുന്നതെന്ന് ഡെപ്യൂട്ടി ചീഫ് എക്‌സ്‌പ്ലോസീവ് കണ്‍ട്രോളര്‍ ഡോ. ആര്‍. വേണുഗോപാല്‍ പറഞ്ഞു.അതേസമയം, ബ്ലാസ്റ്റ് പ്ലാനില്‍ തിരുത്തല്‍ വരുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. ഫ്‌ളാറ്റിന് സമീപത്തുള്ള വീടുകളിലുണ്ടായ വിള്ളലുകള്‍ കണക്കിലെടുത്താണ് ബ്ലാസ്റ്റ് പ്ലാനിനു പുറമെ എമര്‍ജന്‍സി പ്ലാന്‍ കൂടി Read More …

മന്ത്രിമാര്‍ക്ക് താത്പര്യം വിദേശയാത്ര; കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല: വിമര്‍ശിച്ച്‌ ഹൈക്കോടതി

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി ഹൈക്കോടതി. കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാരിനെതിരെകോടതിരൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയത്. നാളികേര വികസന കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ളഉത്തരവ് നടപ്പാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്‌. നാളികേര വികസന കോര്‍പറേഷനുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്ബ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒരു വര്‍ഷമായിട്ടും ആ ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. Read More …

വറുത്ത തേങ്ങയും പുളിയും ഒണക്കച്ചെമ്മീനും കൊണ്ടൊരു നാടന്‍ ചമ്മന്തി

എക്കാലത്തും മലയാളികളുടെ ഭക്ഷണവിഭവങ്ങളിലൊന്നാണ് ചമ്മന്തി. ചോറ്, കഞ്ഞി, കപ്പ തുടങ്ങി ഒട്ടുമിക്ക ആഹാരത്തിനൊപ്പവും കഴിക്കാന്‍ കഴിയുന്ന ചമ്മന്തി ഒരു ശരാശരി മലയാളിയുടെ വീട്ടില്‍ എന്നും തയ്യാറാക്കുന്ന വിഭവം കൂടിയാണ്. എളുപ്പത്തില്‍ തയ്യാറാക്കുന്ന വിഭവം എന്നതിലുപരി സ്വാദേറെയുള്ള ഒന്നുകൂടിയാണ് ചമ്മന്തി. പലവിധത്തില്‍ നമുക്ക് ചമ്മന്തി തയ്യാറാക്കാം. അതില്‍ ഒന്നാണ് തേങ്ങ വറുത്തരച്ച്‌ ഒണക്കച്ചെമ്മീനിട്ട് അരച്ചെടുക്കുന്ന ചമ്മന്തി. രണ്ട് Read More …

വേണ്ടി വന്നാല്‍ വൈദികരുടെ പേരുകള്‍ വെളിപ്പെടുത്തും: ‘കര്‍ത്താവിന്റെ നാമത്തില്‍’ സിസ്റ്റര്‍ ലൂസി കളപ്പുരയുടെ വെളിപ്പെടുത്തല്‍

കൊച്ചി: തന്റെ ആത്മകഥയില്‍ പരാമര്‍ശിക്കാത്ത പേരുകള്‍ വേണ്ടിവന്നാല്‍ വെളിപ്പെടുത്തുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. എന്നാല്‍, ഇപ്പോള്‍ അതുണ്ടാകില്ല. സഭയില്‍ നിന്നും പുറത്താക്കാനുള്ള ശ്രമമുണ്ടായാല്‍ ഇക്കാര്യം ആലോചിക്കും. കേരളകൗമുദി ഫ്ലാഷിനോട് സംസാരിക്കവെയാണ് സിസ്റ്റര്‍ ലൂസി ഇക്കാര്യം വ്യക്തമാക്കിയത്. കന്യാസ്ത്രീയായശേഷം നാല് തവണ തന്നെ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ലൂസി കളപ്പുര ‘കര്‍ത്താവിന്റെ നാമത്തില്‍’ തന്റെ ആത്മകഥയില്‍ Read More …