Category: Cochin
അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമം; മൂന്ന് പേര്‍ പിടിയില്‍
കൊച്ചി: അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് രണ്ട് കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് പേരെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. തമിഴ്നാട് രാമനാഥപുരം സ്വദേശികളാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായതത്. മെത്താം സെറ്റമിന്‍ എന്ന ലഹരിമരുന്നാണ് പിടികൂടിയത്. കോലാലമ്ബൂരിലേക്കും ദോഹയിലേക്കും കടത്താനായിരുന്നു ശ്രമം. ഇവരില്‍ രണ്ട് പേര്‍ ദോഹയ്ക്കും ഒരാള്‍ കോലാലംപൂരിലേക്കുമാണ് ടിക്കറ്റ് എടുത്തിരുന്നതെന്ന് Read More …
മരട് ഫ്‌ളാറ്റ് പൊളിക്കല്‍ നടപടി 11ാം തീയതി ആരംഭിക്കും; കമ്ബനിയെ 9ാം തീയതിക്കകം തീരുമാനിക്കും
മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്ന നടപടിക്രമങ്ങള്‍ പതിനൊന്നാം തിയതി ആരംഭിക്കും. പൊളിക്കാമുള്ള കമ്ബനിയെ 9ാം തിയതിക്കകം തന്നെ തീരുമാനിക്കും. പ്രദേശത്തുള്ള താമസക്കാരുടെ സുരക്ഷ പരിഗണിച്ചാണ് പൊളിക്കല്‍ നടപടി. ഫ്‌ളാറ്റ് പൊളിക്കല്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. ഫ്‌ളാറ്റ് പൊളിക്കല്‍ നടപടിക്രമങ്ങള്‍ക്കായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല കളക്ടര്‍, പൊളിക്കല്‍ Read More …
അയച്ച സന്ദേശങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ അപ്രത്യക്ഷമാകുന്ന ഫീച്ചറുമായി വാട്‌സാപ്പ്
ഒരാള്‍ക്ക് അയച്ച സന്ദേശങ്ങള്‍ നിശ്ചിത സമയം കഴിഞ്ഞാല്‍ നീക്കപ്പെടുന്ന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്. ഡിസപ്പിയറിങ് മെസേജസ് എന്ന ഫീച്ചറാണ് വാട്‌സാപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ടെലിഗ്രാമില്‍ പേഴ്സണല്‍ ചാറ്റുകളില്‍ ഈ സംവിധാനം നിലവില്‍ ഉണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ അയച്ച എല്ലാ സന്ദേശങ്ങളും നീക്കം ചെയ്യാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. ഗ്രൂപ്പ് ചാറ്റുകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്. എന്നാല്‍ Read More …
മരടില്‍ ഒരു മണിക്കൂര്‍ പോലും നീട്ടി നല്‍കില്ല; കോടതിയില്‍ ക്ഷുഭിതനായി ജസ്റ്റിസ് അരുണ്‍ മിശ്ര
ന്യൂ ഡല്‍ഹി : മരടിലെ ഫ്ലാറ്റുകള്‍ ഒഴിയുന്നതിന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഫ്ലാറ്റുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി ജഡ്ജി അരുണ്‍ മിശ്ര. ഒരു മണിക്കൂര്‍ പോലും കേസില്‍ നീട്ടി നല്‍കില്ല എന്നും ഉത്തരവ് അന്തിമമാണെന്നുമാണ് ജഡ്ജി കോടതിയില്‍ പറഞ്ഞത്. ഫ്ലാറ്റുകള്‍ ഒഴിയുന്നതിന് ഒരാഴ്ചത്തെ സമയം വേണമെന്നാവശ്യപ്പെട്ടാണ് ഫ്ലാറ്റുടമകള്‍ കോടതിയെ സമീപിച്ചത്. കേസില്‍ Read More …
പുതിയ കേരള ചീഫ് ജസ്റ്റിസായി എസ് മണികുമാര്‍
കൊച്ചി: കേരളമടക്കം ഏഴ് ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് ഉത്തരവായി. രാഷ്ട്രപതി ഇതില്‍ ഒപ്പ് വെച്ചെന്ന് നിയമമന്ത്രാലയം അറിയിച്ചു. കേരളത്തിന്റെ പുതിയ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ആണ്. നിലവില്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയാണ്. ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്ന ഋഷികേശ് റോയി സുപ്രിം കോടതി ജസ്റ്റിസായതിനെ തുടര്‍ന്നാണ് പുതിയ നിയമനം.കര്‍ണാടക ഹൈക്കോടതി ആക്ടിംഗ് ചീഫ് Read More …
പാലാരിവട്ടം:ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് പ്രത്യേകം അന്വേഷിക്കാന്‍ സര്‍ക്കാരിനോട് അനുമതി തേടി വിജിലന്‍സ്
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രിയും കളമശ്ശേരി എംഎല്‍എയുമായ വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കുന്നതിന് സര്‍ക്കാരിനോട് അനുമതി തേടി വിജിലന്‍സ്. മന്ത്രി എന്ന നിലയ്ക്ക് ഇബ്രാഹിം കുഞ്ഞ് നടത്തിയ ഇടപെടലുകള്‍ വ്യക്തമാകുന്നതിന് വേണ്ടിയാണ് വിജിലന്‍സ് പ്രത്യേക അന്വേഷണം ആവശ്യപ്പെടുന്നത്. പാലം അഴിമതിയില്‍ പൊതുവായ അന്വേഷണവും അതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലുമാണ് ഇതുവരെ നടന്നത്. ഇബ്രാഹിം Read More …
ഖ്യമന്ത്രിയ്‌ക്കെതിരെ അപകീര്‍ത്തികരമായ സന്ദേശം ; കെഎസ്‌ആര്‍ടിസി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാട്‌സ്‌ആപ്പില്‍ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് കെഎസ്‌ആര്‍ടിസി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തത് ഹൈക്കോടതി റദ്ദാക്കി.അച്ചടക്ക നടപടിക്രമങ്ങള്‍ പാലിച്ച് പ്രശാന്തിനെ സര്‍വീസില്‍ തിരികെ പ്രേവേശിപ്പിക്കണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു. ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത പാറശാല ഡിപ്പോയിലെ കണ്ടക്ടര്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷനാണ് കോടതി റദ്ദാക്കിയത്. കെഎസ്‌ആര്‍ടിസിയുടെ Read More …
