മരട് ഫ്ളാറ്റ് കേസ്; രണ്ട് പ്രതികള്‍ക്ക് ജാമ്യം, പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം!

കൊച്ചി: മരട് ഫ്ളാറ്റ് കേസിലെ രണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. സുപ്രീം കോടതി വിധി അനുസരിച്ച്‌ മരട് ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍. അതിനിടെയാണ് ഒന്നാം പ്രതി ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് എം.ഡി സാനി ഫ്രാന്‍സിസിനും മൂന്നാം പ്രതി മരട് പഞ്ചായത്ത് മുന്‍ ജൂനിയര്‍ പ്രസിഡന്റ് പി.ഇ ജോസഫിനും ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. Read More …

ശബരിമലയിലേക്ക് പോകില്ല; തൃപ്തി ദേശായിയും സംഘവും മുംബൈയിലേക്ക് മടങ്ങും

കൊച്ചി ശബരിമലയില്‍ ദര്‍ശനത്തിനായെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും ദര്‍ശനം നടത്തുന്നില്ലെന്നും മുംബൈയിലേക്ക് മടങ്ങുമെന്നും പറഞ്ഞു. ശബരിമല ദര്‍ശനത്തിന് പോലീസ് സംരക്ഷണം നല്‍കില്ലെന്ന നിലപാടിനെ തുടര്‍ന്നാണ് തീരുമാനം. ആദ്യം ശബരിമല ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടാണ് സ്വീകരിച്ചതെങ്കിലും, പിന്നീട് നിയമോപദേശം യുവതീ പ്രവേശനത്തിന് എതിരാണെന്നും മടങ്ങി പോകണമെന്നും കൊച്ചി ഡിസിപിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് Read More …

ഹിന്ദു ആചാര്യ സഭയുടെ മകരജ്യോതി പുരസ്‌കാരം കെ.സുരേന്ദ്രന്

കൊച്ചി: ഭാരതീയ ഹിന്ദു ആചാര്യ സഭയുടെ 2019 ലെ മകരജ്യോതി പുരസ്കാരം ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. അയ്യപ്പന്‍റെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും ഇരുപത്തിഅയ്യായിരം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ശബരിമല ആചാരം നിലനിര്‍ത്തുന്നതിനും വിശ്വാസ സംരക്ഷണത്തിനും നാമജപ പ്രതിഷേധങ്ങള്‍ക്കും സമരനേതാവായി നിന്ന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരമെന്ന്‍ ഭാരവാഹികള്‍ അറിയിച്ചു. Read More …

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. 28,320 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 3,540 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സിനിമാ ടിക്കറ്റിന് ഇന്നുമുതല്‍ വില വര്‍ദ്ധിക്കും: സാധാരണ ടിക്കറ്റിന് ഇനി മുതല്‍ 130 രൂപ

കേരളത്തിലെ സിനിമാ തീയറ്ററുകള്‍ ഇന്നുമുതല്‍ വര്‍ദ്ധിച്ച നിരക്കിലായിരിക്കും സിനിമാ ടിക്കറ്റുകള്‍ വില്‍ക്കുക. 10 മുതല്‍ 30 രൂപ വരെയാണ് വിവിധ ക്ലാസുകളിലെ ടിക്കറ്റുകള്‍ക്ക് വില കൂടിയിരിക്കുന്നത്. സാധാരണ ടിക്കറ്റിന് ഇനി മുതല്‍ 130 രൂപ നല്‍കേണ്ടി വരും. ജി.എസ്.ടിയും ക്ഷേമനിധി തുകയും വിനോദ നികുതിയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതോടുകൂടിയാണ് ടിക്കറ്റ് ചാര്‍ജ് കൂട്ടാന്‍ തീയറ്റര്‍ ഉടമകള്‍ തീരുമാനിച്ചത്. Read More …

മരട് ഫ്‌ളാറ്റ് കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ കേസ് ഡയറി ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം.

കൊച്ചി: മരട് ഫ്‌ളാറ്റ് കേസില്‍ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷയില്‍ കേസ് ഡയറി ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി. ഹോളിഫെയ്ത്ത് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് എംഡി സാനി ഫ്രാന്‍സിസ് മരട് പഞ്ചായത്ത് മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി.ഇ ജോസഫ് എന്നിവരുടെ ജാമ്യഹര്‍ജിയാണ് പരിഗണിച്ചത്. അനധികൃത ഫ്‌ളാറ്റ് നിര്‍മ്മാണം എന്ന ആരോപണം കമ്ബനിക്കെതിരെയാണെന്നും എം.ഡിയായ തനിക്കെതിരെ പരോക്ഷ ബാധ്യത ചുമത്താനാവില്ലെന്നുമാണ് Read More …

വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ ആരോപണം; എന്‍ഫോഴ്സ്മെന്‍റിനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നി‍ര്‍ദ്ദശം

കൊച്ചി: മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്‍റിനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നി‍ര്‍ദ്ദശം. പത്ത് കോടി രൂപയുടെ പണമിടപാട് നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് കള്ളപ്പണമാണോ എന്ന് പരിശോധിക്കേണ്ടതാണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ട് വഴി ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള സ്ഥാപനത്തിലേക്ക് പത്ത് കോടിരൂപ വന്നതില്‍ അന്വേഷണം Read More …

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. നാല് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. 28,200 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 3,525 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.