ടെലിഗ്രാം വഴി സാമ്ബത്തിക തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

സംസ്ഥാനത്ത് ടെലിഗ്രാം വഴിയുള്ള സാമ്ബത്തിക തട്ടിപ്പ് സജീവമാകുന്നു. ടെലിഗ്രാം ഗ്രൂപ്പില്‍ ചേർത്താണ് തട്ടിപ്പ് നടത്തുന്നത്. പണം ലഭിച്ചുവെന്നു മറ്റുള്ളവരുടെ സന്ദേശം ഉള്‍പ്പടെ ഗ്രൂപ്പില്‍ ഉറപ്പാക്കിയാണ് പുതിയ ഇരകളെ വലവീശി പിടിക്കുന്നത്. പിന്നാലെ വ്യാജ വെബ്‌സൈറ്റ് കാട്ടി നിക്ഷേപം നടത്താൻ നിർദ്ദേശിക്കും. കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. തട്ടിപ്പിന്റെ രീതി Read More …

മോഷണം ആരോപിച്ച്‌ അധ്യാപിക വസ്ത്രമുരിഞ്ഞ് പരിശോധിച്ചു; ഒമ്ബതാംക്ലാസുകാരി ജീവനൊടുക്കി

ബെംഗളൂരു: മോഷണമാരോപിച്ച്‌ അധ്യാപിക വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയതില്‍ മനംനൊന്ത് ഒമ്ബതാംക്ലാസുകാരി ജീവനൊടുക്കി. കർണാടകത്തിലെ ബാഗല്‍കോട്ട് ജില്ലയിലെ കദമ്ബൂർ സ്വദേശിനി ദിവ്യ ബാർക്കർ ആണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച ദിവ്യയുടെ സഹപാഠിയുടെ കൈവശമുണ്ടായിരുന്ന 2000 രൂപ കാണാതായിരുന്നു. ഇതോടെ അധ്യാപകർ ക്ലാസിലെ മുഴുവൻ കുട്ടികളുടെയും ബാഗുകളില്‍ തിരച്ചില്‍ നടത്തി. പണം കണ്ടെത്താൻ കഴിയാതിരുന്നതോടെ ദിവ്യയുള്‍പ്പെടെ മൂന്നുകുട്ടികളെ Read More …

യുവതിയുടെ മൃതദേഹം പുഴയില്‍;ദേഹത്ത് പരിക്കുകള്‍, ഒപ്പം താമസിച്ചിരുന്നയാള്‍ കസ്റ്റഡിയില്‍

കോഴിക്കോട്: വാളൂക്ക് പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. യുവതിക്കൊപ്പം താമസിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് നിരവില്‍പുഴ അരിമല കോളനിയില്‍ ബിന്ദു (40) ആണ് മരിച്ചത്. ബിന്ദുവിനൊപ്പം താമസിച്ചിരുന്ന വാസു എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തു Read More …

ഫോണ്‍ നന്നാക്കാനെത്തിയ പതിനേഴുകാരിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തി പലതവണ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കോവളം: മൊബൈല്‍ ഫോണ്‍ നന്നാക്കാനെത്തിയ പതിനേഴുകാരിയുടെ രഹസ്യങ്ങള്‍ ഫോണില്‍ നിന്നും ചോർത്തി പലതവണ പീഡിപ്പിച്ച കേസില്‍ കടയുടമയായ യുവാവ് അറസ്റ്റില്‍. വിഴിഞ്ഞം ആമ്ബല്‍ക്കുളം ഹബീബീയ ബയത്തില്‍ ഷാരുഖ് ഖാനെ (24) ആണ് കോവളം പോലീസ് അറസ്റ്റുചെയ്തത്. മൊബൈല്‍ ഫോണ്‍ നന്നാക്കാൻ എത്തിയ പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ ഫോണില്‍നിന്ന് ചോർത്തിയ ഇയാള്‍ ഭീക്ഷണിപ്പെടുത്തി കുട്ടിയെ കാറില്‍ വിവിധ സ്ഥലങ്ങളില്‍ Read More …

കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി

മുണ്ടരാഗി താലൂക്കിലെ ദംബാല ഗ്രാമത്തില്‍ ചൊവാഴ്ചയാണ് സംഭവം. പ്രാദേശിക നേതാവായ ശരണപ്പ സന്ദിഗൗഡയാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ പോവുകയായിരുന്ന ശരണപ്പയെ, ഒരു സംഘം പിന്തുടരുകയും വാഹനത്തില്‍ നിന്ന് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷമാണ് മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് നിരവധി തവണ കുത്തിയത്. ശേഷം മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി സ്ഥലത്ത് നിന്ന് Read More …

പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം കഴിപ്പിക്കുന്നതിനെ എതിര്‍ത്തു ; യുവതിയുടെ കാല്‍ ഭര്‍ത്താവ് തല്ലിയൊടിച്ചു

ബെംഗളൂരു: ബെലഗാവിയില്‍ മകളുടെ ശൈശവവിവാഹം തടഞ്ഞ ഭാര്യയുടെ കാലുകള്‍ ഭര്‍ത്താവ് തല്ലിയൊടിച്ചു. ബൈല്‍ഹൊങ്കല്‍ ഹരുഗൊപ്പ സ്വദേശി ബീരപ്പയാണ് ഭാര്യ മായക്കയുടെ കാല്‍ തല്ലിയൊടിച്ചത്. അയല്‍വാസികള്‍ മായക്കയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 13 വയസ്സുള്ള മകളെയാണ് ബീരപ്പ അകന്നബന്ധത്തിലുള്ളയാള്‍ക്ക് വിവാഹം കഴിപ്പിച്ചുകൊടുക്കാനൊരുങ്ങിയത്. എന്നാല്‍, മകള്‍ക്ക് വിവാഹപ്രായമായില്ലെന്നും പഠിക്കാന്‍ വിടണമെന്നും പറഞ്ഞ് മായക്ക വിവാഹത്തെ എതിര്‍ത്തു. Read More …

രഥോത്സവത്തിന് പങ്കെടുക്കാനെത്തിയ 17കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; ഏഴ് പേര്‍ പിടിയില്‍

കോയമ്പത്തൂര്‍: തമിഴ്നാട് വെള്ളക്കോവിലില്‍ രഥോത്സവ ഘോഷയാത്രയില്‍ പങ്കെടുക്കാനെത്തിയ പതിനേഴുകാരിയെ ഏഴു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മാര്‍ച്ച് ഒന്‍പതാം തീയതി വീരകുമാരസ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെയാണ് ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പച്ചത്. സംഭവത്തില്‍ ഏഴുപേരെയും പിടികൂടിയെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് Read More …

വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 70 പവൻ സ്വര്‍ണം മോഷണംപോയി

കോട്ടയം വൈക്കത്ത് വീടിന്റെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 70 പവന്‍ സ്വര്‍ണവും വജ്രങ്ങളും മോഷണം പോയി. വൈക്കം നഗരസഭ ഒന്‍പതാം വാര്‍ഡ് തെക്കേനാവള്ളില്‍ എന്‍ പുരുഷോത്തമന്‍ നായരുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പുരുഷോത്തമന്‍ നായരും ഭാര്യ ഹൈമവതിയും മകള്‍ ദേവീ പാര്‍വതിയുമാണ് വീട്ടില്‍ താമസിക്കുന്നത്. തിങ്കളാഴ്ച രാത്രി Read More …