രണ്ടു കോടി രൂപയുടെ സിഗററ്റ് പിടികൂടി

കൊച്ചി: വല്ലാര്‍പാടം കണ്‌ടെയ്‌നര്‍ ടെര്‍മിനല്‍ വഴി കടത്താന്‍ ശ്രമിച്ച രണ്ടു കോടി രൂപയുടെ സിഗററ്റ് പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗമാണ് സിഗററ്റ് പിടിച്ചത്. ജിപ്‌സം ബോര്‍ഡിലായിരുന്നു സിഗററ്റ് കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്നും കൊണ്ടുവന്ന സിഗററ്റാണിത്.

കെ ബാബുവിന്റെ വീട്ടില്‍ റെയ്ഡ്

കൊച്ചി: മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ വീട്ടില്‍ റെയ്ഡ്. വിജിലന്‍സ് വിഭാഗമാണ് പരിശോധന നടത്തുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തിനു ബാബുവിനെതിരെ കേസെടുത്തു. ബാബുവിന്റെ കൊച്ചിയിലെ വീട്ടിലും പെണ്‍മക്കളെ വിവാഹം കഴിച്ചയച്ചിരിക്കുന്ന പാലാരിവട്ടത്തെയും തൊടുപുഴയിലെയും വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്. ബാബുവിന്റെ അടുത്ത ബന്ധുക്കളുടെ വീടുകളിലടക്കം മൊത്തം ആറിടത്താണ് റെയ്ഡ് നടക്കുന്നത്.

ജീവപര്യന്തം

മലപ്പുറം: എറണാകുളം വൃന്ദാവന്‍ കോളനിയില്‍ വിനോദ് കുമാര്‍(54) വളാഞ്ചേരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. വിനോദിന്റെ ഭാര്യ എളങ്കുളം വൃന്ദാവന്‍ കോളനി വെട്ടിച്ചിറ പന്തനാനിക്കല്‍ ജസീന്ത ജോര്‍ജ് (ജ്യോതി 62), ഇടപ്പള്ളി എളമക്കര മാമംഗലം നമ്പ്രത്ത് മുഹമ്മദ് യൂസഫ്(സാജിദ് 51) എന്നിവര്‍ക്കാണ് മഞ്ചേരി കോടതി ജീവപര്യന്തം തടവ് വിധിച്ചത്. പ്രതികള്‍ 42500 രൂപ പിഴയും Read More …

പെരുമ്പാവൂര്‍ കവര്‍ച്ച; പ്രധാനപ്രതി പിടിയില്‍

കൊച്ചി: വിജിലന്‍സ് ചമഞ്ഞു പെരുമ്പാവൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്ന് 60 പവന്‍ കവര്‍ന്ന കേസിലെ പ്രധാന പ്രതി പിടിയില്‍. പെരുമ്പാവൂര്‍ നഗരത്തിലെ ഗുണ്ടാ തലവനും കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലെ പ്രതിയുമായ അബ്ദുള്‍ ഹാലിമാണ് പിടിയിലായത്. ഹാലിമിന്റെ കൂട്ടാളി അനസ് അടക്കം അഞ്ചു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കവര്‍ച്ച ആസൂത്രണം ചെയ്തത് പെരുമ്പാവൂര്‍ സ്വദേശി അജിന്‍സ് Read More …

ആര്‍എസ്എസ്‌കാരന്റെ വീട്ടില്‍ നിന്നും മാരകായുധങ്ങള്‍

കൂത്തുപറമ്പ്: കണ്ണൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു. പോലീസ് നടത്തിയ പരിശോധനയിലാണ് വടിവാള്‍, കത്തികള്‍, മഴു തുടങ്ങിയ ആയുധങ്ങള്‍ കണ്ടെത്തിയത്.ശനിയാഴ്ച രാത്രി രാത്രി 7.30 ഓടെകതിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കോട്ടയം പൊയില്‍ കോലാക്കാവ് ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. കോട്ടയം പൊയില്‍ പൊന്നമ്പത്ത് ഹൗസില്‍ ദീക്ഷിത്ത് (24) ആണ് മരിച്ചത്. Read More …

കതിരൂര്‍ മനോജ് വധം: വിചാരണ മാറ്റണമെന്ന് ഹര്‍ജി

ന്യൂഡല്‍ഹി: കതിരൂര്‍ മനോജ് വധക്കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. കേസിലെ സാക്ഷിയും ആര്‍ എസ് എസ് നേതാവുമായ ശശിധരനാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ പ്രതി ജയരാജനും സംസ്ഥാന ഭരിക്കുന്ന സി പി എമ്മും കേസിന്റെ വിചാരണയെ സ്വാധീനിക്കുമെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. തമിഴ്‌നാട് അടക്കമുള്ള ഏതെങ്കിലും സംസ്ഥാനത്തേക്ക് വിചാരണ Read More …

എളങ്കുളം ജസീന്തയുടെ വിചാരണ മൂന്നിന്

മഞ്ചേരി: വളാഞ്ചേരി ഇന്റേണ്‍ ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ ജൂണ്‍ മൂന്നിന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിക്കും. കൊല്ലപ്പെട്ട വിനോദിന്റെ ഭാര്യ എറണാകുളം എളങ്കുളം വൃന്ദാവനം കോളനി വെട്ടിച്ചിറ സുശൈലത്തില്‍ പന്തനാനിക്കല്‍ ജസീന്ത എന്ന ജ്യോതി (60)യാണ് ഒന്നാം പ്രതി. കുടുംബ സുഹൃത്തായ ഇടപ്പള്ളി എളമക്കര മാമംഗലം ക്രോസ് Read More …

വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത പ്രതിക്ക് ജാമ്യമില്ല

മഞ്ചേരി: വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. മമ്പാട് നടുവക്കാട് ചെറുപള്ളിക്കല്‍ സെമീര്‍ (36)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2015 ജനുവരി അഞ്ചിന് രാത്രി 12 മണിക്കാണ് സംഭവം. യുവതിയും ബന്ധുവായ പ്രതിയും വിവാഹത്തിനു മുമ്പ് പ്രണയത്തിലായിരുന്നു. അന്ന് കൈമാറിയ കത്തുകളും ഫോട്ടോകളും ഭര്‍ത്താവിന് Read More …