കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി പിടിയില്‍
കായംകുളം: പോലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട കൊലപാതകശ്രമ കേസിലെ പ്രതിയെ ദിവസങ്ങള്‍ നീണ്ട തെരച്ചിലുകള്‍ക്കൊടുവില്‍ വലയിലാക്കി. കായംകുളം കുറ്റിത്തെരുവ് ദേശത്തിനകം കാട്ടിരേത്ത് തെക്കേതില്‍ ഉണ്ണികൃഷ്ണന്‍ ആണ് പിടിയിലായത്. ഇന്ന് രാവിലെ കായംകുളം കോടതി റോഡില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. പോലീസിനെ ആക്രമിച്ച് ഇയാളെ രക്ഷപ്പെടുത്തിയ പ്രതിയുടെ പിതാവ് ചെത്തുതൊഴിലാളിയായ ഗോപാലകൃഷ്ണനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. Read More …
