24 ക്വിന്റല്‍ അടക്ക മോഷണം പോയി
മഞ്ചേരി- കളത്തില്‍ ഉണക്കാനിട്ട 24 ക്വിന്റല്‍ കൊട്ടടക്ക മോഷണം പോയതായി പരാതി. തൃക്കലങ്ങോട് പള്ളിപ്പടിയില്‍ ചാത്തോലി അലവി എന്ന കുഞ്ഞാപ്പുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള അടയ്ക്കയാണ് മോഷണം പോയത്. ഇക്കഴിഞ്ഞ 11നും 14നും 12 ക്വിന്റല്‍ വീതം കാണാതാവുകയായിരുന്നു. 185000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. മഞ്ചേരി പൊലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.
