മഞ്ചേരി- വിദ്യാര്‍ത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. വളാഞ്ചേരി ചേറ്റൂര്‍ കരിപ്പോള്‍ സ്വദേശികളായ തൈക്കൂട്ടത്തില്‍ ഹംസക്കുട്ടി (25), സൈനുദ്ദീന്‍ എന്ന കുഞ്ഞാവ (42) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കേസിലെ മറ്റു പ്രതികളായ ഗഫൂര്‍, യൂസഫ് എന്നിവര്‍ ഒളിവിലാണ്. അഞ്ചാം ക്ലാസിലായിരുന്ന വിദ്യാര്‍ത്ഥിയെ പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കിയ പ്രതികള്‍ പിന്നീട് ഭീഷണിപ്പെടുത്തി പീഡനം പത്താം ക്ലാസുവരെ തുടര്‍ന്നുവെന്നാണ് പരാതി. കരിങ്കല്‍ ക്വാറിയിലും പ്രതികളുടെ വീടുകളിലും വെച്ചായിരുന്നു പീഡനം. കുട്ടിയെ മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ ഹാജരാക്കാന്‍ മാതാപിതാക്കള്‍ വിസമ്മതിക്കുകയായിരുന്നു.
