മഞ്ചേരി- ഭാര്യയെ മര്‍ദ്ദിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. തേഞ്ഞിപ്പലം പുല്ലിപ്പറമ്പ് നാലകത്ത് വെളുത്തപറമ്പില്‍ അബുദുല്‍ ഹമീദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജില്ലാ സെഷന്‍സ് ജഡ്ജി എം ആര്‍ അനിത തള്ളിയത്. 2015 നവംബര്‍ രണ്ടിന് രാത്രി 10 മണിക്കാണ് സംഭവം. ചേലേമ്പ്ര പാറയില്‍ ബീരാന്‍കുട്ടിയുടെ മകള്‍ റംല (40) ആണ് പരാതിക്കാരി. സ്ത്രീധനമായി ലഭിച്ച 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 20000 രൂപയും എടുത്തുപറ്റിയ ഭര്‍ത്താവ് കൂടൂതല്‍ ആവശ്യപ്പെട്ട് മര്‍ദ്ദിച്ചതില്‍ റംലയും കയ്യെല്ല് പൊട്ടിയതായും പിടിച്ചു മാറ്റാനെത്തിയ മകന്‍ മുഹമ്മദ് ഫാസിലിനെ അടിച്ചു പരിക്കേല്‍പ്പിച്ചതായും പരാതിലുണ്ട്. വീട്ടില്‍ നിന്നും ഇറക്കി വിട്ടതിനെ തുടര്‍ന്ന് പരാതിക്കാരിക്ക് പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സംരക്ഷണ ഉത്തരവ് നല്‍കിയിരുന്നു.
