‘ഗര്‍ഭച്ഛിദ്രം നടത്തി, രണ്ടാമതും ഗര്‍ഭിണിയാണെന്ന് ഭീഷണി’; മുന്‍കാമുകിയെ യുവാവ് കഴുത്തറുത്ത് കൊന്നു

താനെ: മുന്‍ കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ മുംബ്രയില്‍ നിന്നുള്ള 23കാരനായ അല്‍തമാഷ് ദല്‍വി പിടിയിലായത്. നാദിയ മുല്ല എന്ന മുസ്‌കാനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് യുവതി കൊല്ലപ്പെട്ടത്. വിരാണി എസ്റ്റേറ്റിന് സമീപത്ത് നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്താണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് അസി. പോലീസ് Read More …

വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മാതാപിതാക്കളെ പ്രതിപ്പട്ടികയില്‍ ഉള്‍പെടുത്തിയേക്കും

തൃശൂര്‍: വടക്കേക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതിപ്പട്ടികയില്‍ മാതാപിതാക്കളെയും ഉള്‍പെടുത്താനുള്ള നീക്കവുമായി പൊലീസ്. വിവരം അറിഞ്ഞിട്ടും ഇവര്‍ മറച്ചു വച്ചതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്താണ് പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടി ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ പൊലീസില്‍ വിവരം അറിയിക്കാന്‍ മാതാപിതാക്കള്‍ തയാറായില്ല. Read More …

ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ബാറിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട് : സിപിഎം കുന്നങ്കാട് ബ്രാ‍ഞ്ച് സെക്രട്ടറിയും മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ബാറിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ചന്ദ്രനഗറിലെ ബാറിലാണു പ്രധാന പ്രതി നവീന്‍ (28) ഉള്‍പ്പെടെ മൂന്നുപേര്‍ എത്തി മദ്യപിച്ച്‌ മടങ്ങിയത്. അരമണിക്കൂറിലധികം നേരമാണു ബാറില്‍ ഇവര്‍ ചെലവഴിച്ചതെന്നും ഷാജഹാന്‍ കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ചതിനു പിന്നാലെ നഗരം വിട്ടതായും തെളിഞ്ഞു. Read More …

സജീവന്റെ മരണം; പൊലീസുകാരുടെ മുന്‍കൂര്‍ ജാമ്യം അന്വേഷണ സംഘത്തിന് തിരിച്ചടി

കോഴിക്കോട് : വടകരയില്‍ സജീവന്‍ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് അന്വേഷണ സംഘത്തിന് തിരിച്ചടിയായി . പ്രതികളായ പൊലീസുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചേയ്യേണ്ട സാഹചര്യമില്ലെന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ കോടതി പറഞ്ഞത്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പൊലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സജീവന്റെ ശരീരത്തില്‍ കണ്ടെത്തിയ Read More …

ആഭരണങ്ങള്‍ മോഷ്ടിച്ചത് ജോലിക്കാരിയെന്ന് ജ്യോത്സ്യന്‍; യുവതിയെ വീട്ടുകാര്‍ നഗ്നയാക്കി മര്‍ദിച്ചു

ഡല്‍ഹി: ആഭരണങ്ങള്‍ മോഷ്ടിച്ചത് ജോലിക്കാരിയാണെന്ന് ജ്യോത്സ്യന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മോഷണം സമ്മതിപ്പിക്കാന്‍ യുവതിയെ വീട്ടുടമസ്ഥര്‍ നഗ്നയാക്കി മര്‍ദിച്ചു. ക്രൂരമായി മര്‍ദനമേറ്റ സത്ബാരിയിലെ അന്‍സല്‍ വില്ല സ്വദേശിനിയായ യുവതിയെ(43) വിഷം കഴിച്ച നിലയില്‍ ഛത്താര്‍പുര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. യുവതി ചികിത്സയില്‍ കഴിയുന്ന ക്രോണസ് ആശുപത്രി അധികൃതര്‍ ബുധനാഴ പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ Read More …

കോണ്‍ഗ്രസ് എംഎല്‍എയുടെ മരുമകന്‍ മദ്യപിച്ച്‌ കാറോടിച്ചു, പിന്നാലെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; ആറ് പേര്‍ കൊല്ലപ്പെട്ടു

അഹമ്മദാബാദ് : കോണ്‍ഗ്രസ് എംഎല്‍എയുടെ മരുമകന്റെ കാര്‍ ഇടിച്ച്‌ ആറ് പേര്‍ കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണ് സംഭവം. എസ്‌യുവി കാര്‍ ഓട്ടോറിക്ഷയിലേക്കും ബൈക്കിലേക്കും ഇടിച്ച്‌ കയറുകയായിരുന്നു. സോജിത്ര മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ പുനംഭായ് മദാഭായ് പര്‍മറിന്റെ മരുമകന്‍ ഖേതന്‍ പധ്യാറിന്റെ കാറാണ് അപകടത്തില്‍ പെട്ടത്. ആനന്ദ് നഗരത്തിലെ സംസ്ഥാന പാതയില്‍ സോജിത്ര ഗ്രാമത്തിന് Read More …

സ്വന്തം പിതാവായ വൈദികന് മുന്നില്‍ ഒടുവില്‍ ഷൈനോയുടെ കുറ്റസമ്മതം, പൊലീസിനു തുമ്പായത് ഫോണിന്റെ ‘ഫ്‌ലൈറ്റ് മോഡ്’

കോട്ടയം: കോട്ടയം ജില്ലയിലെ പാമ്പാടിക്ക് സമീപം കൂരോപ്പടയില്‍ വൈദികന്റെ വീട്ടില്‍ നിന്ന് അമ്പത് പവന്‍ സ്വര്‍ണവും പണവും കവര്‍ന്നത് സ്വന്തം മകനാണെന്ന വാര്‍ത്ത പുറത്ത് വന്നതോടെ ഞെട്ടി നാടും നാട്ടുകാരും. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടിയാണ് സ്വന്തം വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്നത് എന്ന് അറസ്റ്റിലായ ഷൈനോ നൈനാന്‍ കോശി പൊലീസിനും സ്വന്തം പിതാവായ പുരോഹിതനും Read More …

നവജാതശിശുവിന്റെ മരണം കൊലപാതകം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

തൊടുപുഴ: നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരത്തിനുള്ളില്‍ ജലാംശം കണ്ടെത്തിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസവിച്ചയുടനെ കുഞ്ഞിനെ അമ്മ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമ്മയ്‌ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു. കഴിഞ്ഞദിവസം തൊടുപുഴ ഉടുമ്പന്നൂരിലാണ് സംഭവം. കുഞ്ഞിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം എന്തുകൊണ്ട് കുഞ്ഞിനെ Read More …