കേശവദാസപുരം കൊലപാതകം: ചെന്നൈയില്‍ പിടിയിലായപ്രതിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും

കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ആദം അലിയെ ഇന്ന് തിരുവനന്തപുരത്തെത്തിക്കും. വിശദമായി ചോദ്യം ചെയ്ത ശേഷം പ്രാരംഭ തെളിവെടുപ്പും ഇന്നുണ്ടായേക്കും. കൊലപാതകത്തിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ ചെന്നൈയില്‍ നിന്ന് ഇന്നലെ ആര്‍പിഎഫ് ആണ് പിടികൂടിയത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളിലെ പൊലീസിനും സുരക്ഷാ Read More …

കാമുകനെ കഴുത്തറുത്ത് കൊന്ന് ട്രോളി ബാഗില്‍ കൊണ്ടുപോകുന്നതിനിടെ യുവതി പിടിയില്‍

ഗാസിയാബാദ്: കാമുകനെ കഴുത്തറുത്ത് കൊന്ന് മൃതദേഹം ട്രോളി ബാഗില്‍ കൊണ്ടുപോകുന്നതിനിടെ യുവതി പൊലീസ് പിടിയില്‍. ഉത്തര്‍ പ്രദേശി​​​ലെ ഗാസിയാബാദ് സ്വദേശി പ്രീതി ശര്‍മയാണ് പിടിയിലായത്. നാലു വര്‍ഷം മുമ്ബ് വിവാഹമോചിതയായ ഇവര്‍, ഫിറോസ് അലി എന്ന ഇരുപത്തിമൂന്നുകാരനൊപ്പമാണ് താമസിച്ചിരുന്നത്. ഇയാള്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് യുവതി ​മൊഴി നല്‍കി. ഞായറാഴ്ച രാത്രി പട്രോളിങ്ങിനിടെ Read More …

കൊല്ലത്ത് 15 കാരി വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കൊല്ലം: കൊല്ലത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 15 വയസുകാരി പ്രസവിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുളത്തൂപ്പുഴ മൈലംമൂട്ടിലാണ് സംഭവം. പോക്‌സോ കേസിലെ ഇരയാണ് പ്രസവിച്ചത്. കുളത്തൂപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുളത്തൂപ്പുഴ മൈലംമൂട്ടിലെ സ്വന്തം വീട്ടിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. പ്രസവശേഷം കുഞ്ഞുമായി പെണ്‍കുട്ടിയുടെ മാതാവ് പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തി. താനാണ് പ്രസവിച്ചത് എന്ന് പറഞ്ഞാണ് Read More …

കൊല്ലത്ത് മദ്യപാനത്തിനിടെ തര്‍ക്കം; യുവാവിന്റെ നെഞ്ചില്‍ സ്‌ക്രൂ ഡ്രൈവര്‍ കുത്തിയിറക്കി

മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ യുവാവിനെ സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. കൊല്ലം പരവൂരിലാണ് സംഭവം. കോങ്ങാല്‍ സ്വദേശിയായ സജിനെ ആക്രമിച്ച കേസില്‍ പരവൂര്‍ പൊഴിക്കര തെക്കേമുള്ളില്‍ അബ്ദുള്‍ വാഹിദിനെയാണ് (38) പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സജിന്‍ ചികിത്സയിലാണ്.ഇരുവരും ശനിയാഴ്ച ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവം. തര്‍ക്കത്തെ തുടര്‍ന്ന് സജിന്റെ വീട്ടിലെത്തിയ വാഹിദ് കൈയില്‍ കരുതിയിരുന്ന Read More …

സൗഹൃദം സ്ഥാപിച്ച്‌ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി; അറസ്റ്റിലായ ടിക് ടോക് താരം വിനീതിനെതിരെ വീണ്ടും പരാതി

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ടിക്ടോക് താരം വിനീതിനെതിരെ വീണ്ടും പരാതികള്‍. ഇയാള്‍ സൗഹൃദം സ്ഥാപിച്ച്‌ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയതായാണ് പരാതി. കൂടാതെ ഇ-മെയില്‍, ഇന്‍സ്റ്റാഗ്രാം ഐഡികളും പാസ് വേര്‍ഡുകളും കൈക്കലാക്കിയതായും ഭീഷണിപ്പെടുത്തിയതായും കാണിച്ച വീട്ടമ്മയായ യുവതിയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറ‍ഞ്ഞു. ബലാത്സംഗക്കേസില്‍ വിനീത് അറസ്റ്റിലായതിന് പിന്നാലെ പൊലീസിനെ ഫോണില്‍ വിളിച്ച്‌ കോളേജ് Read More …

മക്കളെ പുഴയിലെറിഞ്ഞ് ആത്മഹത്യ ചെയ്യാന്‍ ശ്രമം, കുട്ടികള്‍ മരിച്ചു, മാതാവ് രക്ഷപ്പെട്ടു

ചെന്നൈ: മൂന്ന്മക്കളെ പുഴയിലെറിഞ്ഞ് ആത്മഹത്യയ്‌ക്ക് ശ്രമിച്ച്‌ മാതാവ്. കുട്ടികള്‍ മരിച്ചു. അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടില്‍ തിരുവണ്ണാമലയില്‍ ശാന്തകുപ്പത്താണ് സംഭവം. ശാന്തകുപ്പം സ്വദേശി പരശുരാമന്റെ ഭാര്യ അമുദയാണ് മക്കളായ പ്രിന്‍സ്, കുരലരശന്‍, യാഷിണി എന്നിവരെ പുഴയിലേക്ക് എറിഞ്ഞുകൊന്നത്. സംഭവമറിഞ്ഞ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആത്മഹത്യയ്‌ക്ക് ശ്രമിച്ച അമുദയെ രക്ഷപ്പെടുത്തി. കുടുംബവഴക്കിനെ തുടര്‍ന്നാണ് അമുദ കൂട്ടആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്നാണ് Read More …

വൃദ്ധയെ കൊന്നത് കഴുത്ത് ഞെരിച്ച്, കൊലപാതകി 21 കാരന്‍ ഇതരസംസ്ഥാന തൊഴിലാളി

തിരുവനന്തപുരം : കേശദാസപുരത്ത് മനോരമ എന്ന വൃദ്ധ കൊല്ലപ്പെട്ടത് കഴുത്ത് ഞെരിച്ചതിനാലെന്ന് സംശയം. മൃതദേഹത്തിന്റെ കഴുത്തില്‍ തുണി കൊണ്ട് ഇറുക്കിയ പാടുണ്ട്. മൃതദേഹത്തിന്റെ കാലില്‍ ഇഷ്ടികയും കെട്ടിവച്ചിരുന്നു. ഇതരസംസ്ഥാന തൊഴിലാളിയായ 21കാരന്‍ ആദം അലിയാണ് കൊലപാതകം നടത്തിയത്. ഇയാള്‍ ഒളിവിലാണ്. മനോരമയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ കതകില്‍ തട്ടിയെങ്കിലും ആരു കതക് തുറന്നില്ല. നാട്ടുകാര്‍ പോയ Read More …

എക്‌സൈസ് വാഹനം കണ്ടപ്പോഴേക്കും റോഡരികില്‍ നിന്ന രണ്ടുപേരും ഓടി, മയക്കു ഗുളികകളുമായി യുവാവും യുവതിയും പിടിയില്‍

തുറവൂര്‍: മയക്കു ഗുളികകളുമായി ബൈക്കിലെത്തിയ യുവാവിനെയും യുവതിയേയും എക്‌സൈസ് പിടികൂടി. എറണാകുളം മണക്കുന്നം കൊച്ചുപറമ്ബില്‍ വിഷ്ണു (25), തിരുവാങ്കുളം പാലത്തിങ്കല്‍ വീട്ടില്‍ സൂര്യപ്രഭ (18) എന്നിവരാണ് കുത്തിയതോട് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 ന് തുറവൂര്‍ ജംഗ്ഷനില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇവര്‍ കുടുങ്ങിയത് . മാനസികരോഗത്തിന് Read More …