മധു വധക്കേസ്: ഒരു സാക്ഷി കൂടി കൂറുമാറി

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. പതിനൊന്നാം സാക്ഷിയും മധുവിന്റെ ബന്ധുവുമായ ചന്ദ്രനാണ് നേരത്തെ നല്‍കിയ മൊഴി കോടതിയില്‍ നിഷേധിച്ചത്. പൊലീസ് ഭീഷണിപ്പെടുത്തി മൊഴി എഴുതി വാങ്ങിയെന്നാണ് ചന്ദ്രന്‍ വിസ്താരത്തിനിടെ പറഞ്ഞത്. ഇതോടെ സാക്ഷി കൂറുമാറിയതായി കോടതി ഉത്തരവിട്ടു. മധുവിനെ പ്രതികള്‍ ആക്രമിക്കുന്നത് കണ്ടെന്നായിരുന്നു Read More …

ബിജെപി നേതാവ് ഹര്‍ഷിത് ശ്രീവാസ്തവയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ലക്‌നൗ: മുഹമ്മദ് നബിയെക്കുറിച്ച്‌ വിവാദ പരാമര്‍ശം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ബിജെപി നേതാവും യുവമോര്‍ച മുന്‍ ജില്ലാ സെക്രടറിയുമായ ഹര്‍ഷിത് ശ്രീവാസ്തവയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഹര്‍ഷിത് ശ്രീവാസ്തവയെ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ട്വിറ്ററിലാണ് ഹര്‍ഷിത് വിവാദ പോസ്റ്റിട്ടത്. പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും സമാധാന അന്തരീക്ഷം തകരാതിരിക്കാന്‍ പൊലീസ് നടപടിയെടുത്ത് Read More …

കൗമാരക്കാരിയെ സൗഹൃദം നടിച്ച്‌ പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചില്‍

സെക്കന്തരാബാദ് : കൗമാരക്കാരിയെ സൗഹൃദം നടിച്ച്‌ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്‌ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. തെലങ്കാന സെക്കന്തരാബാദിലെ മോണ്ട മാര്‍ക്കറ്റിന് സമീപമാണ് പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. യെല്ലേഷ് എന്ന യുവാവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മോണ്ട മാര്‍ക്കറ്റിന് സമീപമുള്ള, കൗമാരക്കാരിയുടെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് യുവാവ് താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ Read More …

ബലാത്സംഗക്കേസ് പ്രതികളെ പച്ചക്ക് കത്തിച്ച്‌ നാട്ടുകാര്‍; ഒരാള്‍ മരിച്ചു

റാഞ്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച്‌ നാട്ടുകാര്‍ പ്രതികളെ മര്‍ദ്ദിക്കുകയും തീ കൊളുത്തകയും ചെയ്തു. അതില്‍ ഒരാള്‍ മരിക്കുകയും മറ്റേയാള്‍ ഗുരുതരാവസ്ഥയിലാണെന്നും പൊലീസ് പറഞ്ഞു. ഝാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് സംഭവം. സദര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റയാള്‍ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണെന്ന് ഗുംല സബ് ഡിവിഷണല്‍ പൊലീസ് Read More …

ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന സ്ത്രീ പിങ്ക് പൊലീസുകാരെ മര്‍ദിച്ചു

ആലുവ: ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന സ്ത്രീ പിങ്ക് പൊലീസിനെ ആക്രമിച്ചു. ലഹരിവസ്തുക്കള്‍ ശിശുഭവനിലെ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നത് തടയുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. ആക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച കൊല്‍ക്കത്തയില്‍ നിന്നുള്ള സീമയെ പൊലീസ് അറസ്റ്റ് ചെയ്തു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി.എം നിഷ, സ്‌നേഹലത എന്നിവര്‍ക്ക് നേരെയായിരുന്നു ആക്രമണം. നിഷയുടെ കൈക്കും കാലിനും പരുക്കേറ്റു.ആലുവയില്‍ സ്ഥിതി Read More …

ഹോം വര്‍ക്ക് ചെയ്തില്ല: അഞ്ചുവയസുകാരിയെ കൈയ്യും കാലും കെട്ടി ചൂട്ടുപൊള്ളുന്ന മേല്‍ക്കൂരയിലിട്ടു

ന്യൂഡല്‍ഹി: ഹോം വര്‍ക്ക് ചെയ്യാത്തതിന് ഡല്‍ഹിയില്‍ അഞ്ചുവയസുകാരിയായ മകളെ കൈയ്യും കാലും കെട്ടി ടെറസിലിട്ടു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു ഇതിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തു. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഹോം വര്‍ക്ക് പൂര്‍ത്തിയാക്കാത്തതിന് കുട്ടിയുടെ അമ്മ ശിക്ഷിച്ചതാണ് ഇതെന്ന് കണ്ടെത്തിയിരുന്നു.വീഡിയോ പുറത്തുവന്നതിന് പിന്നാലെ കുടുംബത്തെ കണ്ടെത്താനുള്ള അന്വേഷണം ഡല്‍ഹി പോലീസ് തുടങ്ങുകയായിരുന്നു. Read More …

സരിത്തിനെ കൊണ്ടുപോയത് വിജിലന്‍സ് സംഘം

പാലക്കാട്: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി പി.എസ് സരിത്തിനെ പാലക്കാട്ടെ ഫല്‍റ്റില്‍ നിന്ന് കൊണ്ടുപോയത് വിജിലന്‍സ് സംഘമെന്ന് പൊലീസ്. പാലക്കാട് വിജിലന്‍സ് യൂണിറ്റാണ് സരത്തിനെ കൊണ്ടുപോയത്.ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെടാണ് കസ്റ്റഡിയെന്നാണ് സൂചന. മൊഴിയെടുക്കാനാണ് കൊണ്ടുപോയതെന്നാണ് വിവരം. ലൈഫ് മിഷന്‍ കേസില്‍ സരിത്തും പ്രതിയാണ്.സരിത്തിപ്പോള്‍ പാലക്കാട് വിജിലന്‍സ് ഓഫീസില്‍ ഉണ്ട്. നോട്ടീസ് നല്‍കി വിളിച്ചു വരുത്തി കൊണ്ടുപോയതാണെന്ന് Read More …

സുഹൃത്തായ യുവതിയെ കത്തികൊണ്ടു കുത്തിയ ശേഷം യുവാവ് ആസിഡ് കുടിച്ചു

ഡല്‍ഹി: സുഹൃത്തായ യുവതിയെ കത്തികൊണ്ടു കുത്തിയ ശേഷം 30കാരനായ യുവാവ് ആസിഡ് കുടിച്ചു. ഡല്‍ഹിയിലെ രണ്‍ഹോലയിലാണ് സംഭവം. യുവാവ് അടുത്തിടെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് സുഹൃത്ത് ഇയാളെ അവഗണിക്കാന്‍ തുടങ്ങിയതാണ് പ്രകോപനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. യുവതിയെ നഴ്‌സിങ്ങ് ഹോമില്‍ പ്രവേശിപ്പിച്ചു. കൃത്യം നിര്‍വഹിച്ച ശേഷം ആസിഡ് കുടിച്ച പ്രതിയെ ചികിത്സക്കായി ഡിഡിയു Read More …