ഭാരത് ബന്ദ്: അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഉടനടി അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം : അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പോലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച്‌ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തെ Read More …

മലപ്പുറത്ത് തുണിക്കടയുടെ ഗോഡൗണില്‍ യുവാവിന്റെ മൃതദേഹം; കടയുടമയും ജീവനക്കാരും ഉള്‍പ്പെടെ അഞ്ച് പേര്‍ കസ്റ്റഡിയില്‍

മലപ്പുറം തുണിക്കടയുടെ ഗോഡൗണില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയുടമയും ജീവനക്കാരും ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് മമ്പാട് ടൗണില്‍ സംഭവം. ഗോഡൗണില്‍ ആരോ തൂങ്ങിമരിച്ചതായി ജീവനക്കാരില്‍ ഒരാള്‍ പൊലീസിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ഇന്‍സ്പെക്ടര്‍ പി വിഷ്ണുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ഷട്ടര്‍ തുറന്നെങ്കിലും Read More …

രണ്ട് മക്കളെ ഭര്‍തൃഗൃഹത്തില്‍ ഉപേക്ഷിച്ച്‌ കാമുകനൊപ്പം യുവതി വീടുവിട്ടു; ഇരുവരെയും പിടികൂടിയത് കോയമ്ബത്തൂരിലെ ഫ്‌ളാറ്റില്‍ നിന്ന്; കേസില്‍ റിമാന്റ് ചെയ്തു

ചെറുവത്തൂര്‍: രണ്ട് മക്കളെ ഭര്‍തൃഗൃഹത്തില്‍ ഉപേക്ഷിച്ച്‌ കാമുകനൊപ്പം വീടുവിട്ട ഭര്‍തൃമതിയേയും അവരെ ഒളിച്ചോടാന്‍ പ്രേരിപ്പിച്ച കാമുകനെയും റിമാന്റ് ചെയ്തു. ഇരുവര്‍ക്കുമെതിരെ ജെ. ജെ. ആക്ടിലെ 75, 317 വകുപ്പുകള്‍ ചുമത്തിയാണ് നടപടി. രണ്ട് മക്കളെ ഭര്‍തൃഗൃഹത്തില്‍ ഉപേക്ഷിച്ച്‌ നാല് വയസ്സുകാരനായ ഇളയമകനെയും കൂട്ടിയാണ് യുവതി കാമുകനൊപ്പം വീടുവിട്ടത്. 32 വയസ്സുകാരിയായ പടന്ന കാവുന്തലയിലെ ടി.കെ. ഫര്‍സാന, Read More …

കല്യാണം കഴിഞ്ഞിട്ട് വെറും ഒന്നര മാസം; ഭാര്യ 4 മാസം ഗര്‍ഭിണി: പൊലീസില്‍ പരാതിയുമായി യുവാവ്

ലക്‌നൗ: വിവാഹം കഴിഞ്ഞ് ഒന്നര മാസമേ ആയിട്ടുള്ളൂവെന്നും എന്നാല്‍ ഭാര്യ നാലുമാസം ഗര്‍ഭിണിയാണെന്നും ആരോപിച്ച് പൊലീസില്‍ പരാതിയുമായി യുവാവ്. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം. വയറുവേദനയാണെന്നു പരാതിപ്പെട്ടതോടെയാണ് യുവതി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. സോണോഗ്രാഫി പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് അമ്മായിയമ്മ കണ്ടെത്തി.തുടര്‍ന്നാണ് യുവാവും കുടുംബവും പൊലീസില്‍ രേഖാമൂലം പരാതി നല്‍കിയത്. ഗ്രാമത്തിലെ ബന്ധു മുഖേന ഒന്നര മാസം മുന്‍പ് Read More …

ബാലികയെ പീഢിപ്പിച്ച ഹോട്ടല്‍ തൊഴിലാളി അറസ്റ്റില്‍

കണ്ണൂര്‍:ബാലികയെ പീഡിപ്പിച്ച ഹോട്ടല്‍ തൊഴിലാളിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശേരി സ്വദേശിയും ചപ്പാരപ്പടവില്‍ ഹോട്ടല്‍ തൊഴിലാളിയുമായ ഏര്യം കണ്ണങ്കൈയിലെ കെ.എം.ഷമീമാണ് (42)അറസ്റ്റിലായത്.വീട്ടിലാരുമില്ലാത്ത സമയത്താണ് കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഇയാള്‍ കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് പോലീസില്‍ അറിയിച്ചത്. മലപ്പുറം സ്വദേശിയായ ഒരു യുവതിയും നാലുകുട്ടികളുമൊത്താണ് യുവാവ് പരിയാരത്ത് താമസിക്കുന്നത്.യുവതിയും Read More …

മദ്യലഹരിയില്‍ കാറോടിച്ച് വാഹനങ്ങള്‍
തകര്‍ത്ത അഭിഭാഷകന്‍ പിടിയില്‍

തൊടുപുഴ:മദ്യലഹരിയില്‍ കാര്‍ ഓടിച്ച അഭിഭാഷകന്‍ ആറ് വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു. വാഹനമോടിച്ച വാഴക്കുളം സ്വദേശിയായ സൂര്യലാല്‍ പിടിയില്‍. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വെങ്ങല്ലൂര്‍കോലാനി ബൈപാസ് റോഡില്‍ പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് പാല ഭാഗത്തേക്ക് കാറില്‍ അമിത വേഗതയിലെത്തിയ സൂര്യലാല്‍ മൂന്നാറിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികളുടെ കാറിലാണ് ആദ്യമിടിച്ചത്. വാഹനം നിര്‍ത്താന്‍ തയാറാകാതിരുന്ന ഇയാള്‍ റോഡിലെ ഡിവൈഡര്‍ Read More …

വീട്ടമ്മയില്‍നിന്ന് 10 ലക്ഷം തട്ടിയെടുത്തു; ദേവികുളത്ത് തട്ടിപ്പുകാരന്‍ പാസ്റ്റര്‍ പിടിയില്‍

ഇടുക്കി ദേവികുളത്ത് തട്ടിപ്പുകാരന്‍ പാസ്റ്റര്‍ അറസ്റ്റിലായി. എറണാകുളം സ്വദേശിയായ വീട്ടമ്മയില്‍നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പാസ്റ്റര്‍ പിടിയിലായത്. ദേവികുളം സ്വദേശി ദുരൈപാണ്ടിയെന്ന യേശുദാസാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം ആലങ്ങാടുള്ള രമാദേവിയെയാണ് യേശുദാസ് പറ്റിച്ചത്. ദേവികുളത്ത് പട്ടയമുള്ള ഭൂമിയുണ്ടെന്നും കുറഞ്ഞ വിലക്ക് വാങ്ങിത്തരാമെന്ന് പറഞ്ഞാണ് യേശുദാസ് രമാദേവിയില്‍ നിന്ന് പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. Read More …

ബാധയൊഴിപ്പിക്കലിന്റെ പേരില്‍ പത്താം ക്ലാസുകാരിയെ പലതവണ ബലാത്സംഗം ചെയ്തതായി പരാതി; തന്ത്രി അറസ്റ്റില്‍

ചെന്നൈ: ബാധയൊഴിപ്പിക്കലിന്റെ പേരില്‍ തന്ത്രി പത്താം ക്ലാസുകാരിയെ പലതവണ ബലാത്സംഗം ചെയ്തതായി പരാതി. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തായത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ ശരീരത്തിലെ ദുരാത്മാവിനെ തുരത്താന്‍ അമ്മയാണ് തന്ത്രിയുടെ അടുത്തേക്ക് കൊണ്ടുപോയെന്നാണ് വിവരം. ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കാനെന്ന പേരില്‍ 65 കാരിയായ തന്ത്രി ചിന്ന പൂസാരി Read More …