വിദേശ സര്‍വ്വകലാശാലകളിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാകില്ലെന്നു കേന്ദ്രം

ന്യൂഡല്‍ഹി: വിദേശ സര്‍വ്വകലാശാലകളിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ സര്‍വകലാശാലകളില്‍ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ നിയമത്തില്‍ ഇതിനുള്ള വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചു. നാനൂറിലധികം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം നല്‍കിയ ബംഗാള്‍ സര്‍ക്കാര്‍ നടപടി ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അറിവോടെയല്ലെന്നും മന്ത്രി സഭയില്‍ വിശദീകരിച്ചു.യുക്രൈനില്‍ നിന്നും നാട്ടിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ Read More …

ഇന്ധന ടാങ്കര്‍ ലോറികളുടെ വാടക നിശ്ചയിക്കാന്‍ കമ്മിറ്റി രൂപീകരിക്കും; മന്ത്രി ആന്റണി രാജു

ഇന്ധന ടാങ്കര്‍ ലോറികളുടെ വാടക നിശ്ചയിക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കുവാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ടാങ്കര്‍ ലോറികളില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഇന്ധനം എത്തിക്കുന്നതിനത്തിനുള്ള വാടക ഏകീകരിക്കുന്നത് കമ്മിറ്റി നിശ്ചയിക്കും. ഇന്ധന കമ്ബനികളില്‍ നിന്ന് പെട്രോള്‍ പമ്ബുകളില്‍ ഇന്ധനം എത്തിക്കുന്നതിന് നിലവില്‍ വിവിധ കമ്ബനികള്‍ പല രീതിയിലാണ് വാടക നിശ്ചയിക്കുന്നതെന്ന Read More …

മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കും; ചൈനീസ് അതോറിറ്റികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; വി. മുരളീധരന്‍

കൊറോണയുടെ പശ്ചാത്തലത്തില്‍ രണ്ട് വര്‍ഷത്തിലധികമായി ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയാത്ത മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ഈ വിഷയം ചര്‍ച്ച ചെയ്തായി മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠന പൂര്‍ത്തികരണത്തിനായി വിവിധ വഴികളിലൂടെ ശ്രമിക്കുന്നതായി മുരളീധരന്‍ Read More …

മങ്കിപോക്‌സ് അനാവശ്യ ഭീതി വേണ്ട: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മങ്കിപോക്‌സില്‍ അനാവശ്യ ഭീതി വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാവര്‍ക്കും ഈ രോഗത്തെ പറ്റി അവബോധം ഉണ്ടായിരിക്കണം. പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ലഭ്യമാക്കി. എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച്‌ സര്‍വയലന്‍സ് ശക്തമാക്കിയിട്ടുണ്ട്. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിശീലനം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ Read More …

പ്രകൃതിക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചു

തിരുവനന്തപുരം: 2021 ഒക്ടോബര്‍ മാസത്തിലെ പ്രകൃതി ക്ഷോഭത്തില്‍ ഭവന നാശം സംഭവിച്ചവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചു. ആലപ്പുഴ, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ ഗുണഭോക്താക്കള്‍ക്കായി 4,46,06,100 രൂപയാണ് അനുവദിച്ചത്. ആലപ്പുഴ 2,28,00,400 കൊല്ലം 1,86,04,400 കണ്ണൂര്‍ 32,01,300 രൂപ എന്നിങ്ങനെയാണിത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 2,631 ഗുണഭോക്താക്കള്‍ക്ക് 11,62,98,000 Read More …

സ്വപ്നയുടേത് വെറും ആരോപണങ്ങളല്ലെന്ന് തെളിഞ്ഞു, വിശ്വാസ്യത വര്‍ദ്ധിച്ചുവെന്ന് വി ഡി സതീശന്‍

കോഴിക്കോട്: സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്നസുരേഷിന്റെ വിശ്വാസ്യത വര്‍ദ്ധിച്ചുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സ്വപ്നയുടേത് വെറും ആരോപണങ്ങള്‍ അല്ലെന്നും മാധ്യമത്തിനെതിരെ നല്‍കിയ കത്ത് പുറത്തുവന്നത് ഇതിന് തെളിവാണെന്നും സതീശന്‍ പറഞ്ഞു. സ്വപ്നയുമായി വ്യക്തിബന്ധം ഉണ്ടെന്ന് ജലീല്‍ സമ്മതിച്ചത് ഗുരുതരമായ സാഹചര്യമാണെന്നും സതീശന്‍ വ്യക്തമാക്കി. കെ.ടി ജലീല്‍ മന്ത്രിയായിരിക്കെ യു.എ.ഇ കോണ്‍സുലേറ്റുമായി ചേര്‍ന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന Read More …

വിദേശ രാജ്യത്തേക്ക് പത്രം നിരോധിക്കാന്‍ കത്തെഴുതിയ ജലീല്‍ പ്രോട്ടോകോള്‍ ലംഘിച്ചു, എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ അംഗമായിരിക്കെ ഒരു വിദേശ രാജ്യത്തേക്ക് കേരളത്തിലെ ഒരു പത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് കത്തെഴുതിയ കെടി ജലീലിന്റെ നടപടി പ്രോട്ടോകോള്‍ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഒരു നിമിഷം പോലും എംഎല്‍എയായി തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഒരു സംസ്ഥാനത്തിലെ മന്ത്രിക്കും ഇങ്ങനെ ഒരു Read More …

പ്ലസ് വണ്‍ പ്രവേശനം തിങ്കളാഴ്ച വരെ; സമയപരിധി നീട്ടി ഹൈക്കോടതി ഉത്തരവ്

കൊച്ചി: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി തിങ്കളാഴ്ച വൈകിട്ട് അഞ്ചു വരെ നീട്ടി. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കു കൂടി അപേക്ഷിക്കുന്നതിനു സൗകര്യമൊരുക്കാന്‍ ഹൈക്കോടതിയുടേതാണ് ഉത്തരവ്. പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചതായി ഇന്നു കേസ് പരിഗണിച്ചപ്പോള്‍ സിബിഎസ്ഇ കോടതിയെ അറിയിച്ചു. മലപ്പുറം സ്വദേശികളായ രണ്ടു സിബിഎസ്ഇ വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.ഇനിയും സമയം നീട്ടിനല്‍കാനാവില്ലെന്ന Read More …