സംസ്ഥാന വികസനം അട്ടിമറിക്കാന്‍ ഇഡിയടക്കമുള്ള ഏജന്‍സികളെ കേന്ദ്രം ഉപയോഗിക്കുന്നു: കോടിയേരി

സംസ്ഥാന വികസനം അട്ടിമറിക്കാന്‍ ഇഡിയടക്കമുള്ള ഏജന്‍സികളെ കേന്ദ്രം ഉപയോഗിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ . കിഫ്ബിയെ തകര്‍ക്കാന്‍ കേന്ദ്ര ഏജന്‍സികളെ കയറൂരി വിടുന്നുവെന്നും ജനങ്ങളെ അണി നിരത്തി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജനങ്ങള്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് GST ഏര്‍പ്പെടുത്തരുത് എന്നാണ് സര്‍ക്കാര്‍ നിലപാട്. കേന്ദ്രനയത്തിനെതിരെ ആഗസ്റ്റ് 10 വൈകിട്ട് അഞ്ചിന് ധര്‍ണ്ണ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. Read More …

മലപ്പുറം ജില്ലയിലും മങ്കിപോക്‌സ് സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി (35) മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഈ മാസം 6ന് യുഎ.ഇയില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. 13ന് പനി തുടങ്ങി. 15ന് ശരീരത്തില്‍ പാടുകള്‍ കണ്ടു. ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. Read More …

ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ പുതിയ രാഷ്ട്രപതിക്ക് കഴിയട്ടെ: മുഖ്യമന്ത്രി

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മു വിന് ആശംസകളറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ചും ജനതയുടെ പരസ്പര സൗഹൃദം കൂടുതല്‍ ദൃഢപ്പെടുത്തിയും പ്രതിബന്ധങ്ങള്‍ തരണം ചെയ്തും രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ പുതിയ രാഷ്ട്രപതിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു’, അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ കുറിപ്പ് ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട Read More …

പൊക്കാളി കൃഷി: പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈകോടതി

കൊച്ചി: ചെല്ലാനം മറുവക്കാട് പാടശേഖരം നെല്‍കൃഷിക്ക് യോഗ്യമെന്ന് ഉറപ്പുവരുത്താന്‍ നിയോഗിച്ച അഭിഭാഷക കമീഷണര്‍ക്ക് മതിയായ പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈകോടതി. നെല്‍കൃഷിക്ക് അനുയോജ്യമായ രീതിയില്‍ ജലവിതാനം സമയബന്ധിതമായി ക്രമീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിയോഗിച്ച കമീഷണര്‍ക്ക് അജ്ഞാത കേന്ദ്രങ്ങളില്‍നിന്ന് ഭീഷണിയുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ജസ്റ്റിസ് എന്‍. നഗരേഷിന്‍റെ ഉത്തരവ്. മറുവക്കാട് മേഖലയില്‍ പരിശോധനക്ക് വരുമ്ബോള്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നാണ് Read More …

ഓഗസ്റ്റ് മൂന്നിന് ഹാജരാകണം: സോണിയാ ഗാന്ധിയോട് കൊല്ലം മുന്‍സിഫ് കോടതി

കൊല്ലം: കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് സോണിയാ ഗാന്ധി കൊല്ലം മുന്‍സിഫ് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്. ഓഗസ്റ്റ് മൂന്നിനാണ് സോണിയാ ഗാന്ധി കൊല്ലത്ത് ഹാജരാകേണ്ടത്. കോണ്‍ഗ്രസിന്റെ നിയമാവലിക്ക് വിരുദ്ധമായി കൊല്ലം ഡി.സി.സി പ്രസിഡന്റ് തനിക്കെതിരെ പുറപ്പെടുവിച്ച സസ്‌പെന്‍ഷന്‍ ഉത്തരവ് അസാധുവായി പ്രഖ്യാപിക്കാന്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പ്രിത്വിരാജ് ഫയര്‍ ചെയ്ത കേസിലാണ് സോണിയാ ഗാന്ധി ഹാജരാകേണ്ടത്. സോണിയാ Read More …

ഒരു ദിവസം കൊണ്ട് മുഴുവന്‍ സ്കൂളും മിക്സഡാക്കാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഒരു ദിവസം കൊണ്ട് മുഴുവന്‍ സ്കൂളും മിക്സഡാക്കാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 18 സ്കൂളുകള്‍ മിക്സഡ് സ്കൂള്‍ ആക്കി. അടുത്ത അധ്യയന വര്‍ഷം മിക്സഡ് ആക്കുക അപ്രായോഗികമാണ് എന്നും മന്ത്രി അഭിപ്രായപ്പെട്ടു. സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷമേ നടപടി എടുക്കാനാകൂ. സ്കൂളുകള്‍ മിക്സഡ് സംവിധാനത്തിലേക്ക് മാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങളുടേയും പിടിഎയുടേയും അനുമതി വേണം. ബാലാവകാശ Read More …

ആഗസ്റ്റ് 13 മുതല്‍ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും​ ദേശീയപതാക പ്രദര്‍ശിപ്പിക്കണമെന്ന് മോദി

ന്യൂഡല്‍ഹി: ആഗസ്റ്റ് 13 മുതല്‍ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയപതാക പ്രദര്‍ശിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ​’ഹര്‍ ഘര്‍ തിരങ്ക’ എന്ന കാമ്ബയിനിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. പുതിയ കാമ്ബയിന്‍ ത്രിവര്‍ണവുമായുള്ള നമ്മുടെ ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊളോണിയല്‍ വാഴ്ചയ്‌ക്കെതിരെ പോരാടുമ്ബോള്‍ സ്വതന്ത്ര ഇന്ത്യക്കായി ഒരു പതാക സ്വപ്നം കണ്ട Read More …

നൂറ്റിമുപ്പത്തൊമ്ബതിനേക്കാള്‍ മൂല്യമുള്ള ഒരു വോട്ട്’; ദ്രൗപദി മുര്‍മുവിനെ അഭിനന്ദിച്ച്‌ കെ സുരേന്ദ്രന്‍

ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മുവിനെ അഭിനന്ദിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് കെ സുരേന്ദ്രന്റെ അഭിനന്ദനം. കേരളത്തില്‍ നിന്ന് ദ്രൗപദി മുര്‍മുവിന് ഒരു വോട്ട് മാത്രമാണ് ലഭിച്ചത്. ഈ ഒരു വോട്ടിന് മറ്റ് നൂറ്റിമുപ്പത്തൊമ്ബതിനേക്കാള്‍ മൂല്യമുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണംഇടതുവലതുമുന്നണികളുടെ നിഷേധാത്മക നിലപാടുകള്‍ക്കെതിരെയുള്ള ഏക പോസിറ്റീവ് വോട്ടായിരുന്നു കേരളത്തില്‍ നിന്ന് മുര്‍മുവിന് Read More …