മുഖ്യമന്ത്രിക്ക് സംരക്ഷണം നല്‍കും, പാ‌ര്‍ട്ടി സുരക്ഷ ഏറ്റെടുത്താല്‍ ഒറ്റയാളും അടുക്കില്ലെന്ന് കോടിയേരി

തിരുവനന്തപുരം: സമരമെന്ന പേരില്‍ വിമാനത്തിനകത്ത് പോലും മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമം നടന്നതായി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി മുഖ്യമന്ത്രിക്ക് സംരക്ഷണം നല്‍കും. പാര്‍ട്ടി സുരക്ഷ ഏറ്റെടുത്താല്‍ ആര്‍ക്കും തടയാനാകില്ല. ഒറ്റയാളും അടുക്കില്ലെന്ന് ഉറപ്പാക്കും. മുഖ്യമന്ത്രിക്ക് എതിരെ സമരം ചെയ്യുന്നത് മഹാത്മാഗാന്ധിയെ വധിച്ചവരാണെന്നും കോടിയേരി പറഞ്ഞു മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ തടഞ്ഞിരുന്നു.ഇന്ന് വൈകുന്നേരമാണ് Read More …

‘ഭരണമുള്ളതു കൊണ്ടാണ് ഞങ്ങള്‍ മര്യാദയ്ക്ക് ഇരിക്കുന്നത്, ഇല്ലെങ്കില്‍ മുണ്ടും മടക്കിക്കുത്തിയിറങ്ങും’: എം.എം. മണി

ഇടുക്കി: സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ക്കടത്ത് കേസിലും മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റേയും പേരില്‍ പ്രതിയായ സ്വപ്നാ സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തിവരുന്നത്. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരത്തെ വിമര്‍ശിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് മുന്‍ Read More …

ഡി.​എം.​കെ​യി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം; മുതിര്‍ന്ന നേതാക്കളുമായി സ്റ്റാലിന്‍ ചര്‍ച്ച നടത്തി

ചെ​ന്നൈ: രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ ഡി.​എം.​കെ​യി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം. ഈ ​മാ​സം 15ന്​ ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലേ​ക്ക്​ പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി അ​യ​ച്ച ക്ഷ​ണ​ക്ക​ത്ത്​ ഡി.​എം.​കെ അ​ധ്യ​ക്ഷ​നും മു​ഖ്യ​മ​ന്ത്രി​യു​മാ​യ എം.​കെ. സ്റ്റാ​ലി​ന്​ ക​ഴി​ഞ്ഞ ദി​വ​സം ല​ഭി​ച്ചി​രു​ന്നു. രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​പ​ക്ഷ പൊ​തു​സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തു​ന്ന വി​ഷ​യ​മാ​ണ്​ യോ​ഗം ച​ര്‍​ച്ച ചെ​യ്യു​ക​യെ​ന്നും ക​ത്തി​ല്‍ Read More …

പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫയലുകള്‍ കെട്ടികിടക്കാന്‍ അനുവദിക്കില്ല : മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫയലുകള്‍ കെട്ടികിടക്കാന്‍ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കൃത്യമായ ഇടവേളകളില്‍ ഫയല്‍ അദാലത്തുകള്‍ നടത്തുമെന്നും ഇതിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബോധപൂര്‍വം ഫയലുകള്‍ വച്ചു താമസിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വകുപ്പിന്റെ പിന്തുണ ലഭിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള 71 ഓഫീസുകള്‍ ഇ – ഓഫീസ് Read More …

നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

ഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആവശ്യമെങ്കില്‍ വിളിപ്പിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഇ ഡി വിശദമായ ചോദ്യം ചെയ്യലിലേക്ക് കടന്നില്ല. 15 മിനിറ്റ് മാത്രമാണ് ചോദ്യം ചെയ്യല്‍ നീണ്ടുനിന്നത്. രാജ്യതലസ്ഥാനം ഇപ്പോഴും സംഘര്‍ഷ ഭരിതമാണ്. ഇ ഡി ഓഫിസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധിക്കുകയാണ്. Read More …

മുഖ്യമന്ത്രി രാജിവെച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നേരിടണം; പി സി ജോര്‍ജ്ജ്

സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്ജ്. സ്വപ്ന നല്‍കിയ രഹസ്യമൊഴിയില്‍ പിണറായി വിജയന്‍ ഭയക്കുന്ന കാര്യങ്ങളുണ്ട്. സിപിഎം നേതാക്കള്‍ ഒന്നും മിണ്ടുന്നില്ലെന്നും അവര്‍ പിണറായിയുടെ കപ്പം വാങ്ങി നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.അതേസമയം താന്‍ സ്വപ്നയുമായി Read More …

സുരക്ഷയുടെ പേരില്‍ പൊതുജനങ്ങളെ ദീര്‍ഘനേരം തടയരുത്;ഡിജിപി

സുരക്ഷയുടെ പേരില്‍ പൊതുജനങ്ങളെ ദീര്‍ഘനേരം തടയരുതെന്ന് പൊലീസ് മേധാവി അനില്‍ കാന്ത്. കറുത്ത വസ്ത്രമോ, മാസ്‌കോ ധരിക്കുന്ന ആരെയും തടയരുത്. ഇത് സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഡിജിപി പറഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. ക്രമമസമാധന വിഭാഗം എഡിജിപി, മേഖല ഐജിമാര്‍, റെയ്ഞ്ച് ഡിഐജി, ജില്ലാ പൊലീസ് മേധാവിമാര്‍ Read More …

ഡല്‍ഹിയിലെയും കേരളത്തിലെയും സാഹചര്യങ്ങള്‍ രണ്ട് -റിയാസിന് മറുപടിയുമായി സതീശന്‍

ഡല്‍ഹിയിലെയും കേരളത്തിലെയും സാഹചര്യങ്ങള്‍ രണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഡല്‍ഹിയിലെയും കേരളത്തിലെയും സാഹചര്യങ്ങള്‍ രണ്ട് -റിയാസിന് മറുപടിയുമായി സതീശന്‍മന്ത്രി മുഹമ്മദ് റിയാസിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാഹുലിനെതിരായ ഇ.ഡി കേസും സ്വര്‍ണക്കടത്ത് കേസും രണ്ടും രണ്ടാണ്. ഇ.ഡി കേസെടുക്കുന്നത് താത്പര്യങ്ങള്‍ക്കനുസരിച്ചാണ്. സംഘപരിവാറിന് ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. Read More …