റാന്നിയിലെ പട്ടയ പ്രശ്‌നം വനം- റവന്യൂ വകുപ്പുകളുടെ സംയുക്ത യോഗം ഉടന്‍ ചേരും: മന്ത്രി കെ.രാജന്‍

പത്തനംതിട്ട: റാന്നി അസംബ്ലി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ പട്ടയ പ്രശ്‌നത്തിന് പരിഹാരം കാണാനായി റവന്യൂ വനം വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിയമസഭയില്‍ പറഞ്ഞു. റാന്നിയിലെ വിവിധ വില്ലേജുകളിലെ പട്ടയം സംബന്ധിച്ച്‌ അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വനം വകുപ്പിന്റെ രേഖകള്‍ Read More …

‘രാജ്യത്തിന്റെ അന്തസ്സ് ഇടിക്കുന്നു’; മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരേ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണങ്ങള്‍ അന്താരാഷ്ട്ര രംഗത്ത് രാജ്യത്തിന്റെ അന്തസ്സ് ഇടിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിലര്‍ രാഷ്ട്രീയ നേട്ടത്തോടെയാണ് മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ എപ്പോള്‍, എവിടെ ഉയര്‍ത്തണമെന്ന് തീരുമാനിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ആരുടെയും പേരെടുത്തു പറയാതെയായിരുന്നു വിമര്‍ശനം. സംഘനകളുടെ പേരും എടുത്തുപറഞ്ഞില്ല. ”ചിലര്‍ ചില പ്രശ്‌നങ്ങളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കാണുന്നു, മറ്റ് ചിലതില്‍ കാണുന്നില്ല. സമാനമായ സംഭവങ്ങളിലും Read More …

ഇന്ധനവില വര്‍ധനയ്ക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത് എ വിജയരാഘവന്‍

ജി.എസ്‌.ടിയുടെ പരിധിയില്‍പ്പെടുത്തി വിലകൂട്ടി കൊള്ള തുടരാനാണ്‌ ആസൂത്രിത നീക്കം. ഇന്ധന നികുതി കുറച്ച്‌ വില വര്‍ദ്ധനയില്‍ നിന്ന്‌ ജനങ്ങളെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്ന്‌ വിജയരാഘവന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

സ്വേച്ഛാധിപതിയല്ല ; താന്‍ കണ്ടിട്ടുള്ളതില്‍വച്ച്‌ ഏറ്റവും വലിയ ജനാധിപത്യ നേതാവാണ് നരേന്ദ്ര മോദി : അമിത്ഷാ

ന്യൂഡല്‍ഹി:താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ജനാധിപത്യ നേതാവാണ് നരേന്ദ്ര മോദിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദി സ്വേച്ഛാധിപതിയാണെന്ന ആരോപണങ്ങളും അമിത്ഷാ തള്ളി. വേറിട്ട രാഷ്ട്രീയ കാഴ്ചപ്പാടുള്ളവര്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ സത്യത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത് ഖേദകരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി . “മോദിജിയെപ്പോലെ ഒരു കേള്‍വിക്കാരനെ ഇതുവരെ കണ്ടിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു. എന്ത് വിഷയത്തിലുള്ള Read More …

ഇന്ധന വിലവര്‍ധനയില്‍ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

തിരുവനന്തപുരം: വര്‍ഗീയതയ്ക്കും വെറുപ്പിനും അടിപ്പെട്ട ഒരു ജനതയെ എന്ത് ചൂഷണത്തിനും വിധേയമാക്കാമെന്ന ജനവിരുദ്ധ രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമാണ് എല്ലാ സീമകളും ലംഘിക്കുന്ന ഇന്ധന വില വര്‍ദ്ധനവെന്ന്​ പ്രതിപക്ഷനേതാവ് വിഡി സതീശന്‍. പെട്രോളിന് പിന്നാലെ ഡീസലിനും നൂറു രൂപ കടന്നിരിക്കുകയാണ്. ഇതിന്റെ കാസ്കേഡിങ് എഫക്റ്റ് അവശ്യ സാധനങ്ങളുടെ വിലവര്‍ദ്ധനവ് മുതല്‍ സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്ന എല്ലാ മേഖലയിലും പ്രതിസന്ധിയുണ്ടാക്കി Read More …

ബിജെപി നേതൃനിരയില്‍ അഴിച്ചുപണി; സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ തുടരും; അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി

തിരുവനന്തപുരം: ( 05.10.2021) സംസ്ഥാന ബിജെപിയില്‍ അഴിച്ചുപണി. പുതിയ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ തുടരും. ജനറല്‍ സെക്രടറിമാര്‍ക്കും മാറ്റം ഇല്ല. അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി. നടന്‍ കൃഷ്ണകുമാറിനെ ദേശീയ കൗണ്‍സിലില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. അതേസമയം എ എന്‍ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാരായി തുടരും. ബി ഗോപാലകൃഷ്ണനും പി രഘുനാഥും വൈസ് Read More …

പ്രിയങ്കാ ഗാന്ധി അറസ്റ്റില്‍; ചുമത്തിയത് 144ാം വകുപ്പ് ലംഘിച്ചുവെന്ന കുറ്റം

ലഖ്‌നോ: യു പി പോലീസ് കരുതല്‍ തടങ്കലിലാക്കിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രിയങ്കക്കൊപ്പം മറ്റ് 11 പേരുടെയും അറസ്റ്റ് സിതാപുര്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 144ാം വകുപ്പ് ലംഘിച്ചുവെന്നാണ് പ്രിയങ്കക്കെതിരെ ചുമത്തിയ കുറ്റം. യു പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമര്‍ ലല്ലു, ദേശീയ സെക്രട്ടറി ധീരജ് ഗുജാര്‍, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി Read More …

നീതിക്ക് വേണ്ടിയുള്ള അഹിംസ സമരത്തില്‍ കര്‍ഷകരെ വിജയിപ്പിക്കും: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:  പ്രിയങ്കയുടെ നിശ്ചയദാര്‍ഢ്യത്തില്‍ സര്‍ക്കാര്‍ ഭയന്നിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പോരാട്ടത്തില്‍ നിന്ന് പ്രിയങ്ക പിന്മാറില്ല. നീതിക്ക് വേണ്ടിയുള്ള അഹിംസ സമരത്തില്‍ കര്‍ഷകരെ വിജയിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പ്രിയങ്കക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ ട്വിറ്ററില്‍ കുറിച്ചു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനായി ലഖിംപൂര്‍ ഖേരിയിലേക്ക് പോയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ Read More …