കാശ്മീരില്‍ നാലു തീവ്രവാദികളെ സൈന്യം വധിച്ചു; നാലു സൈനികര്‍ക്കും പരിക്ക്

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി സൈന്യം നാലു തീവ്രവാദികളെ വധിച്ചു. ഷോപ്പിയന്‍, പുല്‍വാമ എന്ന് ഇവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. നാലു സൈനികര്‍ക്കും സംഭവത്തില്‍ പരിക്കേറ്റുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് ആദ്യ ഏറ്റുമുട്ടലുണ്ടായത്. ഷോപ്പിയാന്‍ ടൗണിലെ മുസ്ലിം പള്ളിയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചില്‍ നടത്തിയത്. ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികളെ സൈന്യം വധിക്കുകയും രണ്ടു Read More …

രാജ്യത്ത് കോവിഡിന്റെ രണ്ടാം വ്യാപനം; ലോക് ഡൗണ്‍ ഇല്ലെന്ന് പ്രധാന മന്ത്രി

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം വ്യാപനമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പല സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാകുമ്ബോഴും രാജ്യവ്യാപക ലോക് ഡൗണിന്റെ ആവശ്യം ഇല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സൂചന നല്‍കി. ജാഗ്രത വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒന്നാം ഘട്ടത്തെക്കാള്‍ വ്യാപന തോത് ഇപ്പോള്‍ കൂടുതലാണ്. ഒന്നാംഘട്ടത്തേക്കാള്‍ വേഗതയില്‍ രോഗം പടരുകയാണ്. ചില Read More …

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് കൂ​ട്ട​ത്തോ​ടെ അ​യ്യ​പ്പ​നെ വി​ളി​ച്ചവര്‍ക്ക് ഇപ്പോള്‍ വേണ്ടാതായി; വെള്ളാപ്പള്ളി

തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​ഞ്ഞ​തോ​ടെ അ​യ്യ​പ്പ​നെ ആ​ര്‍ക്കും വേ​ണ്ടാ​താ​യെന്ന് എ​സ്‌എ​ന്‍ഡിപി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. വോ​ട്ടി​നു​വേ​ണ്ടി അ​യ്യ​പ്പ​നെ എ​ല്ലാ​വ​രും മാ​ര്‍ക്ക​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നും അദ്ദേഹം പറഞ്ഞു. എ​സ്‌എ​ന്‍ഡിപി വൈ​ദി​ക യോ​ഗം സം​സ്ഥാ​ന വാ​ര്‍ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ഉ​ദ്ഘാ​ട​നം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് എ​ല്ലാ​വ​രും കൂ​ട്ട​ത്തോ​ടെ അ​യ്യ​പ്പ​നെ വി​ളി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​ര​ങ്ങ​ളി​ല്‍ സ​മു​ദാ​യ അം​ഗ​ങ്ങ​ള്‍ Read More …

ഓക്‌സിജന്‍ സിലിണ്ടറുമായി വോട്ട് ചെയ്യാന്‍…

വണ്ടൂര്‍-ഓക്‌സിജന്‍ സിലിണ്ടറുമായി വോട്ടു ചെയ്യാനെത്തിയ മുന്‍ പ്രവാസി ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ ആവേശ കാഴ്ചയായി. വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ പുല്ലങ്കോട് ചടച്ചിക്കല്‍ കളത്തിങ്ങല്‍ നാസര്‍ (54) ആണ് രോഗത്തിനിടയിലും ആവേശം ചോരാതെ വോട്ടുചെയ്യാനെത്തിയത്.ചോക്കാട് പഞ്ചായത്തിലെ തൊണ്ണൂറ്റൊന്നാം നമ്പര്‍ ബൂത്തായ ഉദരംപൊയില്‍ സ്‌കൂളിലേക്ക് ബന്ധുക്കളുടെ സഹായത്തോടെയാണ് ഓക്‌സിജന്‍ സിലിണ്ടറുമായി നാസര്‍ എത്തിയത്.ദുബായില്‍ ജോലി ചെയ്ത് കൊണ്ടിരിക്കുന്നതിനിടെ നാസറിന് ന്യൂമോണിയ Read More …

സി.പി.എം പൊട്ടിത്തെറിയുടെ വക്കിലെന്ന് മുല്ലപ്പള്ളി

മുഖ്യമന്ത്രി പിണറായി വിജയനെ നിശിതമായി വിമര്‍ശിച്ച്‌ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരിച്ചടി ഭയന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ വിശ്വാസികള്‍ക്ക് അനുകൂലമായി സംസാരിക്കുന്നത്. വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതാണ് പിണറായിയുടെ ഭാഷയെന്നും മുല്ലപ്പള്ളി പറഞ്ഞു. സി.പി.എമ്മില്‍ വിഭാഗീയത അതിന്‍റെ ഉച്ചകോടിയില്‍ എത്തിയിരിക്കുകയാണ്. പിണറായി വിജയന്‍ എന്ന സര്‍വാധിപതിയെ ചോദ്യം ചെയ്തുകൊണ്ട് നേതാക്കള്‍ പരസ്യമായി പലരും രംഗത്തെത്തുന്നു. പലരും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് Read More …

എല്‍ഡിഎഫിന്‌ കേരളം ചരിത്രവിജയം സമ്മാനിക്കും: മുഖ്യമന്ത്രി

എല്‍ഡിഎഫിന് കേരളം ചരിത്ര വിജയം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി ആര്‍സി അമല ബേസിക് യുപി സ്കൂളില്‍ വോട്ടുചെയ്തശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ നടന്നു. എന്നാല്‍, ഇതൊന്നും ജനം മുഖവിലക്കെടുത്തിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാ ദുരാരോപണങ്ങളും അപവാദപ്രചാരണങ്ങളും Read More …

കണക്കുകള്‍ക്കപ്പുറം വിജയമുണ്ടാകും, നേമം പോലും ബിജെപിക്ക് കിട്ടില്ല ; കടകംപള്ളി സുരേന്ദ്രന്‍

14 സീറ്റിലും എല്‍ഡിഎഫിന് പ്രതീക്ഷ ഉണ്ടെന്നും കണക്കുകള്‍ക്കപ്പുറം ഇടതുപക്ഷത്തിന് വിജയമുണ്ടാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 2016നേക്കാള്‍ അനുകൂല തരംഗമാണ് ഇത്തവണ പ്രകടമായത്. നേമം പോലും ബി.ജെ.പിക്ക് കിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. കാട്ടായിക്കോണം സംഭവത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. കഴക്കൂട്ടത്ത് വലിയ സംഘര്‍ഷമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. അവിടെ ഇരു പാര്‍ട്ടികളും തമ്മില്‍ Read More …

കോഴിക്കോട് മുഴുവന്‍ സീറ്റുകളിലും എല്‍.ഡി.എഫ് വിജയിക്കുമെന്ന് ടി. പി രാമകൃഷ്ണന്‍

എസ്ഡിപിഐ-എല്‍ഡിഎഫ് ബന്ധം തെളിയിക്കാന്‍ മുല്ലപ്പള്ളിയെ വെല്ലുവിളിച്ച്‌ മന്ത്രി ടി.പി രാമകൃഷ്ണന്‍. ഒരു വര്‍ഗീയ കക്ഷിയുടെയും പിന്തുണ എല്‍ഡിഎഫ് സ്വീകരിച്ചിട്ടില്ല. മുല്ലപ്പള്ളി ഉന്നയിക്കുന്ന ആരോപണങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പേരാമ്ബ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ടി.പി രാമകൃഷ്ണന്‍. കഴിഞ്ഞ തവണ 4000ത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ടി.പി രാമകൃഷ്ണന്‍റെ വിജയം. വടകരയുടെ മനസ് ഇടതു പക്ഷത്തോടൊപ്പമാണ്. വടകരയിലും കുറ്റ്യാടിയിലും Read More …