മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കാതിരിക്കുന്നതാണ് നല്ലത്, മറിച്ച്‌ ചിന്തിച്ചാല്‍ അനന്തരഫലം അറിയും; സമദ് പൂക്കോട്ടൂര്‍

മലപ്പുറം: മുസ്ലീം ലീഗ് വനിതകളെ തിരഞ്ഞെടുപ്പില്‍മത്സരിപ്പിക്കുന്നതിനെതിരെ സുന്നി നേതാവ് സമദ് പൂക്കോട്ടൂര്‍. പൊതുമണ്ഡലത്തില്‍ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും ഒഴിച്ചു കൂടാനാവാത്ത സാഹചര്യങ്ങളില്‍ സംവരണ സീറ്റുകളില്‍ മത്സരിപ്പിക്കാമെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. പൊതുവിഭാഗത്തിലെ സീറ്റില്‍ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കണോയെന്ന കാര്യം വീണ്ടും ചിന്തിക്കണം. കുടുംബഭാരമുള്ള സ്ത്രീ മത്സരിക്കാനിറങ്ങുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. Read More …

ബിജെപിക്ക് കേരളത്തിലൊരിക്കലും വേരുറപ്പിക്കാന്‍ കഴിയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി.

തിരുവനന്തപുരം: ബിജെപിക്ക് കേരളത്തിലൊരിക്കലും വേരുറപ്പിക്കാന്‍ കഴിയില്ലെന്ന് മുന്‍ എംപിയും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പികെ കുഞ്ഞാലിക്കുട്ടി. മതേതരത്വം എന്തെന്നറിയാത്ത, മതേതരത്വത്തെ പരിഗണിക്കാത്ത ഒരു പാര്‍ട്ടിയാണ് ബിജെപിയെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ‘കേരളത്തില്‍ ഒരിക്കലും ബിജെപിയെ പോലെ മതേതരത്വത്തെ പരിഗണിക്കാത്ത ഒരു പാര്‍ട്ടിക്ക് വേരുറപ്പിക്കാന്‍ സാധിക്കുകയില്ല. ഇനി അഥവാ Read More …

ലീഗ് ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന പാര്‍ട്ടി ; വി.മുരളീധര

തിരുവനന്തപുരം : മുസ്ലീം ലീഗ് ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന പാര്‍ട്ടിയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മുസ്ലീം ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിയ്ക്കുന്നത് ചിന്തിക്കാന്‍ പോലുമാകില്ല. ആശയപരമായി യോജിക്കണമെങ്കില്‍ പുതിയ പാര്‍ട്ടിയായി വരേണ്ടി വരും. ലീഗിന് വര്‍ഗീയത മാറ്റി വെച്ച്‌ വരാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. ശോഭാ സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനകളെ തള്ളിയായിരുന്നു മുരളീധരന്റെ പരാമര്‍ശം. ബിജെപി നേതാക്കള്‍ Read More …

പി.സി.ജോര്‍ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചു, എ​ന്നാ​ലും പ​രി​ഭ​വ​മി​ല്ല: ഉ​മ്മ​ന്‍ ചാ​ണ്ടി

കോ​ട്ട​യം: ത​നി​ക്കെ​തി​രാ​യ പി.​സി. ജോ​ര്‍​ജി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ പ​രി​ഭ​വ​മി​ല്ലെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. യുഡിഎഫ് പ്രവേശനം നിഷേധിച്ചതില്‍ പി.സി.ജോര്‍ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചു. ജോര്‍ജിന് തന്റടുത്ത് എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. അദ്ദേഹം പറയുന്നതിന് ഒരു പരിഭവവും ഇല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​ല്‍ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് യു​ഡി​എ​ഫാ​ണ്. തനിക്ക് മുന്നണി പ്രവേശനം നിഷേധിച്ചതില്‍ Read More …

ആഴക്കടല്‍ മത്സ്യബന്ധനം: എം.ഒ.യു ഒപ്പുവപ്പിച്ചത് ചെന്നിത്തല; ഗുരുതരആരോപണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എം.ഒ.യു ഒപ്പുവപ്പിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെഎസ്‌ഐഎന്‍സി എംഡി എന്‍.പ്രശാന്ത് എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണമാണ് കടകംപള്ളി ഉന്നയിച്ചിരിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എംഒയുവില്‍ എന്‍.പ്രശാന്തിനെ കൊണ്ട് ഒപ്പുവപ്പിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് കടകംപള്ളി പറഞ്ഞു. “ആഴക്കടല്‍ മത്സ്യബന്ധന Read More …

കുറ്റപത്രത്തില്‍ പേരില്ല, ബിനീഷിന് ജാമ്യം ലഭിച്ചേക്കും; സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും കോടിയേരി എത്തിയേക്കും

തിരുവനന്തപുരം: കണ്ണൂരില്‍ നിന്നുള്ള നേതാക്കലെ മറികടന്നുകൊണ്ടായിരുന്നു കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സിപിഎം സംസ്ഥാന സെക്രട്ടറി പദഴിയിലേക്ക് എ വിജയരാഘവന്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നെന്ന അഭ്യൂഹങ്ങള്‍ പരക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ വന്നിട്ടില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സിപിഎം ഇപ്പോള്‍ Read More …

സര്‍ക്കാരും ഇഎംസിസിയും ചേര്‍ന്ന് വലിയൊരു കൊള്ള നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന് രമേശ് ചെന്നിത്തല

കൊച്ചി: സര്‍ക്കാരും ഇഎംസിസിയും ചേര്‍ന്ന് ആഴക്കടല്‍ മത്സ്യബന്ധനം നടത്തി വലിയൊരു കൊള്ള നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് ധൈര്യം ഉണ്ടെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാണമെന്നും അദ്ദേഹം പറഞ്ഞു. അസെന്‍ഡിനെക്കുറിച്ച്‌ എംഎല്‍എമാര്‍ നിയമസഭയില്‍ രണ്ടു തവണ ചോദിച്ചപ്പോഴും ഇഎംസിസി കാര്യം മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. Read More …

‘ഉറപ്പാണ് എല്‍ ഡി എഫ്’, പുതിയ പരസ്യവാചകവുമായി പാര്‍ട്ടി

തിരുവനന്തപുരം: പുതിയ പരസ്യവാചകവുമായി എല്‍ ഡി എഫ്. ഉറപ്പാണ് എല്‍ ഡി എഫ് എന്നാണ് പരസ്യവാചകം. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളും ഉണ്ട്.മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടെയാണ് പരസ്യ ബോര്‍ഡുകള്‍. എല്‍ ഡി എഫ് വരും എല്ലാം ശരിയാകുമെന്നായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരസ്യവാചകം. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, പല സര്‍വേകളും Read More …