എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉയോഗിക്കുന്നു ; കേന്ദ്ര ഏജസികള്‍ക്കെതിരെ രാഹുല്‍ ഗാന്ധി

കേന്ദ്ര ഏജസികള്‍ക്കെതിരെ രാഹുല്‍ ഗാന്ധി. ഇഡി, ആദായ നികുതി വകുപ്പ്, സിബിഐ എന്നിവരെ ഉപയോഗിച്ച്‌ എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ആണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് രാഹുല്‍ വിമര്‍ശിച്ചു. കേരളത്തില്‍ എത്തിയപ്പോള്‍ രാഹുല്‍ കേന്ദ്ര ഏജസികളെ അനുകൂലിച്ചായിരുന്നു നിലപാട് സ്വീകരിച്ചത്. ഇതോടെ മറനീക്കി പുറത്തുവരുന്നത് രാഹുലിന്റെയും കോണ്ഗ്രസിന്റെയും ഇരട്ടത്താപ്പ് കൂടിയാണ്. കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര ഏജസികളുടെ അന്വേഷണത്തെ Read More …

മാര്‍ത്തോമ സഭ അധ്യക്ഷനുമായി ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കൂടിക്കാഴ്ച നടത്തി

തിരുവല്ല: മാര്‍ത്തോമ സഭ അധ്യക്ഷന്‍ തിയഡോഷ്യസ് മെത്രാപോലിത്തയുമായി കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. തിരുവല്ലയിലെ സഭാ ആസ്ഥാനത്തായിരുന്നു ചര്‍ച്ച. മാര്‍ത്തോമ സഭയുടെ പ്രാധാന്യം മനസിലാക്കേണ്ടതുണ്ടെന്ന് തിയഡോഷ്യസ് മെത്രാപോലീത്ത പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. സഭയെ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങളെ പരിഗണിക്കുന്ന നേതൃത്വമുണ്ടായിരിക്കണമെന്ന് Read More …

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. 9 സ്ഥാപനങ്ങളിലെ നിയമനങ്ങളാണ് ഹൈക്കോടതി മരവിപ്പിച്ചത്. 10 വര്‍ഷം പൂര്‍ത്തിയാക്കിയ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് മന്ത്രിസഭ തീരുമാനിച്ചത്. ഈ മാസം 12ന് സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം നല്‍കണം. പിഎസ്‍സി ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി. സ്കോള്‍ കേരള, കില, കെല്‍ട്രോള്‍, ഈറ്റത്തൊഴിലാളി ക്ഷേമ Read More …

ഒരു വര്‍ഷത്തെ ഇടവേള ; പ്രധാനമന്ത്രി വീണ്ടും വിദേശത്തേക്ക് ..

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശത്തേക്ക് .ഈ മാസം 25 മുതല്‍ മോദിയുടെ ആകാശ യാത്രകള്‍ തുടങ്ങും. കോവിഡ് സമയത്തെ പ്രധാന ഉച്ചകോടികളിലെല്ലാം ഓണ്‍ലൈന്‍ ആയിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്. വിദേശത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏറെക്കുറെ പിന്‍വലിച്ചതിനുശേഷമാണ് നരേന്ദ്രമോദി വീണ്ടും വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നത്. ജൂണ്‍ വരെയുള്ള യാത്രകളുടെ ഷെഡ്യൂള്‍ തയ്യാറായിട്ടുണ്ട്. Read More …

സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം സമസ്തയുടെ അഭിപ്രായങ്ങളെ മാനിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം സമസ്തയുടെ അഭിപ്രായങ്ങളെ മാനിക്കുമെന്ന് മുസ്്ലീംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ . ജനറല്‍ മണ്ഡലങ്ങളില്‍ മുസ്്ലീം സ്ത്രീകളെ മല്‍സരിപ്പിക്കുന്നതിന് എതിരെയുളള സമസ്ത നേതാവ് സമദ് പൂക്കോട്ടൂരിന്റെ നിലപാടിനെക്കുറിച്ചായിരുന്നു പ്രതികരണം. ലീഗ് മല്‍സരിക്കുന്ന പല മണ്ഡലങ്ങളിലും പ്രാദേശിക നേതൃത്വങ്ങളെ വിളിച്ചു വരുത്തി അഭിപ്രായങ്ങള്‍ അറിഞ്ഞ ശേഷമാവും സ്ഥാനാര്‍ഥി നിര്‍ണയമെന്നും Read More …

കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഇന്ന് പത്തനംതിട്ടയില്‍

പത്തനംതിട്ട: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഇന്ന് പത്തനംതിട്ട ജില്ലയില്‍. ജില്ലാ അതിര്‍ത്തിയായ കുറ്റൂരില്‍ രാവിലെ 9.30 ന് നടക്കുന്ന സ്വീകരണത്തിന് ശേഷം ആദ്യ പൊതുയോഗം തിരുവല്ലയില്‍ വെച്ചാകും നടക്കുക. റാന്നി, പത്തനംതിട്ട, പന്തളം, കോന്നി തുടങ്ങി ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ ജാഥ പര്യടനം നടത്തും. കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍, Read More …

മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇത്തരത്തില്‍ വരുന്ന ഊഹാപോഹങ്ങള്‍ ശരിയല്ലെന്നും കെ പി എ മജീദ്

മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ലെന്നും ഇത്തരത്തില്‍ വരുന്ന ഊഹാപോഹങ്ങള്‍ ശരിയല്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. മുസ്ലിംലീഗ് സ്ഥാനാര്‍ഥികള്‍ എന്ന പേരില്‍ ചില വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഫെയ്‌സ് ബുക്കില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ പാര്‍ലമെന്ററി ബോര്‍ഡുമായി കൂടിയാലോചിച്ച് നിയമസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ Read More …

കി​ഫ്ബി​ക്കെ​തി​രാ​യ ഇ​ഡി ന​ട​പ​ടി സം​ശ​യാ​സ്പ​ദം: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​ചാ​ര​ണ​വാ​ക്യം പു​റ​ത്തി​റ​ക്കി യു​ഡി​എ​ഫ്. നാ​ട് ന​ന്നാ​കാ​ന്‍ യു​ഡി​എ​ഫ് എ​ന്ന​താ​ണ് പ്ര​ചാ​ര​ണ​വാ​ക്യം. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് പ്ര​ചാ​ര​ണ​വാ​ക്യം പ്ര​കാ​ശ​നം ചെ​യ്ത​ത്. പ്ര​ക​ട​ന​പ​ത്രി​ക ഐ​ശ്വ​ര്യ​കേ​ര​ളം ലോ​കോ​ത്ത​ര കേ​ര​ളം എ​ന്ന പേ​രി​ല്‍ ഉ​ട​ന്‍ പു​റ​ത്തി​റ​ക്കും. കി​ഫ്ബി​ക്കെ​തി​രാ​യ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) ന​ട​പ​ടി സം​ശ​യാ​സ്പ​ദ​മാ​ണ്. സി​പി​എം-​ബി​ജെ​പി ധാ​ര​ണ​യു​ടെ ഭാ​ഗ​മാ​യാ​ണ് കി​ഫ്ബി​ക്കെ​തി​രാ​യ ഇ​ഡി ന​ട​പ​ടി. 2019 Read More …