ഭാര്യ ഭര്‍ത്താവിന്റെ സ്വത്തല്ല, കൂടെ ജീവിക്കണമെന്ന് നിര്‍ബന്ധിക്കാനാകില്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ ഭാര്യയെ നിര്‍ബന്ധിക്കാനാകില്ലെന്ന് സുപ്രിംകോടതി. ഭാര്യ ഭര്‍ത്താവിന്റെ സ്വത്തല്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, ഹേമന്ത് ഗുപ്ത എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം. തന്റെ കൂടെ ജീവിക്കാന്‍ ഭാര്യയ്ക്ക് നിര്‍ദേശം നല്‍കണമെന്ന യുവാവിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ‘നിങ്ങള്‍ ചിന്തിക്കുന്നത് എന്താണ്? ഒരുത്തവരവ് പുറപ്പെടുവിക്കാനും നിങ്ങളുടെ കൂടെ പോകണമെന്ന് Read More …

കോണ്‍ഗ്രസ്​ അധികാരത്തില്‍ വന്നാല്‍ അസമില്‍ സി.എ.എ റദ്ദാക്കും -പ്രിയങ്ക ഗാന്ധി

തേസ്​പുര്‍: കോണ്‍ഗ്രസ്​ അധികാരത്തില്‍ വന്നാല്‍ പൗരത്വ ഭേദഗതി നിയമം അസമില്‍ റദ്ദാക്കുമെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. അസമില്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തിയ അവര്‍ തേസ്​പുരിലെ തെരഞ്ഞെടുപ്പ്​ പൊതുയോഗത്തിലാണ്​ സി.എ.എയെ റദ്ദാക്കു​ന്ന പുതിയ നിയമം കൊണ്ടുവരുമെന്ന്​ ആവര്‍ത്തിച്ചത്​. അസം ജനത വഞ്ചിക്കപ്പെട്ടുവെന്നും അഞ്ചു വര്‍ഷം മുമ്ബ്​ 25 ലക്ഷം തൊഴില്‍ നല്‍കുമെന്ന്​ ഉറപ്പുനല്‍കിയ ബി.ജെ.പി അതിനു പകരം Read More …

നോട്ടുനിരോധനം തൊഴിലില്ലായ്മ വര്‍ധിപ്പിച്ചു; സര്‍ക്കാറിനെതിരെ വീണ്ടും മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ കുത്തനെ വര്‍ധിപ്പിച്ചത് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ടുനിരോധനമാണെന്ന് പ്രമുഖ സാമ്ബത്തിക ശാസ്ത്രജ്ഞനും മുന്‍ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍സിങ്. നോട്ടുനിരോധനം മൂലം രാജ്യത്തെ അസംഘടിത മേഖല തകര്‍ന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച ‘പ്രതീക്ഷ 2030’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സംസ്ഥാന തെരഞ്ഞെടുപ്പിന് മുമ്ബോടിയായാണ് ഡോ Read More …

മമത സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ലൗ ജിഹാദിനും പശുകള്ളക്കടത്തിനുമെതിരെ ഒന്നു ചെയ്യാന്‍ മമത സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ പശുക്കള്ളക്കടത്ത് നിര്‍ത്തലാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്ത് ജയ്ശ്രീറാം വിളികള്‍ നിര്‍ത്തലാക്കണമെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആജ്ഞ. എന്നാല്‍ Read More …

പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കാത്തതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച്‌ സുപ്രീംകോടതി

ഡല്‍ഹി : രാജ്യത്ത് പൊലീസ് സ്റ്റേഷനുകളിലും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളിലും സിസിടിവി സ്ഥാപിക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച്‌ സുപ്രീംകോടതി .ഉത്തരവ് ഇറങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മൂന്നാഴ്ച്ചയ്ക്കകം കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളില്‍ സിസിടിവി സ്ഥാപിക്കാനുള്ള നടപടികള്‍ എന്തൊക്കെ എന്ന് വിശദീകരിച്ചുള്ള സത്യവാങ്മൂലം നല്‍കാന്‍ Read More …

തട്ടേക്കാട് ബോട്ടപകടം: പ്രതിക്കെതിരെ ചുമത്തിയ ബോധപൂര്‍വമായ നരഹത്യാക്കുറ്റം റദ്ദാക്കി

കൊച്ചി: തട്ടേക്കാട് ബോട്ട് ദുരന്തക്കേസിലെ പ്രതി ബോട്ടുടമയും ഡ്രൈവറുമായ കുട്ടമ്ബുഴ സ്വദേശി പി.എം.രാജുവിനെതിരെ ചുമത്തിയ ബോധപൂര്‍വമായ നരഹത്യാക്കുറ്റം ഹൈക്കോടതി റദ്ദാക്കി. കണക്കില്‍ കൂടുതല്‍ യാത്രക്കാരെ വീണ്ടുവിചാരമില്ലാതെയും അശ്രദ്ധമായും ബോട്ടില്‍ കയറ്റിയതിനുള്ള കുറ്റം നിലനില്‍ക്കുമെന്ന് കണ്ട് ഹൈക്കോടതി പരമാവധി ശിക്ഷയായ രണ്ട് വര്‍ഷം കഠിനതടവ് വിധിച്ചു. ബോധപുര്‍വമായ നരഹത്യാക്കുറ്റം കണക്കിലെടുത്ത് എറണാകുളം സെഷന്‍സ് കോടതി രാജുവിന് അഞ്ച് Read More …

‘ഏഴാം തീയതി ഡല്‍ഹിയിലേക്ക് പോയാല്‍ നോമിനേഷന്‍ തീയതിക്ക് ശേഷം മാത്രമേ മടങ്ങൂ’; നേമത്ത് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ മുരളീധരന്‍

തിരുവനന്തപുരം: നേമത്ത് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തളളി കെ മുരളീധരന്‍. താന്‍ നേമത്ത് മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും എം പിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ഏഴാം തീയതി ഡല്‍ഹിയിലേക്ക് പോയാല്‍ നോമിനേഷന്‍ തീയതിക്ക് ശേഷം മാത്രമേ മടങ്ങൂവെന്നും മുരളീധരന്‍ പറഞ്ഞു. വടകര എം പിയായ മുരളീധരനെ കോണ്‍ഗ്രസ് നേമത്തേക്ക് പരിഗണിക്കുന്നതായി Read More …

“തോല്‍പ്പിച്ചാല്‍ ബിജെപിയായിക്കളയും’; കോണ്‍ഗ്രസ്‌ നേതാക്കളുടെ ഭീഷണി ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളി: ഐസക്‌

ഒറ്റനോട്ടത്തില്‍ പരിഹാസ്യമെന്നു തോന്നുമെങ്കിലും ഇതിലൊരു വെല്ലുവിളിയുണ്ട്. ജയിപ്പിച്ചു ഭരണം തന്നില്ലെങ്കില്‍ ബിജെപിയായിക്കളയുമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ തുടര്‍ച്ചയായി ആക്രോശിക്കുന്നത് എന്തുകൊണ്ടാണ്? എന്താണ് അവരുടെ ഉള്ളിലിരുപ്പ്?. തോമസ് ഐസകിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്: കേരളത്തിലെ ന്യൂനപക്ഷങ്ങളെ ബ്ലാക്ക്മെയില്‍ ചെയ്ത് വോട്ടു വാങ്ങാമെന്ന വ്യാമോഹത്തിലാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍. യുഡിഎഫിനെ ജയിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു കളയുമെന്നാണ് Read More …