തീര്‍ത്ഥാടകരുടെ ശരീരത്തില്‍ പോലീസ് സ്പര്‍ശിക്കില്ല; മാര്‍ഗനിര്‍ദേശങ്ങളായി

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധനാ കേന്ദ്രങ്ങളിലടക്കം തീര്‍ത്ഥാടകരുടെ ദേഹത്ത് പോലീസ് സ്പര്‍ശിക്കരുതെന്നാണ് നിര്‍ദ്ദേശം. ശബരിമല തീര്‍ത്ഥാടന കാലത്ത് പോലീസ് പിന്തുടരേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങളിലാണ് സംസ്ഥാന പോലീസ് മേധാവി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പതിനെട്ടാം പടിയില്‍ ഡ്യൂട്ടിയിലുള്ള പോലീസ് ഭക്തരെ പിടിച്ചു കയറ്റില്ല. പരിശോധനയ്ക്ക് നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പിപിഇ കിറ്റ് ധരിക്കണമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. Read More …

ജോ‌ ബൈഡനുമായി അനുയോജ്യമായ സമയത്ത്‌ സംസാരിക്കുമെന്ന്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഇരുവര്‍ക്കും അനുയോജ്യമായ സമയത്ത്‌ പരസ്‌പരം സംസാരിക്കുമെന്ന്‌ കേന്ദ്ര വിദേശകാര്യ മന്ത്രാലയം.വിജയിച്ച പ്രസിഡന്റിന്‌ മോദി ട്വിറ്ററിലൂടെ അഭിനന്ദനമറിയച്ചതായും,അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം ഇത്രയേറെ ദൃഢമാക്കിയ ഡൊണാള്‍ഡ്‌ ട്രംപിന്‌ മോദി നന്ദി അറിയിച്ചിതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വക്താവ്‌ അനുരാഗ്‌ ശ്രീവാസ്‌തവ അറിയിച്ചു. Read More …

സ്‌കൂളുകള്‍ ചെലവ് മാത്രം ഫീസായി ഈടാക്കണം ; ഉത്തരവിട്ട് ഹൈക്കോടതി

തിരുവനന്തപുരം : ഈ അധ്യയന വര്‍ഷം സ്‌കൂളുകള്‍ ചെലവ് മാത്രമേ ഫീസായി വാങ്ങാവൂ എന്ന് ഹൈക്കോടതി ഉത്തരവ് . ഫീസ് ഇളവ് തേടി കുട്ടികളും രക്ഷകര്‍ത്താക്കളും കൊടുത്ത ഹര്‍ജികളിലാണ് ഉത്തരവ് നല്കിരിക്കുന്നത് .ഹര്‍ജികളില്‍ നല്‍ക്കിയിരിക്കുന്ന അണ്‍ എയ്ഡഡ് സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകള്‍ കൃത്യമായ ചെലവ് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.

ഇന്ത്യന്‍ സമ്ബദ്​വ്യവസ്ഥ ശക്​തമായി തിരിച്ച്‌​ വരുന്നു: നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതോടെ സമ്ബദ്​വ്യവസ്ഥ ശക്​തമായി തിരിച്ച്‌​ വരികയാണെന്ന്​ ധനമന്ത്രി നിര്‍മല സീതാരാമന്‍. ജി.എസ്​.ടി പിരവ്​ ഉയരുന്നതും ഊര്‍ജ ഉപയോഗം വര്‍ധിച്ചതും ഓഹരി വിപണികളുടെ മികച്ച പ്രവര്‍ത്തനവുമെല്ലാം സമ്ബദ്​വ്യവസ്ഥ തിരിച്ചു വരുന്നതിന്റെ സൂചകങ്ങളാണെന്ന്​ ധനമന്ത്രി പറഞ്ഞു. സാമ്ബത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ മെച്ചപ്പെട്ട വളര്‍ച്ചനിരക്ക്​ ഉണ്ടാവുമെന്നാണ്​ പ്രതീക്ഷ. എന്നാല്‍ 2019-മായി താരതമ്യം ചെയ്യുമ്ബോള്‍ സമ്ബദ്​വ്യവസ്ഥയില്‍ നേരിട്ടുള്ള Read More …

ബീഹാറിലെ ജനങ്ങള്‍ ജനാധിപത്യത്തിന്റെ ആദ്യപാഠം ലോകത്തെ പഠിപ്പിച്ചു എന്ന് മോഡി

ബീഹാറിലെ ജനങ്ങള്‍ ജനാധിപത്യത്തിന്റെ ആദ്യപാഠം ലോകത്തെ പഠിപ്പിച്ചു എന്ന് മോഡിഡല്‍ഹി: ബീഹാറിലെ ജനങ്ങള്‍ വികസനത്തിന് പ്രാധാന്യം നല്‍കി നിര്‍ണ്ണായകമായ തീരുമാനം എടുത്തെന്ന് പ്രധാനമന്ത്രി മോദി. ബീഹാറിലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ വിജയത്തിന് ശേഷമാണ് മോദിയുടെ ഈ വാക്കുകള്‍. ജനാധിപത്യത്തിന്റെ ആദ്യപാഠം ബീഹാറിലെ ജനങ്ങള്‍ ലോകത്തെ പഠിപ്പിച്ചു. ജനാധിപത്യം എങ്ങനെയാണ് ശക്തിപ്പെടുന്നതെന്ന് ബീഹാര്‍ ലോകത്തോട് പറഞ്ഞു. പാവപ്പെട്ടവരും Read More …

കാശ്മീര്‍ നിയന്ത്രണ രേഖയില്‍ പ്രകോപനവുമായി പാകിസ്ഥാന്‍, തിരിച്ചടിച്ച്‌ ഇന്ത്യ

ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലകളിലെ നിയന്ത്രണ രേഖയില്‍ മൂന്ന് സെക്ടറുകളിലായി പാകിസ്ഥാന്‍ ആര്‍മി ബുധനാഴ്ച ഫോര്‍വേഡ് പോസ്റ്റുകളും കുഗ്രാമങ്ങളും ആക്രമിച്ചു. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ഫലപ്രദമായി തിരിച്ചടിച്ചു. പൂഞ്ചിലെ കിര്‍ണി, ഷാഹ്പൂര്‍, ഖസ്ബ എന്നീ മേഖലകളിലെ നിയന്ത്രണ രേഖയില്‍ ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച്‌ വെടിവച്ച്‌ ചെറുപീരങ്കികള്‍ ഉപയോഗിച്ച്‌ ഷെല്ലാക്രമണം നടത്തിയ പാകിസ്ഥാന്‍ സൈന്യം Read More …

സംവരണ വാര്‍ഡ് നിര്‍ണയത്തിനെതിരായ ഹര്‍ജികള്‍ മൂന്നാം തവണയും ഹൈക്കോടതി തള‌ളി

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചതിനെതിരെ നല്‍കിയ ഹര്‍ജികള്‍ മൂന്നാം തവണയും ഹൈക്കോടതി തള‌ളി. 87ഓളം ഹര്‍ജികളാണ് വാര്‍ഡ് നിര്‍ണയത്തിനെതിരെ സമര്‍പ്പിച്ചിരുന്നത്. ഹര്‍ജികളെല്ലാം കോടതി തള‌ളിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ വന്ന ശേഷമാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചതെന്നും ഇതില്‍ ഇടപെടുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജികള്‍ തള‌ളിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്ന് തവണ ഒരേ Read More …

തദ്ദേശ സ്ഥാപനങ്ങളില്‍ ഓഡിറ്റിംഗ് നിര്‍ത്തിയ സംഭവം; രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റിംഗ് നിര്‍ത്തിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. ഓഡിറ്റ് നിര്‍ത്തിയത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ലൈഫ് മിഷന്‍ ക്രമക്കേട് പുറത്തുവരുന്നത് തടയാനാണ് ശ്രമമെന്ന് ചെന്നിത്തല ആരോപിച്ചു. കേന്ദ്ര മാര്‍ഗ്ഗരേഖ കിട്ടിയില്ല എന്നത് കളവാണ്. സര്‍ക്കാര്‍ പദ്ധതി നടത്തിപ്പില്‍ വ്യാപക ക്രമക്കേട് ഉണ്ടെന്നും ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ അടക്കമുള്ളവര്‍ക്ക് അഴിമതിയില്‍ പങ്കാളികളാണെന്നും Read More …