കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

തിരുവനന്തരപുരം: കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഇതിനായി അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും. കൊവിഡ് ഭേദമായവരില്‍ പലര്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നത് കൂടുതലായി കണ്ടു വരുന്നുണ്ട്. ഇവരെ ചികിത്സിക്കാന്‍ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ സംസ്ഥാനത്ത് എല്ലായിടത്തും തുടങ്ങുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണ് കേരളത്തില്‍ ഇപ്പോള്‍ Read More …

ചെല്ലങ്കാവ് വ്യാജ മദ്യ ദുരന്തം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

ചെല്ലങ്കാവ് വ്യാജ മദ്യ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. വ്യാജ മദ്യ ദുരന്തത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. വ്യാജ മദ്യ ദുരന്തം നടന്ന ചെല്ലങ്കാവ് ആദിവാസി കോളനി പ്രതിപക്ഷനേതാവ് Read More …

വൈകീട്ട് ആറിന് പ്രധാനമന്ത്രിയുടെ അഭിസംബോധന; ആകാംക്ഷയില്‍ രാജ്യം

ന്യൂഡല്‍ഹി: രാജ്യം കോവിഡ് വ്യാപനത്തിനെതിരെയുളള പോരാട്ടം തുടരുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് ആറുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് സമ്ബദ് വ്യവസ്ഥയില്‍ സൃഷ്ടിച്ച ആഘാതം കുറയ്ക്കുന്നതിന് ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ കൊണ്ടുളള തുറന്നിടല്‍ അഞ്ചാംഘട്ടം ഈ മാസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ് മോദി ജനങ്ങളുമായി സംവദിക്കുന്നത്. നിലവില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. Read More …

കേരളത്തില്‍ സ്വര്‍ണവില പവന് 80 രൂപകൂടി 37,440 രൂപയായി

കേരളത്തില്‍ സ്വര്‍ണവില നേരിയതോതില്‍ വര്‍ധനവ്. പവന് 80 രൂപകൂടി 37,440 രൂപയായി. 4680 രൂപയാണ് ഇന്നത്തെ ഗ്രാമിന്റെ വില. വെള്ളിയാഴ്ച പവന് 200 രൂപകുറഞ്ഞ് 37,360 രൂപ നിലവാരത്തിലെത്തിയിരുന്നു. ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്ത വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ 24 കാരറ്റ് ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,899.04 ഡോളര്‍ നിലവാരത്തിലാണ്. കോവിഡ് വ്യാപനത്തിലുള്ള Read More …

ഖുറാന്റെ മറവില്‍ സ്വര്‍ണക്കടത്ത് കേസ് മന്ത്രി.കെ.ടി.ജലീലിന് പൂട്ട് വീഴുന്നു

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് മന്ത്രി.കെ.ടി.ജലീലിന് പൂട്ട് വീഴുന്നു… സുപ്രധാനെ തെളിവിനായി ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ കസ്റ്റഡിയിലെടുത്തു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ മന്ത്രി കെ.ടി. ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ കസ്റ്റംസ് ആണ് കസ്റ്റഡിയിലെടുത്തത്. ഗണ്‍മാന്‍ പ്രജീഷിന്റെ മൊബൈല്‍ എടപ്പാളിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. പ്രജീഷിന്റെ സുഹൃത്തുക്കളേയും കസ്റ്റംസ് ചോദ്യം ചെയ്തിട്ടുണ്ട്. സ്വര്‍ണക്കടത്ത് Read More …

ജോസ് വിഭാഗം ഓടിക്കയറുന്നത് മുങ്ങുന്ന കപ്പലിലേക്കെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുങ്ങുന്ന കപ്പലിലേക്കാണ് ജോസ് കെ.മാണിയും കൂട്ടരും കയറുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ഇടത് മുന്നണിയില്‍ ചേരാനുള്ള അജന്‍ഡ നേരത്തേ അവരുടെ മനസിലുണ്ടായിരുന്നതുകൊണ്ടാകാം യു.ഡി.എഫ് നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെടാനിയായതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജോസ് വിഭാഗത്തിന്റെ നടപടി യു.ഡി.എഫിനെ ബാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യസഭാ സീറ്റ് രാജിവയ്ക്കുമെന്ന് ജോസ് കെ.മാണി Read More …

അറുപത് കഴിഞ്ഞവര്‍ക്ക് പ്രവേശനം വേണ്ട, കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്

 ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍. പമ്ബയില്‍ ഭക്തര്‍ക്ക് സ്‌നാനം അനുവദിക്കരുത് എന്നും ദര്‍ശനം വെര്‍ച്വല്‍ ക്യൂ വഴിയാക്കണമെന്നും കമ്മീഷണര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പമ്ബയിലും മറ്റും വിരി വയ്ക്കാന്‍ അനുവദിക്കരുത്. അറുപത് വയസ്സ് കഴിഞ്ഞവരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കരുത്. ഭക്തര്‍ക്ക് Read More …

എല്ലാ അഴിമതിക്കാരും എല്‍.ഡി.എഫ് കൂടാരത്തിലേക്ക്; കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : ജോസ്. കെ.മാണി ഇടതുമുന്നണിയിലേക്ക് പോകുന്നതിനെ പരിഹസിച്ച്‌ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എല്ലാ അഴിമതിക്കാരും എല്‍.ഡി.എഫ് കൂടാരത്തിലേക്ക് എത്തി. അഴിമതി കേസുകള്‍ കാണിച്ച്‌ ജോസ് കെ.മാണിയെ രാഷ്ട്രീയമായി ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബാര്‍ക്കോഴ കേസ് മാത്രമല്ല ഒരു ഫാക്ടറിയുമായി ബന്ധപ്പെട്ട കേസും മാര്‍ക്കറ്റിം​ഗ് ഫെഡറേഷനുമായി ബന്ധപ്പെട്ട മറ്റൊരു കേസും ഉപയോ​ഗിച്ചാണ് സിപിഎം Read More …