ഡോക്ടറുടെ കുറിപ്പടിയിലൂടെ മദ്യം; ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മന്ത്രി ടി.പി രാമകൃഷ്ണന്‍

തിരുവനന്തപുരം: മദ്യത്തിന് കുറിപ്പടി വിതരണം ചെയ്യുന്നതിനെതിരെയുള്ള ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി എക്സൈസ് മന്ത്രി. ഒരു സാമൂഹ്യ പ്രശ്നം നേരിടാനാണ് ശ്രമിച്ചതെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ഭാവി നടപടികള്‍ സ്വീകരിക്കുമെന്നും കോടതി വിധി അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മദ്യപാന ആസക്തിയുള്ളവര്‍ക്ക് മരുന്നായി മദ്യം; സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മദ്യപാന ആസക്തി ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ടി.എന്‍.പ്രതാപന്‍ എംപിയുടെ ഹര്‍ജിയില്‍ മൂന്നാഴ്ചത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. മദ്യാസക്തിയുള്ളവര്‍ക്ക് മരുന്നായി മദ്യം നല്‍കിയാല്‍ എങ്ങനെ ആസക്തി കുറയുമെന്ന് ചോദിച്ച കോടതി ഡോക്ടര്‍മാരാണ് രോഗികള്‍ക്ക് എന്ത് ചികിത്സയാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കേണ്ടതെന്നും പറഞ്ഞു. ഡോക്ടറുടെ കുറിപ്പടി പ്രകാരം ഒരാള്‍ക്ക് ആഴ്ചയില്‍ Read More …

അതിഥി തൊഴിലാളികളെ സംരക്ഷിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണം: മന്ത്രി കടകംപള്ളി

തിരുവനന്തപുരം: അതിഥി തൊഴിലാളികളെ സംരക്ഷിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . തദ്ദേശഭരണ സ്ഥാപനങ്ങള്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് തുക ചെലവഴിക്കാന്‍ തയ്യാറാകണം. ഭക്ഷണം, ശുചീകരണ വസ്തുക്കള്‍, മറ്റ് അവശ്യവസ്തുക്കള്‍, വൃത്തിയുള്ള താമസ സ്ഥലം എന്നിവ ഉറപ്പാക്കണം. ഇക്കാര്യത്തില്‍ തെറ്റായ മനോഭാവം പുലര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റില്‍ അതിഥി തൊഴിലാളികളുടെ Read More …

കോവിഡ് പ്രതിരോധം; നമ്മള്‍ ജാഗരൂകരായി ഒന്നിച്ചുനില്‍ക്കണം മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തില്‍ നമ്മള്‍ ഓരോരുത്തരും ജാഗരൂകരായി എല്ലാ പരിഗണനകളും മാറ്റിവെച്ച്‌ ഒന്നിച്ച്‌ നില്‍ക്കണമെന്നും അശ്രദ്ധ ഒട്ടും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.റോഡിലെ തിരക്ക് നിയന്ത്രിക്കാന്‍ സ്വയം നിയന്ത്രണം തന്നെയാണ് ആദ്യം വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മുന്നില്‍ നില്‍ക്കുന്ന അപകടത്തിന്റെ രൂക്ഷത മനസ്സിലാക്കി ഓരോരുത്തരും അനാവശ്യമായ പുറത്തിറങ്ങല്‍ ഒഴിവാക്കണം. ജാഗ്രതക്കുറവും മറച്ചുവെയ്ക്കലുമാണ് നമുക്കു മുന്നിലെ വലിയ Read More …

കൊറോണ കാലത്തെ ധൂര്‍ത്ത് ജനങ്ങളോടുള്ള വെല്ലുവിളി; കെ.സുരേന്ദ്രന്‍

തിരുവനന്തപുരം • കൊറോണക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളമുള്‍പ്പടെ പിടിച്ചെടുത്ത് സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ വാങ്ങുന്നതിന് ഈ പ്രതിസന്ധിക്കാലത്ത് ഒന്നരക്കോടി രൂപ നല്‍കിയത് അംഗീകരിക്കാനാകില്ല. ഇവിടെ ഒന്നിനും പണമില്ലന്ന് വിലപിക്കുന്ന ധനമന്ത്രി തോമസ് ഐസക് ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ധൂര്‍ത്ത് Read More …

ചികിത്സ നല്‍കാമെന്ന് മംഗലാപുരത്തെ ആശുപത്രികള്‍; കര്‍ണാടകത്തിന്റെ വാദം പൊളിച്ച്‌ കേരളം

കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ കര്‍ണാടക, കേരളത്തിലേക്കുള്ള അ‌തിര്‍ത്തികള്‍ അ‌ടച്ചത് സംബന്ധിച്ച കേസില്‍ കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചു. മംഗലാപുരത്തെ ആശുപത്രികള്‍ നിറഞ്ഞെന്ന കര്‍ണാടകത്തിന്റെ വാദം തെറ്റാണെന്ന് സത്യവാങ്മൂലത്തില്‍ കേരളം ചൂണ്ടിക്കാണിച്ചു. കാസര്‍കോട് നിന്നുള്ള രോഗികളെ ചികിത്സിക്കാന്‍ തയ്യാറാണെന്ന മംഗലാപുരത്തെ ആശുപത്രിയില്‍ നിന്നുള്ള കത്ത് ഉള്‍പ്പെടെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. കണ്ണൂര്‍, വയനാട് അ‌തിര്‍ത്തികള്‍ തുറക്കാമെന്നും എന്നാല്‍ കാസര്‍കോടേക്കുള്ള റോഡുകള്‍ Read More …

കെ.എസ്.ആര്‍.ടി.സി ശമ്ബളം മുടങ്ങില്ല

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മാര്‍ച്ച്‌ മാസത്തിലെ ശമ്ബളവും പെന്‍ഷനും മുടങ്ങില്ല. ശമ്ബളം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 65,22,22,090 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അതേസമയം കൊറോണയുടെ പശ്ചാതലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം തുടങ്ങി. 0, 1 എന്നീ Read More …