മുസ്ലീം ലീഗ് രാഷ്ട്രീയ യജമാനന്മാരായി കോണ്‍ഗ്രസിനെ അംഗീകരിച്ചിരിക്കുകയാണ്: കടകംപള്ളി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുസ്ലീം ലീഗ് രാഷ്ട്രീയ യജമാനന്മാരായി കോണ്‍ഗ്രസിനെ അംഗീകരിച്ചിരിക്കുകയാണെന്നും യജമാനന്മാരെ അനുസരിക്കുന്ന ഭൃത്യന്മാരെ പോലെയാണ് ലീഗിന്റെ പെരുമാറ്റമെന്നും കടകംപള്ളി പറഞ്ഞു. മാത്രമല്ല ലോക കേരളാ സഭയില്‍ നിന്ന് പിന്മാറിയത് കേരളാ ബാങ്ക്, പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് എടുത്ത Read More …

ബിഡിജെഎസില്‍ തുഷാറിനെതിരെ കരുനീക്കം; തര്‍ക്കം മുതലെടുത്ത് ബിജെപി

ബിഡിജെഎസ് നേതൃത്വത്തെയും വെള്ളാപ്പള്ളിയെയും വെല്ലുവിളിച്ച്‌ സുഭാഷ് വാസു രംഗത്തെത്തിയതോടെ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം അണിയറയില്‍ കരുനീക്കങ്ങള്‍ തുടങ്ങി. തര്‍ക്കം മുതലെടുത്ത് എസ്‌എന്‍ഡിപിയിലെ ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്താനാനും ബിഡിജെഎസ് പിളര്‍ത്താനുമാണ് നീക്കം. ബിജെപി നേതൃത്വത്തിന്റെ ഒത്താശയോടെയാണ് തന്റെ നടപടിയെന്ന് പേരെടുത്ത് പറയാതെ തന്നെ സുഭാഷ് വാസുവും സമ്മതിക്കുന്നുണ്ട്. ബിജെപി സഹയാത്രികനായി നടക്കുന്ന സെന്‍കുമാറിനെ Read More …

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജി തള്ളി

പ്രഥമദൃഷ്ട്യാ വിടുതല്‍ ഹര്‍ജി അനുവദിക്കാനുള്ള സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് വിചാരണ കോടതി ഹര്‍ജി തള്ളിയതകുറ്റപത്രത്തില്‍ തനിക്കെതിരായ വ്യക്തമായ തെളിവുകളില്ലെന്നായിരുന്നു ദിലീപിന്റെ വാദം. പ്രതിസ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളും ആരോപണങ്ങളും ഹര്‍ജിയിലുണ്ടായിരുന്നു. അതിനാല്‍ അടച്ചിട്ട കോടതിയിലാണ് ഹര്‍ജിയില്‍ വാദം നടന്നത്.പള്‍സര്‍ സുനിയുടെയും ദിലീപിന്റെയും Read More …

ഇറാനിയന്‍ വ്യോമപാതയിലൂടെ പറക്കല്‍ വേണ്ട; ഇന്ത്യന്‍ വിമാനക്കമ്ബനികള്‍ക്ക് നിര്‍ദേശം

ഡല്‍ഹി: ഇറാനിയന്‍ വ്യോമപാത ഒഴിവാക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്ബനികള്‍ക്ക് നിര്‍ദേശം. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ വിമാനക്കമ്ബനികള്‍ക്കാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇറാനിയന്‍ വ്യോമപാതയിലൂടെ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ മുന്‍കരുതല്‍ പാലിക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, നിലവില്‍ വ്യോമപാതയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ മുന്‍കരുതല്‍ പാലിക്കുന്നുണ്ടെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എയര്‍ഇന്ത്യയിലെ Read More …

ആര്‍ദ്രം രണ്ടാംഘട്ടത്തില്‍ വൈകുന്നേരം വരെ ഒ.പി സംവിധാനത്തിന് പ്രാധാന്യം; മന്ത്രി എ കെ ശശീന്ദ്രന്‍

കോഴിക്കോട്: സംസ്ഥാനത്ത് ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ടത്തില്‍ നിലവില്‍ ഉച്ചവരെയുള്ള ഒ.പി സംവിധാനം വൈകുന്നേരം വരെയാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. തിരുവള്ളൂര്‍ സിഎച്ച്‌സി ഈവനിംഗ് ഒ.പി ഉദ്ഘാടനവും സമഗ്രമാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണവും നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി . സംസ്ഥാനത്തെ ആശുപത്രികള്‍ മുഴുവന്‍ പരിഷ്‌ക്കരണത്തിന്റേയും വികസനത്തിന്റേയും പാതയിലാണ് .അതിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ Read More …

നുഴഞ്ഞുകയറാനായി 250 പാകിസ്താന്‍ ഭീകരര്‍ അതിര്‍ത്തിയില്‍ താവളമടിച്ചതായി പുതിയ കരസേന മേധാവി

ന്യൂഡല്‍ഹി: നിയന്ത്രണ രേഖയ്ക്കു സമീപം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായി 250 പാകിസ്താന്‍ ഭീകരര്‍ താവളമടിച്ചതായി പുതിയ കരസേന മേധാവി മനോജ് മുകുന്ദ് നരവനെ. നിയന്ത്രണ രേഖയ്ക് സമീപം 20-25 ലോഞ്ച് പാഡുകള്‍ ഉള്ളതായി ശ്രദ്ധയില്‍ പെട്ടെന്നും സൈന്യം അത് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബലാകോട്ടില്‍ പാകിസ്താന്‍ വീണ്ടും ഭീകര ക്യാമ്ബുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനു മുമ്ബ് പാകിസ്താന്‍ Read More …

ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ല; വിമര്‍ശനവുമായി സിപിഎമ്മും രംഗത്ത്

തിരുവനന്തപുരം: പൗരത്വ വിഷയത്തില്‍ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സിപിഎം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കളിക്കുകയാണെന്നും ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ലെന്നും കോടിയേരി പറയുകയുണ്ടായി. ഗവര്‍ണര്‍ സകല പരിധികളും ലംഘിച്ചിരിക്കുകയാണ്. ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത Read More …

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കണം; മുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത്‌

തിരുവനന്തപുരം: പതിനൊന്ന് മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്റെ കത്ത്. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ ജനസംഖ്യ രജിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. സമാനമായി ഭേദഗതിയെ എതിര്‍ക്കുന്നവര്‍ നടപടിയെടുക്കണമെന്ന് കത്തില്‍ പറയുന്നു. ജാര്‍ഖണ്ഡ്,പശ്ചിമ ബംഗാള്‍,ബിഹാര്‍,ആന്ധ്രാപ്രദേശ് തുടങ്ങി 11 സംസ്ഥാനങ്ങള്‍ക്കാണ് കത്ത് അയച്ചത്.