മരട് ഫ്ളാറ്റ് കേസ്; രണ്ട് പ്രതികള്‍ക്ക് ജാമ്യം, പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം!

കൊച്ചി: മരട് ഫ്ളാറ്റ് കേസിലെ രണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. സുപ്രീം കോടതി വിധി അനുസരിച്ച്‌ മരട് ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍. അതിനിടെയാണ് ഒന്നാം പ്രതി ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് എം.ഡി സാനി ഫ്രാന്‍സിസിനും മൂന്നാം പ്രതി മരട് പഞ്ചായത്ത് മുന്‍ ജൂനിയര്‍ പ്രസിഡന്റ് പി.ഇ ജോസഫിനും ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. Read More …

വൈദ്യുതി ലാഭിക്കുകയെന്നത് അതിപ്രധാനം: മന്ത്രി എം.എം മണി

വൈദ്യുതോര്‍ജം ലാഭിക്കുകയെന്നത് അതിപ്രാധാനമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. വെള്ളയാംകുടി സെന്റ് ജെറോംസ് യു.പി സ്കൂളില്‍ നല്ല പാഠത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഊര്‍ജ്ജ സംരക്ഷണ പദ്ധതി ‘ഉജ്ജ്വല 2K19‌ ‘ യുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിത്യജീവിതത്തിനും സാമൂഹ്യ പുരോഗതിക്കും ഊര്‍ജം ഒഴിവാക്കാനാകില്ല. ഊര്‍ജ ഉല്പ്പാദനം വര്‍ദ്ധിപ്പിക്കാനുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാര്‍ Read More …

വിദേശ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും യാത്രതിരിച്ചു

തിരുവനന്തപുരം : വിദേശ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ ഇപി ജയരാജനും എകെ ശശീന്ദ്രനും യാത്രതിരിച്ചു. ജപ്പാന്‍,കൊറിയ എന്നി രാജ്യങ്ങളിലായി 13 ദിവസമാണ് പര്യടനം. സംസ്ഥാനവികസനത്തിന് പണം കണ്ടെത്തുക,ഗതാഗതമേഖലയില്‍ പുത്തന്‍ സാങ്കേതികവിദ്യകള്‍ മനസിലാക്കുക തുടങ്ങിയവയാണ് യാത്രയുടെ ലക്ഷ്യം .ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ വികെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോംജോസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

അവസരോചിതവും അവസരവാദപരവുമായ അടവുനയങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ട് : എന്‍സിപിക്കെതിരെ വിമര്‍ശനവുമായി വി ടി ബല്‍റാം

പാലക്കാട് : മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു ബിജെപിക്ക് പിന്തുണ നല്‍കിയ അജിത്‌ പവാറിന്റെ അപ്രതീക്ഷിത നീക്കത്തില്‍ എന്‍സിപിക്കെതിരെ വിമര്‍ശനവുമായി വി.​ടി. ബ​ല്‍​റാം എം​എ​ല്‍​എ. അവസരോചിതവും അവസരവാദപരവുമായ അടവുനയങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും മഹാരാഷ്ട്രയില്‍ എന്‍സിപി ചെയ്ത ഈ ലജ്ജാകരമായ മലക്കം മറിച്ചില്‍ സമാനതകളില്ലാത്തതാണെന്നും വി ടി ബല്‍റാം ഫേസ്‍ബുക്കില്‍ കുറിച്ചു. സ്വന്തം വിശ്വാസ്യത പൂര്‍ണ്ണമായി കളഞ്ഞു Read More …

മുസ്ലീം തീവ്രവാദികളും സിപിഎമ്മും പ്രവര്‍ത്തിക്കുന്നത് ഇരട്ടപെറ്റ മക്കളെപോലെ; കെ സുരേന്ദ്രന്‍

കോഴിക്കോട്: മുസ്ലീം തീവ്രവാദികളും സിപിഎമ്മും പ്രവര്‍ത്തിക്കുന്നത് ഇരട്ടപെറ്റ മക്കളെപോലെയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. തീവ്രവാദ സംഘടനകളെ കയ്യയച്ച്‌ സഹായിച്ചിട്ടുള്ള നിലപാടാണ് സിപിഎമ്മിന്റേത്. ജനങ്ങളെ കബളിപ്പിക്കാനുള്ള അടവുമാത്രമാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ ബോധോദയമെന്നും സുരേന്ദ്രന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലീം തീവ്രവാദത്തിലെ ഇപ്പോഴത്തെ സിപിഎം നിലപാട് ഇരട്ടത്താപ്പാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.സഖാക്കള്‍ യുഎപിഎ കേസില്‍ കുടുങ്ങിയപ്പോള്‍ ജനരോക്ഷം മറികടക്കാനുള്ള Read More …

ശബരിമലയ്ക്കായി പ്രത്യേക നിയമ നിര്‍മ്മാണം വേണം; സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമലയ്ക്കായി പ്രത്യേക നിയമ നിര്‍മാണം നടപ്പാക്കണമെന്ന് സുപ്രീം കോടതി. പന്തളം രാജകൊട്ടാരം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. മറ്റ് ക്ഷേത്രങ്ങളെ 50 ലക്ഷം തീര്‍ഥാടകര്‍ വരുന്ന ശബരിമലയുമായി താരതമ്യം ചെയ്യരുത്. നിയമം കൊണ്ടു വരാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം Read More …

ജ​ന​പ്ര​തി​നി​ധി​ക​ളെ പോ​ലും മ​ര്‍​ദി​ക്കു​ന്ന കി​രാ​ത ഭ​ര​ണ​മാ​ണ് കേരളത്തിലെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കെഎസ്‌യു ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഷാ​ഫി പ​റ​ന്പി​ല്‍ എം​എ​ല്‍​എ​യ്ക്കും മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പോ​ലീ​സ് ന​യം തെ​റ്റാ​ണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളെ പോ​ലും മ​ര്‍​ദി​ക്കു​ന്ന കി​രാ​ത ഭ​ര​ണ​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. പാ​വ​ങ്ങ​ളെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും തെ​രു​വി​ല്‍ ത​ല്ലി​ച്ച​ത​യ്ക്കു​ന്ന ഈ ​കേ​ര​ള പോ​ലീ​സി​ന് എ​ന്തു​പ​റ്റി​യെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. എം​എ​ല്‍​എ​യെ മ​ര്‍​ദിച്ച Read More …

ബാലാവകാശ കമ്മീഷന്റെ ഇടപെടലുകള്‍ സ്വാഗതാര്‍ഹമെന്ന് മന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷയ്ക്കായി ബാലാവകാശ കമ്മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സ്വാഗതാര്‍ഹമെന്ന് മന്ത്രി കെ.കെ.ശൈലജ . സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സാര്‍വദേശീയ ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍ . സ്വന്തം വീടുകളില്‍പ്പോലും കുട്ടികള്‍ ആക്രമിക്കപ്പെടുകയാണ്. ഇതിന്‌ മാറ്റം ഉണ്ടാകണം . അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ സുരക്ഷയ്ക്കായി മുന്നിട്ടിറങ്ങണമെന്ന് പറഞ്ഞ മന്ത്രി എന്തു സഹായത്തിനും Read More …