പാര്‍ട്ടിയെ നയിക്കേണ്ടത് ആള്‍ക്കൂട്ടമല്ല; പുന:സംഘടനയിലെ അതൃപ്തി തുറന്ന് പറഞ്ഞ് മുല്ലപ്പള്ളി
തിരുവനന്തപുരം: ആള്‍ക്കൂട്ടമല്ല കെപിസിസിയെ നയിക്കേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസിയില്‍ ശക്തമായ നേതൃത്വമാണ് വരേണ്ടത്. ജനപ്രതിനിധികള്‍ ഭാരവാഹികളാകേണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും മുല്ലപ്പള്ളി പറഞ്ഞു. കെപിസിസി ഭാരവാഹികളായി ഇരു ഗ്രൂപ്പുകളും വലിയ പട്ടികതന്നെ കൈമാറിയ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ഏറ്റവും ശക്തമായ, കാര്യക്ഷമമായി പാര്‍ട്ടിയെ മുന്നോട്ടുനയിക്കാന്‍ സാധിക്കുന്ന നേതൃത്വമാണ് കെപിസിസിക്ക് ആവശ്യം. തനിക്കു ലഭിച്ച ലിസ്റ്റില്‍ Read More …
