ജവാന്മാര്‍ക്ക് റേഷന്‍ നല്‍കാന്‍ സര്‍ക്കാരിനോട് 800 കോടി രൂപ ആവശ്യപ്പെട്ട് സി.ആര്‍.പി.എഫ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനോട് 800 കോടി രൂപ അധിക ഫണ്ട് ആവശ്യപ്പെട്ട് സി.ആര്‍.പി.എഫ്. ജവാന്മാര്‍ക്ക് റേഷന്‍ നല്‍കാനായിട്ടാണ് കരുതല്‍ ധനത്തില്‍ നിന്ന് 800 കോടി രൂപ ചെലവഴിക്കാന്‍ സി.ആര്‍.പി.എഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടിയത്. കേന്ദ്രം ഫണ്ട് നല്‍കാന്‍ വൈകുന്നതിനാല്‍ ജവാന്മാര്‍ക്ക് റേഷന്‍ അലവന്‍സ് നല്‍കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വാര്‍ത്ത Read More …

അടൂര്‍ പ്രകാശിനെ അനുനയിപ്പിക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍

കോന്നി: അടൂര്‍ പ്രകാശിനെ അനുനയിപ്പിക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടൂര്‍ പ്രകാശുമായി ചര്‍ച്ച നടത്തി. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലും അനുനയശ്രമം തുടരുന്നുണ്ട്. കോന്നിയില്‍ കോണ്‍ഗ്രസ് പ്രചാരണത്തില്‍ അടൂര്‍ പ്രകാശ് എത്തില്ലെന്ന് അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും അടൂര്‍ പ്രകാശ് പങ്കെടുത്തേക്കില്ല. ഡിസിസി അപമാനിച്ചെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. ഡിസിസി പ്രസിഡന്‍റ് ബാബു ജോര്‍ജ് Read More …

ശബരിമല പ്രതിഫലിച്ചു, ദേവസ്വം ബോര്‍ഡില്‍ ഗുരുതര സാമ്ബത്തിക പ്രതിസന്ധി, ക്ഷേത്രാവശ്യങ്ങള്‍ക്കുള്ള പണം മരാമത്ത് പണികള്‍ക്ക് നല്‍കി

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഗുരുതര സാമ്ബത്തിക പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. മരാമത്ത് പണികള്‍ ചെയ്‌തതിന്റെ കടം വീട്ടാനായി അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണമാണ് ദേവസ്വം ബോര്‍ഡിന് എടുക്കേണ്ടി വന്നത്. 35 കോടി രൂപയാണ് ബാങ്ക് നിക്ഷേപത്തില്‍ നിന്നും ബോര്‍ഡ് എടുത്തത്, അതും പലിശയ്‌ക്ക്. ഇതോടുകൂടി സ്ഥിരനിക്ഷേപമായിരുന്ന ഈ തുകയുടെ പലിശയും ബോര്‍ഡിന് Read More …

കുമ്മനത്തിന് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ഗ്രൂപ്പിസമല്ല,​ യുവ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നതിന് പിന്നില്‍ സാഹചര്യം: കെ.സുരേന്ദ്രന്‍

ബി.ജെ.പി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന് സീറ്റ് നിഷേധിച്ചതിന് കാരണം ഗ്രൂപ്പിസമല്ലെന്ന് കോന്നിയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി സംസ്ഥാന സെക്രട്ടറിയുമായ കെ.സുരേന്ദ്രന്‍ പറഞ്ഞു. ഗ്രൂപ്പിസമാണെന്ന ആരോപണം ശരിയല്ലെന്നും വട്ടിയൂര്‍ക്കാവില്‍ യുവ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നതില്‍ അതിന്റേതായ സാഹചര്യങ്ങളുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോന്നിയില്‍ മികച്ച വിജയം നേടാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയാണ് എന്‍.ഡി.എയ്ക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ലോക്‌സഭാ Read More …

കാസര്‍കോട്ടും പാലക്കാട്ടും നിന്ന് ഐസിസില്‍ ചേര്‍ന്ന എട്ടുപേര്‍ കൊല്ലപ്പെട്ടു: സ്ഥിരീകരണവുമായി എന്‍.ഐ.എ

 രാജ്യാന്തര ഭീകര സംഘടനയായ ഐസിസില്‍ ചേര്‍ന്ന എട്ട് കാസര്‍കോട്ടുകാര്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം സ്ഥിരീകരിച്ച ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) വിവരം കേരള പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഈ എട്ടുപേരുടെയും ബന്ധുക്കള്‍ക്ക് ഇതു സംബന്ധിച്ചുള്ള വിവരം നേരത്തെ തന്നെ ലഭിച്ചിരുന്നു. കിഴക്കന്‍ അഫ്‌ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. തൃക്കരിപ്പൂര്‍ Read More …

മഹാരാഷ്ട്രയില്‍ ബിജെപിയെ കാത്ത് നില്‍ക്കാതെ ശിവസേന; സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്ത്

മുംബൈ: ബിജെപിയും ശിവസേനയും മഹാരാഷ്ട്രയില്‍ സഖ്യമുണ്ടാക്കുമോ എന്ന ചര്‍ച്ചകള്‍ക്ക് ഒന്നും സമയം നല്‍കാതെ അടുത്തമാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യപട്ടിക പ്രസിദ്ധീകരിച്ച്‌ ശിവസേന. ബിജെപിയുമായുള്ള സഖ്യത്തില്‍ അന്തിമ തീരുമാനമാകും മുമ്ബാണ് ശിവസേന ആദ്യപട്ടിക പുറത്തുവിട്ടത്. നിലവില്‍ ബിജെപിയുമായി തര്‍ക്കമില്ലാത്ത മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വരണാധികാരിക്ക് മുമ്ബില്‍ സമര്‍പ്പിക്കേണ്ട ഫോറം പാര്‍ട്ടി അധ്യക്ഷന്‍ കൈമാറുകയായിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര Read More …

പ്രളയക്കെടുതി: ബിഹാറിലെ ജനങ്ങള്‍ക്ക്‌ സഹായമെത്തിക്കാമെന്ന്‌ കേരളം

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന ബിഹാറിലെ ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സഹായമെത്തിക്കാന്‍ സന്നദ്ധമാണെന്ന് കേരളം ബിഹാര്‍ സര്‍ക്കാരിനെ അറിയിച്ചു. അതിവര്‍ഷം കാരണം ബിഹാറിലെയും യുപിയിലെയും പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തിരിക്കുകയാണ്. പട്നയില്‍ സ്ഥിതി രൂക്ഷമാണ്. അടുത്ത ദിവസങ്ങള്‍ക്കിടയില്‍ നാല്പതിലേറെ പേര്‍ മരണപ്പെട്ടു. മലയാളികള്‍ക്കാര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ല എന്നാണ് സംസ്ഥാന സര്‍ക്കാറിന് Read More …

കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം; സമരക്കാര്‍ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തിനെതിരെ നടക്കുന്ന ഉപവാസ സമരത്തിന് പിന്തുണയുമായി വയനാട് എംപി രാഹുല്‍ ഗാന്ധി. കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് വലിയ ദുരിതം സമ്മാനിക്കുന്നതാണ് ദേശീയ പാത 766ലെ രാത്രിയാത്രാ നിരോധനമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ദേശീയപാതാ 766ല്‍ നിലവില്‍ ഏര്‍പ്പെടുത്തിയ രാത്രിയിലെ ഗതാഗത നിരോധനം പകലും കൂടി നീട്ടാനുള്ള ശ്രമത്തെ ചെറുക്കാന്‍ കൂടിയാണ് Read More …