ശബരിമല നട ഇന്ന് തുറക്കും; ഒരുക്കങ്ങള്‍ പൂര്‍ണ്ണമെന്ന് ബോര്‍ഡ്, ശക്തമായി സുരക്ഷയൊരിക്കി പോലീസ്

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ശബരിമല നട ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തിയാണ് നടതുറക്കുക. നെയ്യ് വിളക്ക് തെളിയിച്ച്‌ ഭക്തജനസാന്നിധ്യം അറിയിക്കുന്നതോടെ ഇത്തവണത്തെ മണ്ഡലകാല തീര്‍ത്ഥാനടത്തിന് തുടക്കമാവും. പ്രത്യേക പൂജകള്‍ ഒന്നും ഇല്ലാത്ത ഇന്നതെ പ്രധാന ചടങ്ങ് തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന പുതിയ മേല്‍ ശാന്തിമാരുടെ സ്ഥാനാരോഹണമാണ്. Read More …

വിധി വ്യക്തമല്ലെങ്കിലും സര്‍ക്കാര്‍ കോടതിയെ സമീപിക്കില്ല, മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോടതിയുടെ വിധിയില്‍ വ്യക്തത ഇല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നെങ്കിലും വ്യക്തത തേടി സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്വന്തം വിധി നടപ്പാക്കാന്‍ സുപ്രീംകോടതിക്ക് ഏകാഭിപ്രായം ഇല്ലെന്നിരിക്കെ അതിന്റെ പേരില്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുന്ന ഒരു സമീപനവും വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ താരുമാനം. അതേസമയം നവോത്ഥാന കേരളം ശബരിമലയിലേക്ക് Read More …

ആ​ത്മാ​ര്‍​ഥ​ത​യു​ണ്ടെ​ങ്കി​ല്‍ ശ​ബ​രി​മ​ല സ​ത്യ​വാ​ങ്മൂ​ലം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ്

തിരുവനന്തപുരം:പിണറായി സര്‍ക്കാരിന് വിശ്വാസികളോട് അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച്‌ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ച്‌ പുതിയത് സമര്‍പ്പിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. അന്നത്തെ സത്യവാങ്മൂലം നിലനിറുത്തിയാല്‍ ഏഴംഗ വിശാല ബഞ്ചിലെ കേസില്‍ തിരിച്ചടിയുണ്ടാവും . വിശ്വാസികളോട് കാട്ടുന്ന കടുത്ത വഞ്ചനയാവും അതെന്നും യു.ഡി.എഫ് നേതൃയോഗ തീരുമാനങ്ങള്‍ വിശദീകരിച്ച പ്രതിപക്ഷനേതാവ് രമേശ് Read More …

മരട് ഫ്‌ളാറ്റ് കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ കേസ് ഡയറി ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം.

കൊച്ചി: മരട് ഫ്‌ളാറ്റ് കേസില്‍ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷയില്‍ കേസ് ഡയറി ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി. ഹോളിഫെയ്ത്ത് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് എംഡി സാനി ഫ്രാന്‍സിസ് മരട് പഞ്ചായത്ത് മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി.ഇ ജോസഫ് എന്നിവരുടെ ജാമ്യഹര്‍ജിയാണ് പരിഗണിച്ചത്. അനധികൃത ഫ്‌ളാറ്റ് നിര്‍മ്മാണം എന്ന ആരോപണം കമ്ബനിക്കെതിരെയാണെന്നും എം.ഡിയായ തനിക്കെതിരെ പരോക്ഷ ബാധ്യത ചുമത്താനാവില്ലെന്നുമാണ് Read More …

ഫാത്തിമയുടെ മരണം തമിഴര്‍ക്ക് അപമാനം; ചെന്നൈ ഐഐടി കാവിവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു; എംകെ സ്റ്റാലിന്‍

ചെന്നൈ: ചെന്നൈ ഐഐടിയിലെ വിദ്യാര്‍ത്ഥിനിയുടെ മരണം തമിഴര്‍ക്ക് അപമാനമാണെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. തലസ്ഥാന നഗരത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും നിഗൂഢ ദ്വീപാണ് മദ്രാസ് ഐഐടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് മരിച്ചതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍. ഫാത്തിമയുടെ മരണം തമിഴര്‍ക്ക് അപമാനകരവും തലകുനിപ്പിക്കുന്നതുമാണ്. വിദ്യാര്‍ത്ഥിനിയെ അവരുടെ കുടുംബാംഗങ്ങള്‍ സുരക്ഷിതമെന്ന് Read More …

മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് ഭരിക്കും; സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും പവാര്‍

മുംബൈ: എന്‍.സി.പി ശിവസേനയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ആ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും എന്‍.സി.പി തലവന്‍ ശരദ് പവാര്‍. സഖ്യ സര്‍ക്കാര്‍ ആറ് മാസം പോലും തികച്ച്‌ ഭരിക്കില്ലെന്ന മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു പവാര്‍. ” ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും. ഈ സര്‍ക്കാര്‍ അഞ്ച് വര്‍ഷം Read More …

ശിവകുമാറിന്റെ ജാമ്യം റദ്ദാക്കാന്‍ ചിദംബരത്തിന്റെ ഹര്‍ജി കോപ്പിയടിച്ചു, കൈയോടെ പിടിച്ച്‌ കോടതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹര്‍ജി കോപ്പിയടിച്ചതാണെന്ന് സുപ്രീംകോടതി കണ്ടെത്തി. കോപ്പിയടിച്ച്‌ തെറ്റായ വിവരങ്ങള്‍ ബോധിപ്പിച്ചതിന്‌ സോളിസിറ്റര്‍ ജനറലിനെ കോടതി വിമര്‍ശിച്ചു. ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി. ചിദംബരത്തിന് എതിരായ ഹര്‍ജി അതേപോലെ പകര്‍ത്തി ശിവകുമാറിനെതിരായ സമര്‍പ്പിച്ചതിനാണ് ഇ.ഡിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചത്. ഈ ഹര്‍ജി Read More …

സംസ്ഥാനത്തെ റോഡുകള്‍ മികച്ചതാക്കാന്‍ സര്‍ക്കാര്‍; അറ്റകുറ്റപണികള്‍ക്കായി 700 കോടി അനുവദിച്ചെന്ന് ജി സുധാകരന്‍

സംസ്ഥാനത്തെ പാതകളെ മികവുറ്റതാക്കാന്‍ പണമനുവദിച്ച്‌ പൊതുമരാമത്ത് വകുപ്പിന്റെ നീക്കം. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള റോഡ് അറ്റകുറ്റപ്പണികള്‍ക്കായി 700 കോടി രൂപ അനുവദിച്ചുവെന്നു മന്ത്രി ജി സുധാകരന്‍ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിലും കഴിഞ്ഞ ദിവസവുമായാണ് തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. ഓരോ മണ്ഡലത്തിലെയും മരാമത്ത് റോഡുകളുടെ ദൈര്‍ഘ്യം അനുസരിച്ച്‌ ഉപരിതലത്തില്‍ അറ്റകുറ്റപ്പണി നടത്തേണ്ട റോഡുകളുടെ വിവരങ്ങള്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍മാര്‍ Read More …