രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ തലപൊക്കാന്‍ ശ്രമിക്കുന്ന ‘ഗോഡ്സെ’മാരെ തിരിച്ചറിഞ്ഞ് നമുക്ക് പരാജയപ്പെടുത്താമെന്ന് വൈദ്യുതി മന്ത്രി എംഎം മണി

തിരുവനന്തപുരം: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റന്പതാം ജന്മദിനത്തില്‍ അദ്ദേഹത്തെ സ്മരിച്ച്‌ സംസ്ഥാന വൈദ്യുതി മന്ത്രി എംഎം മണി. ഫേസ്ബുക്കിലൂടെ ആണ് അദ്ദേഹം ഗാന്ധിജിയെ സ്മരിച്ചത്. രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ തലപൊക്കാന്‍ ശ്രമിക്കുന്ന ‘ഗോഡ്സെ’മാരെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താനുള്ള കടമ കൂടി നമുക്ക് ഏറ്റെടുക്കാമെന്നും മന്ത്രി തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ Read More …

യു.ഡി.എഫിന്‍റെ വോട്ടുകച്ചവട ആരോപണം പരാജയഭീതിയിലുള്ള മുന്‍കൂര്‍ ജാമ്യമാണെന്ന് കെ സുരേന്ദ്രന്‍

കോന്നി: ശബരിമലയില്‍ ആചാരലംഘകരെ നേരിടാന്‍ ഇത്തവണയും തയ്യാറെന്ന് കോന്നിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍. തെരഞ്ഞെടുപ്പിലെ ലാഭനഷ്ട കണക്കുകള്‍ നോക്കിയല്ല ശബരിമലയ്ക്ക് വേണ്ടി നിലകൊള്ളുന്നത്. യു.ഡി.എഫിന്‍റെ വോട്ടുകച്ചവട ആരോപണം പരാജയഭീതിയിലുള്ള മുന്‍കൂര്‍ ജാമ്യമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.ആദ്യഘട്ടത്തില്‍ വോട്ടര്‍മാരുടെ വീടുകളില്‍ കയറി വോട്ടഭ്യര്‍ത്ഥിക്കാനാണ് തീരുമാനം.മഞ്ചേശ്വരത്തും കോന്നിയിലും വട്ടിയൂര്‍ക്കാവിലും ജയിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ഗാന്ധിജിയെ സ്വന്തമാക്കാന്‍ ഗാന്ധി ഘാതകര്‍ തന്നെ ശ്രമിക്കുന്നു: മുഖ്യമന്ത്രി പിണറായി

ഗാന്ധി ഘാതകര്‍ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്നും ഗാന്ധിജിയുടെ വാചകങ്ങളെ ഇവര്‍ തങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ നൂറ്റി അമ്ബതാം ജന്മവാര്‍ഷികമാണിന്ന്. സ്വന്തം ജീവിതം തന്നെ ലോകത്തിനുള്ള സന്ദേശമാക്കിയ നേതാവ്. ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ നൂറ്റാണ്ട് പിന്നിടുമ്ബോഴും ഒളിമങ്ങാതെ തിളങ്ങി നില്‍ക്കുന്നു. എല്ലാ വിഭാഗം ജനങ്ങളേയും ഒന്നായി Read More …

ബന്ദിപ്പൂര്‍: സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെ ഉയരുന്നത് ശക്തമായ ജനവികാരം; വസ്തുതകള്‍ സുപ്രീംകോടതിയെ ധരിപ്പിക്കാന്‍ കേന്ദ്രം തയ്യാറാവണം കോടിയേരി ബാലകൃഷ്ണന്‍

കൊല്ലഗല്‍ ദേശീയ പാതയില്‍ ബന്ദിപ്പുര്‍ വനമേഖലയിലെ യാത്ര നിരോധനത്തില്‍ വസ്‌തുതകള്‍ സുപ്രീംകോടതിയെ ധരിപ്പിച്ച്‌ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു. യാത്രാ നിരോധനത്തിനെതിരെ വയനാട്ടിലെ ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്‌. വയനാടിനെ മാത്രമല്ല കേരളത്തെ ആകെ ബാധിക്കുന്ന സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെയുള്ള ശക്തമായ ജനവികാരമാണ്‌ പ്രക്ഷോഭത്തില്‍ Read More …

കെഎസ്‌ഇബിയുടെ കൈവശമുള്ള 21 ഏക്കര്‍ ഭൂമി ക്രമവിരുദ്ധമായി പാട്ടത്തിനു നല്‍കിയതായി ആരോപണം : മന്ത്രി എം.എം.മണിയ്ക്ക് കുരുക്ക് മുറുകുന്നു

തിരുവനന്തപുരം : കെഎസ്‌ഇബിയുടെ കൈവശമുള്ള 21 ഏക്കര്‍ ഭൂമി ക്രമവിരുദ്ധമായി സഹകരണ സംഘത്തിനു പാട്ടത്തിനു നല്‍കിയതായി ആരോപണം . മന്ത്രി എം എം മണിയുടെ മകളുടെ ഭര്‍ത്താവ് പ്രസിഡന്റായുള്ള സംഘത്തിനാണ് ചട്ടലംഘനത്തിലൂടെ ഭൂമി കൈമാറിയത് . പൊന്മുടി അണക്കെട്ടിനു സമീപത്തെ ഭൂമിയാണ് ഇത്തരത്തില്‍ നല്‍കിയത്. ഇതോടെ മന്ത്രി മണിയ്ക്കുള്ള കുരുക്ക് മുറുകി ഈ വര്‍ഷം ഫെബ്രുവരി Read More …

പൗരത്വ രജിസ്റ്റര്‍ രാജ്യമെമ്ബാടും കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കും: അമിത് ഷാ

കൊല്‍ക്കത്ത: പൗരത്വ രജിസ്റ്റര്‍ രാജ്യമെമ്ബാടും കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ബിജെപി റാലിയിലാണ് അമിത് ഷായുടെ പരാമര്‍ശം. പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനെതിരെ രംഗത്ത് വന്ന തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ അമിത് ഷാ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് എങ്ങനെ എതിര്‍ത്താലും ബിജെപി അത് നടപ്പിലാക്കുമെന്നും Read More …

ബന്ദിപ്പൂര്‍ യാത്ര നിരോധനം: വിശദ പഠനത്തിന് വിദഗ്‌ദ്ധ സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ബന്ദിപ്പൂര്‍ യാത്ര നിരോധനത്തെ സംബന്ധിച്ച സംസ്ഥാനത്തെ ആശങ്ക കേന്ദ്രമന്ത്രിമാരെ അറിയിച്ചു കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതിയുടെ നിര്‍ദേശമുള്ളതുകൊണ്ടു തന്നെ വളരെ പരിമിതമായി മാത്രമേ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയുകയുള്ളൂവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചുവെന്നും, എന്നാല്‍ ഒരു വിദഗ്‌ദ്ധ സമിതിയെ ഇക്കാര്യം പരിശോധിക്കാന്‍ നിയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചതായും പിണറായി വിജയന്‍ വ്യക്തമാക്കി. Read More …

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍

ശ്രീനഗര്‍:ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍ ഗന്തര്‍ബലില്‍ സുരക്ഷാസേന രണ്ടു തീവ്രവാദികളെ വധിച്ചു. രണ്ടുദിവസം മുമ്ബ് ഇവിടെയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടിരുന്നു. അതേസമയം, പൂഞ്ചിലെ ഷാപ്പൂര്‍കിര്‍നിയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത് ഗന്തര്‍ബലില്‍ നിയന്ത്രണരേഖയ്ക്കു സമീപമാണ്. ഇവിടെയുള്ള ഉയര്‍ന്നമേഖലയായ ത്രുംഖാലില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവിടെനിന്ന് ആയുധശേഖരവും Read More …