ശ​ബ​രി​മ​ല: നി​യ​മ​നി​ര്‍​മാ​ണം വേ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ത്തി​ല്‍ നി​യ​മ​നി​ര്‍​മാ​ണം മാ​ത്ര​മാ​ണ് പ​രി​ഹാ​ര മാ​ര്‍​ഗ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.  ആ​ചാ​രം നി​ല​നി​ര്‍​ത്തു​ക എ​ന്ന​ത് ഭ​ക്ത ജ​ന​ങ്ങ​ളു​ടെ താ​ല്‍​പ​ര്യ​മാ​ണ്. ഇ​തി​നാ​യി​രി​ക്ക​ണം എ​ല്ലാ​വ​രും പി​ന്തു​ണ ന​ല്‍​കേ​ണ്ട​തെ​ന്നും ചെ​ന്നി​ത്ത​ല മാധ്യമങ്ങളോട് പറഞ്ഞു. ആ​ര്‍​എ​സ്‌എ​സി​നു വ​ള​രാ​ന്‍ അ​വ​സ​രം ഉ​ണ്ടാ​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യും സി​പി​എ​മ്മു​മാ​ണ്. മു​ഖ്യ​മ​ന്ത്രി പി​ടി​വാ​ശി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

കെഎസ്‌ആര്‍ടിസിയില്‍ എത്രപേര്‍ പുതുതായി ജോലിക്ക്‌ കയറിയെന്ന്‌ ഹൈക്കോടതി

കൊച്ചി: എം പാനല്‍ഡ് ജീവനക്കാരെ ഒഴിവാക്കുന്നത് സംബന്ധിച്ച കേസില്‍ ഹൈക്കോടതി കെഎസ്‌ആര്‍ടിസിയുടെ വിശദീകരണം തേടി. പി എസ് സി യുടെ നിയമന ശുപാര്‍ശ ലഭിച്ച എത്ര പേര്‍ ജോലിക്കു കയറി, എത്ര പേര്‍ കൂടുതല്‍ സമയം ചോദിച്ചു, ഇനി എത്ര ഒഴിവ് നിലവിലുണ്ട്, ഒഴിവുള്ള തസ്തിക നികത്താന്‍ എന്തു നടപടി സ്വീകരിച്ചു ഇക്കാര്യങ്ങള്‍ ഒരാഴ്ച്ചക്കകം അറിയിക്കണമെന്നും Read More …

എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ: ഒരേ പെണ്‍കുട്ടിയെ പ്രണയിച്ച രണ്ടു സുഹൃത്തുക്കളില്‍ ഒരാള്‍ സുഹൃത്തിനെ കഴുത്തറുത്തു കൊലപ്പെടുത്തി. യുവതിക്ക് ഒരാളോട് മാത്രം പ്രണയം തോന്നിയതിന്റെ ദേഷ്യത്തിലാണ് സുഹൃത്തിനെ കൊലപ്പെടുത്തിയത്. കുംഭകോണം അവനിയാപുരത്താണു സംഭവം നടന്നത്. മയിലാടു തുറൈയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ മുന്‍തസറി(20)നെയാണ് സുഹൃത്ത് കൊലപ്പെടുത്തിയത്. കായലിനു സമീപത്തായിരുന്നു മുന്‍തസറിന്റെ മൃതദേഹം കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി Read More …

സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയത പ്രചരിപ്പിച്ചാല്‍ അറസ്റ്റ്: ഡിജിപിയുടെ കര്‍ശന നിര്‍ദേശം

തിരുവനന്തപുരം: നവമാധ്യമങ്ങളിലൂടെയും അല്ലാതെയും മതവിദ്വേഷവും വര്‍ഗീയതയും പരത്തുന്ന പോസ്റ്റുകള്‍ ഇടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്‍റ. ഇത്തരം സന്ദേശങ്ങളും പ്രസംഗങ്ങളും വീഡിയോയും വ്യാപകമായി പ്രചരിപ്പിക്കുന്നത് പോലീസിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് സമൂഹമാധ്യമങ്ങള്‍ക്ക് നേരെ പോലീസ് പുലര്‍ത്തിവരുന്ന ജാഗ്രത ഏതാനും ദിവസം Read More …

ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍; തീവണ്ടിയാത്ര ഒഴിവാക്കണമെന്ന് സമരസമിതി

തിരുവനന്തപുരം: 48 മണിക്കൂര്‍ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് ദേശീയ പണിമുടക്ക് നടത്തുന്നത്. പണിമുടക്കിനോടനുബനോടനുബന്ധിച്ച്‌ തൊഴിലാളികള്‍ എല്ലാ പ്രധാന റെയില്‍വേസ്റ്റേഷനുകളിലും പിക്കറ്റിങ് നടത്തുന്നതിനാല്‍ യാത്രക്കാര്‍ പണിമുടക്ക് ദിവസങ്ങളില്‍ തീവണ്ടിയാത്ര ഒഴിവാക്കി സഹകരിക്കണമെന്ന് സമരസമിതി ആവശ്യമുന്നയിച്ചു. ചെറുകിട വ്യാപാരികള്‍ക്ക് ദോഷം ചെയ്യുന്ന Read More …

ദേശീയ പണിമുടക്ക്: എല്ലാ ഡിപ്പോകളില്‍ നിന്നുമുള്ള ശബരിമല സര്‍വീസുകള്‍ തുടരുമെന്ന് കെഎസ്‌ആര്‍ടിസി

ദേശീയ പണിമുടക്ക് ദിവസങ്ങളില്‍ എല്ലാ ഡിപ്പോകളില്‍ നിന്നുള്ള ശബരിമല സര്‍വീസുകളും തുടരുമെന്ന് കെഎസ്‌ആര്‍ടിസി. മറ്റ് സര്‍വീസുകള്‍ ജീവനക്കാരുടെ ലഭ്യതയനുസരിച്ച്‌ നടത്തുമെന്നും കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി. നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ നയങ്ങള്‍ തൊഴിലാളി വിരുദ്ധമെന്നാരോപിച്ച്‌ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. റയില്‍വെ, ബാങ്ക്, വൈദ്യുതി Read More …

ശബരിമല വിഷയം; പാലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച്‌ സംസ്ഥാനത്ത് നടന്ന അക്രമങ്ങളില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി. വിഷയത്തില്‍ പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്.കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഇതിന് കൂട്ട് നില്‍ക്കുകയാണ് ചെയ്യുന്നത്.കേരളം ഒറ്റക്കെട്ടായി ഇതിനെ അപലപിക്കാന്‍ തയ്യാറാവാണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ പുതിയ രീതിയിലേക്ക് മാറ്റാന്‍ ശ്രമിക്കുമ്ബോള്‍ അതിനെ തടയുകയാണ് ഇവരെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമികള്‍ക്കെതിരെ Read More …

ശബരിമല; ബിജെപിയും സിപിഎമ്മും രാഷ്ട്രീയം കളിക്കുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

ശബരിമല വിഷയത്തില്‍ ബിജെപിയും സിപിഎമ്മും രാഷ്ട്രീയം കളിക്കുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്തെ ബിജെപിയുടെ തട്ടകമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ശബരിമല യുവതീപ്രവേശനം സംബന്ധിച്ച്‌ സംസ്ഥാനത്ത് നടന്ന അക്രമങ്ങളില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആസൂത്രിതമായ അക്രമമാണ് ഉണ്ടായതെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. Read More …