ശബരിമല വിഷയം; യുഡിഎഫ് എംഎല്‍എമാരുടെ സമരം തുടരുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നതുള്‍പ്പെടെ ആവശ്യമുന്നയിച്ച്‌ യുഡിഎഫ് എംഎല്‍എമാരുടെ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംഎല്‍എമാരുടെ സമരം അവസാനിപ്പിക്കുന്നതിന് സര്‍ക്കാരും സ്പീക്കറും മുന്‍കൈയെടുത്തില്ലെന്നും ഭാവി പരിപാടികള്‍ തിങ്കളാഴ്ച്ച ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സത്യാഗ്രഹ സമരം അഞ്ചാമത്തെ ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ശബരിമല Read More …

കലാമേള; വിധി നിര്‍ണ്ണയം കുറ്റമറ്റതും സുതാര്യവുമാക്കും; വിദ്യഭ്യാസ മന്ത്രി

ആലപ്പുഴ: 59ാമത് സംസ്ഥാന യുവജനോത്സവത്തിന്റെ വിധി നിര്‍ണ്ണയം കുറ്റമറ്റതും സുതാര്യവുമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. അതോടൊപ്പം കഴിഞ്ഞവര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഈ വര്‍ഷം അപ്പീലുകള്‍ കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണ്ണമായും വിജിലന്‍സ് നിരീക്ഷണത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ അധ്യയന ദിവസങ്ങള്‍ നഷ്ടമാകാതെയാണ് മേള സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആര്‍ഭാടത്തിലല്ല കുട്ടികളുടെ കലാമികവിലാണ് കാര്യമെന്നും Read More …

എം ​പാ​ന​ല്‍ ജീ​വ​ന​ക്കാ​രെ പി​രി​ച്ച്‌ വി​ട​ണ​മെ​ന്ന ഉ​ത്ത​ര​വ്: സാ​വ​കാ​ശ ഹ​ര്‍​ജി ന​ല്‍​കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കെ​സ്‌ആ​ര്‍​ടി​സി​യി​ലെ എം ​പാ​ന​ല്‍ ജീ​വ​ന​ക്കാ​രെ കൂ​ട്ട​ത്തോ​ടെ പി​രി​ച്ചുവി​ട​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ കെ​എ​സ്‌ആ​ര്‍​ടി​സി സാ​വ​കാ​ശ ഹ​ര്‍​ജി ന​ല്‍​കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. നാ​ലാ​യി​ര​ത്തി​ല്‍​പ​രം ജീ​വ​ന​ക്കാ​രെ പി​രി​ച്ച്‌ വി​ട​ണ​മെ​ന്നാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഈ ​ഉ​ത്ത​ര​വ് എ​ങ്ങ​നെ ന​ട​പ്പാ​ക്ക​ണ​മെ​ന്ന​ത് സം​ബ​ന്ധി​ച്ച്‌ കോ​ട​തി​യി​ല്‍ നി​ന്നും വ്യ​ക്ത​ത തേ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ലാ​യി​ര​ത്തി​ല്‍​പ്പ​രം എം ​പാ​ന​ല്‍ ജീ​വ​ന​ക്കാ​രെ പി​രി​ച്ചുവി​ട്ട് പി​എ​സ്‌സി ​ലി​സ്റ്റി​ല്‍ നി​ന്നും Read More …

ഹര്‍ത്താലില്‍ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കേരളത്തില്‍ നിസാര കാര്യങ്ങള്‍ക്ക് പോലും ഹര്‍ത്താലുകള്‍ നടത്തുന്ന സമീപനത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹര്‍ത്താലുകളില്‍ നിന്നും ടൂറിസം മേഖലയെ ഒഴിവാക്കണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു. ‘കേരളം നാളെ’ വികസന ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതല്‍ ഹര്‍ത്താല്‍ നടക്കുന്ന സംസ്ഥാനമാണു കേരളം. ഇതു എങ്ങനെ ഒഴിവാക്കാമെന്ന് ആലോചിക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ നടത്താം. പക്ഷേ, Read More …

അമിത് ഷായ്ക്ക് തടവെച്ച്‌ ഹെെക്കോടതി, രഥയാത്രയ്ക്ക് അനുമതിയില്ല

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ കൂച്ച്‌ബെഹാര്‍ ജില്ലയില്‍ ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നടത്താനിരുന്ന രഥയാത്രയ്ക്ക് കല്‍ക്കട്ട ഹെെക്കോടതി അനുമതി നിക്ഷേധിച്ചു. മൂന്ന് റാലികളാണ് ബിജെപി നടത്താന്‍ തീരുമാനിച്ചത്. ജനുവരി 4ന് കോടതി വാദം വീണ്ടും കേള്‍ക്കും .പി.ടി.എെ. റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രമസമാധാനം മുന്‍നിര്‍ത്തിയാണ് രഥയാത്രയ്ക്ക് അനുമതി നിക്ഷധിച്ചതെന്ന് കോടതി പറയുന്നു. ഡിസംബര്‍ 24 ന് പശ്ചിമബംഗാളിലെ Read More …

പ്രധാന പ്രശ്‌നപരിഹാരങ്ങളില്‍ തോല്‍വി ; യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച്‌ ശിവസേന

ബുലന്ദ്ഷഹറിലെ കലാപത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച്‌ ശിവസേന. സംസ്ഥാനങ്ങളുടെ പേര് മാറ്റുന്ന തിരക്കില്‍ പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടന്നായിരുന്നു വിമര്‍ശനം. പൊലീസുകാര്‍ക്കും സൈനികര്‍ക്കും മതമില്ല. അതുപോലെ അധികാരത്തിലിരിക്കുന്നവരും അവരുടെ ഉത്തരവാദിത്തങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ശിവസേനയുടെ മുഖപത്രത്തിന്റെ എഡിറ്റോറിയലിലൂടെയാണ് വ്യക്തമാക്കിയത്. പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന മാലിന്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കലാപം ആരംഭിച്ചത്. Read More …

അതിര്‍ത്തിയില്‍ ഇന്ത്യ-പാക് വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു

ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നടന്ന വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. രാവിലെ 10.45ഓടെയാണ് പാകിസ്ഥാന്‍ സൈന്യം വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി പ്രതികരിക്കുകയായിരുന്നുവെന്ന് ശ്രീനഗറിലെ ഇന്ത്യന്‍ സൈന്യത്തിന്റെ വക്താവായ കേണല്‍ രാജേഷ് കാലിയ അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഉറിയിലും മച്ചിലും നടന്ന വെടിവെപ്പ് കാരണം കാശ്‌മീരിലെ Read More …

ന്യായീകരിച്ച്‌ ചെന്നിത്തല; തന്റെ സ്റ്റാഫ് ലീഗ് ഓഫീസില്‍ ജോലി ചെയ്യുന്നതില്‍ തെറ്റില്ലെന്ന്

തിരുവനന്തപുരം : എം.വി സിദ്ദിഖ് തന്റെ സ്റ്റാഫില്‍ ജോലി ചെയ്തതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സിദ്ദിഖ് തന്റെ സ്റ്റാഫില്‍ ഉള്‍പ്പെട്ടയാളാണെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസി.പ്രൈവറ്റ് സെക്രട്ടറിയ്‌ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. ശമ്ബളവും ആനുകൂല്യങ്ങളുമായി സ്റ്റാഫായ എം.വി സിദ്ദിഖ് മാസത്തില്‍ 75000 ലധികം രുപ കൈപ്പറ്റുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ Read More …