ശബരിമലയില്‍ നിരോധനാജ്ഞ തുടര്‍ന്നാല്‍ ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ തുടര്‍ന്നാല്‍ ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ഭക്തര്‍ക്ക് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലക്കണമെന്നും അദ്ദേഹം പറഞ്ഞു. കുഴപ്പക്കാരെ അറസ്റ്റ് ചെയ്യുന്നതിന് പകരം ഭക്തരെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് പോലീസിന്റേതെന്നും ഈ നില തുടര്‍ന്നാല്‍ യുഡിഎഫ് നിരോധനാജ്ഞ ലംഘിക്കാന്‍ മുന്നിട്ടിറങ്ങുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ ഇന്നും മല ചവിട്ടുന്നതിന് നിയന്ത്രണമെര്‍പ്പെടുത്തിയിട്ടുണ്ട്. 11.30മുതല്‍ Read More …

ശബരിമലയിലെ പോലീസ് നടപടി: രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ പോലീസ് നടപടിയില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാന്‍ പോലീസിന് എന്ത് അവകാശമുണ്ടെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു. ശബരിമലയിലെ സ്ഥിതിഗതികളെക്കുറിച്ച്‌ അഡ്വക്കേറ്റ് ജനറല്‍ ഉച്ചയ്ക്ക് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ശബരിമലയില്‍ സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വലിയ ജനക്കൂട്ടത്തെ നിയന്ത്രിച്ച്‌ പരിചയമുണ്ടോ എന്ന് Read More …

ശബരിമലയില്‍ ചിലര്‍ മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു; തുറന്നടിച്ച്‌ മുഖ്യമന്ത്രി

കേരളത്തെ ഇരുണ്ട കാലക്കേയ്ക്ക് കൊണ്ടു പോകാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ആചാരങ്ങള്‍ മാറിയാല്‍ എന്തോ സംഭവിക്കുമെന്നാണ് ചിലര്‍ കരുതുന്നതെന്നും സര്‍ക്കാര്‍ എന്നും വിശ്വാസികള്‍ക്ക് ഒപ്പമാണെന്നും സര്‍ക്കാറിന് ഒരു ആശയക്കുഴപ്പവും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുവാന്‍ ആര്‍.എസ്.എസ് പദ്ധതിയിട്ടിരുന്നെന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത് മനപ്പൂര്‍വ്വമാണെന്നും അറസ്റ്റിലായവരുടെ സ്ഥാനമാനങ്ങള്‍ പുറത്തു വരുന്നുണ്ടെന്നും Read More …

ശബരിമല അയ്യപ്പക്ഷേത്രമാണ്, ആര്‍.എസ്.എസുകാര്‍ക്ക് തീറെഴുതി നല്‍കാനാവില്ല: കടകംപള്ളി

ശബരിമലയില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ ബി.ജെ.പിയും ആര്‍.എസ്.എസും പ്ലാന്‍ ചെയ്ത് നടപ്പിലാക്കുന്നതെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തുലാമാസ പൂജ സമയത്തും ചിത്തിരആട്ട വിശേഷ സമയത്തും അവിടെ ഗുണ്ടകളും കൊലയാളികളും അഴിഞ്ഞാടിയതുപോലെ ഒരു അവസരം ഉണ്ടാക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ല. അവര്‍ Read More …

ശബരിമലയില്‍ പോകാന്‍ ആറു യുവതികള്‍ കൊച്ചിയിലെത്തി

കൊച്ചി: ശബരിമലയില്‍ പോകാന്‍ ആറു യുവതികള്‍ കൊച്ചിയിലെത്തി. മലബാറില്‍ നിന്ന് കൊച്ചിയില്‍ ട്രെയിനിലെത്തിയ യുവതികള്‍ പൊലീസ് നിരീക്ഷണത്തിലാണ്. കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലാണ് യുവതികള്‍ ഉള്ളത്. അതേസമയം ഇന്നും മല ചവിട്ടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. 11.30മുതല്‍ 2വരെ മല ചവിട്ടരുതെന്ന് പൊലീസ് നിര്‍ദേശിച്ചു. ഇക്കാര്യം ഉച്ചഭാഷിണിയിലൂടെയാണ് പൊലീസ് അറിയിച്ചത്. നെയ്യഭിഷേകത്തിന്റെ സമയം ഇന്ന് ഉച്ചയ്ക്ക് 12മണിവരെ മാത്രമേ അനുവദിച്ചിട്ടുള്ളു. Read More …

സന്നിധാനത്തെ അര്‍ദ്ധരാത്രിയിലെ ബലപ്രയോഗം എന്തിന്: ഡി.ജി.പി വിശദീകരണം തേടി

തിരുവനന്തപുരം: സന്നിധാനത്ത് കഴിഞ്ഞ ദിവസമുണ്ടായ നാമജപ പ്രതിഷേധവും അതിന് പിന്നാലെയുണ്ടായ പൊലീസ് നടപടിയും വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരോട് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ വിശദീകരണം തേടി. ഐ.ജി.വിജയ് സാഖറെ, സന്നിധാനം പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ പ്രതീഷ് ചന്ദ്രന്‍ എന്നിവര്‍ക്കാണ് ഡി.ജി.പി നോട്ടീസ് നല്‍കിയത്. നാമജപ പ്രതിഷേധം നടത്തിയവരെ ബലപ്രയോഗത്തിലൂടെ നീക്കിയത് എന്തിനാണെന്ന് Read More …

ഗുജറാത്ത് കലാപം, മോദിക്കെതിരായ ഹ‌ര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

ദില്ലി:ഗുജറാത്ത് കലാപ കേസില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കുറ്റ വിമുക്‌തനാക്കിയതിന് എതിരെയുള്ള ഹ‌ര്‍ജി ഇന്ന് സുപ്രീം കോടതിയില്‍ പരിഗണിക്കും. കലാപ കേസില്‍ പ്രത്യേക അന്വേഷണ സംഘമാണ് മോദിക്കെതിരെ ക്ലീന്‍ചീറ്റ് നല്‍കിയത്. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാഖിയ ജാഫ്രി നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുക. 2002-ലെ ഗുജറാത്ത് കലാപത്തില്‍ Read More …

കേ​സ​രി​യെ മാ​റ്റി​യ​ത് സോ​ണി​യ​യ്ക്കു വ​ഴി​യൊ​രു​ക്കാ​ന്‍; കോ​ണ്‍​ഗ്ര​സി​നെ​തി​രേ മോ​ദി

റാ​യ്പു​ര്‍: നെ​ഹ്റു-​ഗാ​ന്ധി പാ​ര​ന്പ​ര്യ​ത്തി​നെ​തി​രേ വീ​ണ്ടും വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ദ​ളി​ത് നേ​താ​വാ​യ സീ​താ​റാം കേ​സ​രി​യെ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ​ത് സോ​ണി​യ ഗാ​ന്ധി​ക്കു വ​ഴി​യൊ​രു​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​യി​രു​ന്നു എ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ ആ​രോ​പ​ണം. ഛത്തി​സ്ഗ​ഡി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് മോ​ദി കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​നു​വേ​ണ്ടി വാ​ദി​ച്ച​ത്. നെ​ഹ്റു-​ഗാ​ന്ധി കു​ടും​ബ​ത്തി​നു പു​റ​ത്തു​നി​ന്നു​ള്ള ഏ​തൊ​രു നേ​താ​വി​നോ​ടും കോ​ണ്‍​ഗ്ര​സ് വൃ​ത്തി​കെ​ട്ട സ​മീ​പ​ന​മാ​ണ് Read More …