രാമായണ മാസാചരണം രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതലയല്ല – വി.എം സുധീരന്‍
തിരുവനന്തപുരം: രാമായണ മാസാചരണം രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതലയല്ലെന്ന് വി.എം സുധീരന്‍. രാമായണമാസം ആചരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സി.പി.എം പിന്‍മാറണം. വിശ്വാസം വ്യക്തി താത്പര്യമാണ്. അത് വ്യക്തികള്‍ക്ക് വിട്ടുകൊടുക്കണമെന്നും സുധീരന്‍ പറഞ്ഞു. സി.പി.എമ്മിെന്റ ഇപ്പോഴെത്ത നിലപാടുകള്‍ ബി.ജെ.പിയെ പരോക്ഷമായി അംഗീകരിക്കുന്നതാണ്. വിഷയത്തില്‍ സി.പി.എം നിലപാട് തിരുത്തണമെന്നും സുധീരന്‍ വ്യക്തമാക്കി.
