മനസാക്ഷിക്കനുസരിച്ചേ പ്രവര്‍ത്തിച്ചിട്ടുള്ളൂ, കെമാല്‍ പാഷയ്‌ക്ക് മറുപടിയുമായി ചീഫ് ജസ്‌റ്റിസ്

കൊച്ചി: സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്കതീതയായിരിക്കണമെന്ന വ്യവസ്ഥ ഭരണ നേതാക്കള്‍ക്ക് മാത്രമല്ല ജുഡിഷ്യറിക്കും ബാധകമാണെന്ന കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ പ്രസ്‌താവനയ്ക്ക് മറുപടിയുമായി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്ക്. മനസാക്ഷിക്ക് അനുസരിച്ച്‌ മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കെമാല്‍ പാഷയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍ രംഗത്തെത്തി. Read More …

ഗവര്‍ണര്‍ പദവി കുമ്മനത്തിനു കിട്ടിയ അംഗീകരം; വി. മുരളീധരന്‍

തിരുവനന്തപുരം: മിസ്സോറാം ഗവര്‍ണറായി നിയമിച്ച കുമ്മനം രാജശേഖരനെ പ്രശംസിച്ച്‌ വി. മുരളീധരന്‍ എംപി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവിന് കിട്ടിയ അംഗീകാരമാണ് ഗവര്‍ണര്‍ പദവിയെന്നു വി. മുരളീധരന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ യുവത്വത്തിന് പ്രാധാന്യമുണ്ടാകും. താന്‍ ഇനി അധ്യക്ഷ പദവിയിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസിന് അര്‍ഹമായ പരിഗണന ഉടന്‍ നല്‍കും. ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ അതിന്റെ Read More …

ഇന്ധന നികുതി: മന്ത്രി ഐസക്കിന്‍റേത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് -ഉമ്മന്‍ചാണ്ടി

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിന് ശേഷം ഇന്ധന നികുതി ഇളവു നല്‍കാമെന്ന ധനമന്ത്രി തോമസ് ഐസക്കിന്‍റെ നിലപാട് തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉപതെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന്‍റെ കൂടി വിലയിരുത്തലാകുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏത് ഉപതെരഞ്ഞെടുപ്പും ആനുകാലിക രാഷ്ട്രീയം വിലയിരുത്തി കൊണ്ടായിരിക്കും. അതില്‍ സര്‍ക്കാറിനെയും പ്രതിപക്ഷത്തിനെയും വിലയിരുത്തും. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ചെങ്ങന്നൂരില്‍ Read More …

കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ ഗ​വ​ര്‍​ണ​റാ​യി നി​യ​മി​ച്ചു. മി​സോ​റം ഗ​വ​ര്‍​ണ​റാ​യാ​ണ് കു​മ്മ​ന​ത്തി​ന്‍റെ നി​യ​മ​നം. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ ഉ​ത്ത​ര​വ് ഇ​റ​ങ്ങി. നി​ല​വി​ലെ ഗ​വ​ര്‍​ണ​ര്‍ നി​ര്‍​ഭ​യ് ശ​ര്‍​മ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് കു​മ്മ​ന​ത്തെ നി​യ​മി​ക്കു​ന്ന​ത്. നി​ര്‍​ഭ​യ് ശ​ര്‍​മ​യു​ടെ കാ​ലാ​വ​ധി ഈ ​മാ​സം 28 ന് ​അ​വ​സാ​നി​ക്കും.

ബിജെപിക്ക് വേണ്ടി വര്‍ഗീയ ഭിന്നിപ്പിന് കോടികള്‍: ഒളി ക്യാമറയില്‍ കുടുങ്ങി മാധ്യമ ഭീമന്മാര്‍

ന്യൂഡല്‍ഹി > രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം നടത്തി വോട്ടുകള്‍ ഭിന്നിപ്പിച്ച്‌ സംഘപരിവാറിന് അനുകൂല തരംഗം സൃഷ്ടിക്കുന്നതിന് വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതിന് ടൈംസ് ഓഫ് ഇന്ത്യയും ഇന്ത്യന്‍ എക്‌സ്പ്രസും ഉള്‍പ്പെടെയുള്ള മാധ്യമഭീമന്‍മാര്‍ കോടികള്‍ ആവശ്യപ്പെടുന്ന വീഡിയോ പുറത്ത്. രാജ്യത്തെ വലുതും ചെറുതുമായി മാധ്യമസ്ഥാപനങ്ങളില്‍ കോബ്ര പോസ്റ്റ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനുകളിലൂടെയാണ് ഈ ഞെട്ടിക്കുന്ന വിവരം പുറം ലോകം Read More …

നി​പ്പാ: വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചു​വെ​ന്ന് സ​ര്‍​ക്കാരിനോ​​ട് ഹൈ​ക്കോ​ട​തി

കൊ​ച്ചി: നി​പ്പാ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്ക് എ​തി​രെ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്ന് സ​ര്‍​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി. അ​ത്യ​ന്തം ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണി​തെ​ന്ന് ഹൈ​ക്കോ​ട​തി വി​ല​യി​രു​ത്തി. പ്ര​കൃ​തി ചി​കി​ത്സ​ക​നെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ജേ​ക്ക​ബ് വ​ട​ക്കാ​ഞ്ചേ​രി​യും ആ​യു​ര്‍​വേ​ദ ചി​കി​ത്സ​ക​നെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന മോ​ഹ​ന​ന്‍ വൈ​ദ്യ​രും ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍ ത​ട​യ​ണ​മെ​ന്നു Read More …

ആന്‍റണിക്കെതിരെ വീണ്ടും പിണറായി; ആര്‍.എസ്.എസിന്‍റെ സഹായം തേടിയെന്ന്

ചെങ്ങന്നൂര്‍: കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണിക്കെതിരെ വീണ്ടും ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍.എസ്.എസിന്‍റെ സഹായം ചോദിക്കുന്ന നിലയില്‍ ആന്‍റണി എത്തിച്ചേര്‍ന്നുവെന്ന് പിണറായി കുറ്റപ്പെടുത്തി. സാധാരണ ആന്‍റണി കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കുന്ന ആളായിരുന്നു. കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും ആയിരുന്ന കാലത്തെ കോണ്‍ഗ്രസിനെയാണ് ആന്‍റണി മനസില്‍ കൊണ്ട് നടക്കുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി. പല ഘട്ടങ്ങളിലും ആര്‍.എസ്.എസ് സഹായം Read More …

രാജഭരണമല്ല; ജനാധിപത്യമാണ്; ഇനി മേലില്‍ മന്ത്രിമാരെ മുത്തുക്കുടയും താലപ്പൊലിയുമായി എതിരേല്‍ക്കരുത്

  ഇന്ന് സംസ്ഥാനത്തുള്ളത് രാജഭരണമല്ല, ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനാധിപത്യ സര്‍ക്കാരാണ്. അതിനാല്‍ മന്ത്രിമാരെ താലപ്പൊലിയും മുത്തുക്കുടകളുമായി എതിരേല്‍ക്കുകയും വരവേല്‍ക്കുകയും ചെയ്യേണ്ട കാര്യമില്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. കുട്ടികളെ താലമെടുപ്പിച്ചും മുത്തുക്കുട പിടിപ്പിച്ചും ആര്‍ഭാടത്തോടെയുള്ള ആനയിക്കലും സ്വീകരണങ്ങളും ഒഴിവാക്കണമെന്നത് ഇടതുപക്ഷസര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗതീരുമാനമാണ്. ഈ പ്രഖ്യാപിതനയമാണ് താന്‍ പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. വലിയപറമ്ബ് ഗ്രാമപ്പഞ്ചായത്തില്‍ സ്മാര്‍ട്ട് വില്ലേജ് Read More …