മോദി മൗനി ബാബ; ഇന്ത്യയുടെ തലസ്ഥാനം വിദേശത്തേക്ക്​ മാറ്റണം-ശിവസേന

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മൗനി ബാബയായി മാറിയെന്ന്​ ശിവസേനയുടെ പരിഹാസം. അഭ്യന്തര പ്രശ്​നങ്ങളില്‍ വിദേശത്ത്​ മാത്രമാണ്​ മോദി പ്രതികരണം നടത്തുന്നതെന്ന്​ ശിവസേന കുറ്റപ്പെടുത്തി. മുഖപത്രമായ സാമ്​നയിലെ എഡിറ്റോറിയലിലാണ്​ ശിവസേന പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്​. മോദി വിദേശത്ത്​ മാത്രം പ്രതികരണം നടത്തുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ തലസ്ഥാനം ലണ്ടന്‍, ന്യൂയോര്‍ക്ക്​, ടോക്കിയോ, പാരീസ്​ തുടങ്ങിയ സ്ഥലങ്ങളിലേതെങ്കിലുമൊന്നിലേക്ക്​ മാറ്റണം. Read More …

വിവാദം ഉണ്ടാകുമ്ബോഴാണ് രാഷ്ട്രീയം നന്നായി പഠിക്കാന്‍ സാധാരണ പ്രവര്‍ത്തകര്‍ പ്രേരിപ്പിക്കപ്പെടും :തോമസ് ഐസക്‌

കൊച്ചി: വിവാദം ഉണ്ടാകുമ്ബോഴാണ് രാഷ്ട്രീയം നന്നായി പഠിക്കാന്‍ സാധാരണ പ്രവര്‍ത്തകര്‍ പ്രേരിപ്പിക്കപ്പെടുകയെന്ന് ധനമന്ത്രി തോമസ് ഐസക്. കോണ്‍ഗ്രസുമായുള്ള സഖ്യവുമായി ബന്ധപ്പെട്ട് നടന്ന ആശയസംവാദവും തീരുമാനവും സിപിഐ(എം)ന്റെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും ശക്തിയേയും വിളിച്ചോതുന്നുണ്ടെന്ന് പറഞ്ഞ ഐസക് ശത്രുക്കളും നിരീക്ഷകരും കരുതുന്നതുപോലെ ഇത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയല്ല, മറിച്ച്‌ പുതിയ കടമകള്‍ ഏറ്റെടുക്കാനുള്ള കരുത്തു നല്‍കുകയാണ് ചെയ്യുകയെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ Read More …

ഡിജിപി ജേക്കബ് തോമസിന് വിദേശയാത്രക്ക് അനുമതിയില്ല

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന് വിദേശയാത്രക്ക് അനുമതിയില്ല. ജേക്കബ് തോമസ് അച്ചടക്ക നടപടികളോട് സഹകരിക്കുന്നില്ലെന്നാണ് ചീഫ് സെക്രട്ടറി നല്‍കുന്ന വിശദീകരണം. അമേരിക്ക, കാനഡ, സ്വിറ്റ്‌സര്‍ലാന്റ് എന്നിവിടങ്ങളില്‍ പോകാനാണ് ജേക്കബ് തോമസ് അനുമതി ചോദിച്ചത്. വിദേശത്തേക്ക് പോയാല്‍ അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട അന്വേഷണം നീളുമെന്നും ചീഫ് സെക്രട്ടറി പ്രതികരിച്ചു.

ഇംപീച്ച്‌മെന്റ് നീക്കം ജഡ്ജുമാരെ ഭീഷണിപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ആയുധം: അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കത്തിനെതിരെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇംപീച്ച്‌മെന്റ് നീക്കം വിവാദ കേസുകളില്‍ വാദം കേള്‍ക്കുന്ന ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്നതിനുള്ള രാഷ്ട്രീയ ആയുധമായി കോണ്‍ഗ്രസ് ഉപയോഗിക്കുകയാണെന്ന് ജെയ്റ്റ്‌ലി ആരോപിച്ചു. ജസ്റ്റിസ് ലോയ കേസിലെ സുപ്രീം കോടതി വിധി പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണ് തുറന്നു കാട്ടിയതെന്നും അരുണ്‍ ജെയ്റ്റ്‌ലി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. Read More …

ബാലപീഡകര്‍ക്ക് വധശിക്ഷ: നിര്‍ദേശവുമായി കേന്ദ്രം സുപ്രിംകോടതിയില്‍

ദില്ലി: ബാലപീഡകര്‍ക്ക് വധശിക്ഷ നല്‍കണമെന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. 12 വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വേണമെന്നും ഇതിനായി പോക്‌സോ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാമെന്നുമാണ് കേന്ദ്രം, സുപ്രിംകോടതിയെ അറിയിച്ചത്. കശ്മീരിലെ കത്വവയില്‍ എട്ടുവയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവം രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സംഭവത്തിന്റെ പേരില്‍ അന്താരാഷ്ട്രവേദികളില്‍ ഇന്ത്യക്ക് നാണക്കേടുമുണ്ടായതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ Read More …

സൗദിയിലെ ഫനാതീറില്‍ ഭൂമികുലുക്കം

ജുബൈല്‍: ജുബൈല്‍ ഫനാതീറില്‍ ഭൂമികുലുക്കം. വ്യാഴാഴ്ച രാവിലെ 10 മണിയോടെയായിരുന്നു ഭൂമികുലുക്കം ഉണ്ടായത്. ഇതേത്തുടര്‍ന്ന് സ്ഥാപനങ്ങളില്‍ നിന്നും മറ്റും ആളുകളെ പുറത്തേക്ക് മാറ്റി. ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ഹസന്‍

വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിക്കാനിടയായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏപ്രില്‍ 23 രാത്രി മുതല്‍ 24 രാവിലെ വരെ എറണാകുളത്ത് നിരാഹാര സമരം നടത്തുമെന്നും ഹസന്‍ അറിയിച്ചു. ചെന്നിത്തലക്കൊപ്പം മറ്റ് യു.ഡി.എഫ് നേതാക്കളും നിരാഹാര സമരത്തില്‍ പങ്കെടുക്കും. Read More …

മോദിയുടെ ‘തീ​വ്രവാദ ഫാക്​ടറി’ പരാമര്‍ശം: പാകിസ്​താനെ പിന്തുണച്ച്‌​ ചൈന

ബെയ്​ജിങ്​: ‘തീവ്രവാദം കയറ്റി അയക്കുന്ന ഫാക്​ടറിയാണ്​ ഇസ്​ലമാബാദ്​’ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്​താവനയില്‍ പാകിസ്​താനെ പിന്തുണച്ച്‌​ ചൈന. തീവ്രവാദ​ത്തിനെതിരെ പോരാടുന്നതിന്​ പാകിസ്​താന്‍ പിന്തുണ നല്‍കുകയാണ്​ വേണ്ടതെന്ന്​ ചൈനീസ്​ വിദേശകാര്യ മ​ന്ത്രാലയ വക്താവ്​ അറിയിച്ചു. തീവ്രവാദമെന്നത്​ എല്ലാ ​രാജ്യങ്ങള്‍ക്കും ശത്രുതന്നെയാണ്​. തീവ്രവാദം തുടച്ചുനീക്കുന്നതിന്​ അന്തരാഷ്​ട്ര സമൂഹം ഒരുമയോടെ പ്രവര്‍ത്തിക്കണം. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ അന്തരാഷ്​ട്ര സമൂഹം പാകിസ്​താനുമായി സഹകരിക്കുകയും Read More …