വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു.

19 കിലോയുള്ള സിലിണ്ടറിന് 25 രൂപ 50 പൈസയാണ് കൂട്ടിയത്.ഇതോടെ സിലിണ്ടര്‍ വില 1806 രൂപയായി ഉയര്‍ന്നു.തുടര്‍ച്ചയായ രണ്ടാം മാസമാണ് വില വര്‍ധിപ്പിക്കുന്നത്.ഡല്‍ഹിയില്‍ 25 രൂപയും മുംബൈയില്‍ 26 രൂപയുമാണ് വര്‍ധിച്ചത്.പുതിയ നിരക്ക് അനുസരിച്ച് ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടര്‍ 1795 രൂപയായി.ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

മീടൂ ആരോപണത്തില്‍ പ്രതികരണവുമായി ശശി തരൂര്‍

തിരുവനന്തപുരം: തനിക്കെതിരെ ചില സ്ത്രീകള്‍ മീടൂ ആരോപണം ഉന്നയിച്ചെന്ന സുപ്രീംകോടതി അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായിയുടെ വെളിപ്പെടുത്തലിന് മറുപടിയുമായി ശശി തരൂർ എംപി. ദിവസവും നൂറ് കണക്കിന് സ്ത്രീകളുമായി ഫോട്ടോ എടുക്കുന്ന വ്യക്തിയാണ് താനെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ഇതുവരെയും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും തരൂർ പറയുന്നു. “ഞാൻ എല്ലാ ദിവസവും നൂറ് കണക്കിന് സ്ത്രീകളെ കാണുകയും Read More …

‘ലോകായുക്ത ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ അഴിമതി നിരോധന സംവിധാനത്തിന്റെ നടുവൊടിഞ്ഞു’ ; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

ലോകായുക്ത ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ കേരളത്തിലെ അഴിമതി നിരോധന സംവിധാനത്തിന്‍റെ നടുവൊടിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരായ അഴിമതി അന്വേഷിക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന ഉള്‍പ്പെടുത്തിയുള്ള 17 എ വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തതോടെ അഴിമതി നിരോധന നിയമം ദുര്‍ബലമായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പ് അവഗണിച്ച്‌ ലോകായുക്തയെ Read More …

കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര; നിരക്ക് കുറച്ച്‌ കേന്ദ്രം

കരിപ്പൂര്‍ വിമാനത്താവളം വഴി പോകുന്ന ഹജ്ജ്‌ തീര്‍ത്ഥാടകരുടെ യാത്രാക്കൂലി കുറച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം. സംസ്ഥാന ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അറിയിക്കുകയായിരുന്നു. 1,65,000 രൂപ ആയിരുന്നു കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയിന്‍റിലേക്ക് എയര്‍ ഇന്ത്യ നിശ്ചയിച്ചിരുന്ന നിരക്ക്. ഇതില്‍ 42000 രൂപയാണ് കുറച്ചത്. അതോടെ 1,23,000 രൂപ ആയിരിക്കും Read More …

ശാസ്ത്രീയത ഉറപ്പു വരുത്തി തദ്ദേശീയ വൈദ്യ സാധ്യതകള്‍ വിപുലമാക്കണം: മുഖ്യമന്ത്രി

ശാസ്ത്രീയ മാർഗങ്ങള്‍ പിൻതുടർന്ന് തദ്ദേശീയ പരമ്ബരാഗത വൈദ്യമേഖലയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ കേരളത്തിലെ തദ്ദേശീയ വൈദ്യന്മാരുടെ സംഗമവും, പാരമ്ബര്യ ചികിത്സ ക്യാമ്ബും ഉല്‍പ്പന്ന പ്രദർശന വിപണനമേളയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശീയ വൈദ്യ അറിവുകള്‍ ശാസ്ത്രീയമായി അവതരിപ്പിച്ച്‌ പേറ്റന്റടക്കം നേടാൻ കഴിയണം. ഇത്തരത്തില്‍ തദ്ദേശീയ Read More …

‘കോടതി ശിക്ഷിച്ചത് കൊണ്ട് കുറ്റവാളിയാകില്ല’; ടിപി വധക്കേസിലെ വിധിയില്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ വിധിയോട് പ്രതികരിച്ച്‌ എല്‍ഡിഎഫ് കണ്‍വീനർ ഇപി ജയരാജൻ. ഒരു കോടതി ശിക്ഷിച്ചത് കൊണ്ട് പാർട്ടിക്കു ബന്ധം വരുമോയെന്നും യുഡിഎഫ് നിരപരാധികളെ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോടതി ശിക്ഷിച്ചത് കൊണ്ട് കുറ്റവാളിയാകില്ല. വിധിയില്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ഇപി പറഞ്ഞു. സിപിഎമ്മുകാരെ തൂക്കിക്കൊല്ലാത്തത് കൊണ്ട് ചിലർക്ക് വിഷമമുണ്ട്. നിരപരാധികളായ പാർട്ടി നേതാക്കളെ ഉള്‍പ്പടുത്തുകയായിരുന്നു Read More …

ഹിജാബ് ഉള്‍പ്പെടെ ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തി താല്‍പര്യമാണ്’ : രാഹുല്‍ ഗാന്ധി

ലഖ്നൗ: ഹിജാബ് ഉള്‍പ്പെടെ ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തി താല്‍പര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹിജാബ് അടക്കം സ്ത്രീകള്‍ തിരഞ്ഞെടുക്കുന്ന വസ്ത്രത്തെ ബഹുമാനിക്കണമെന്നും ഒരാള്‍ എന്ത് ധരിക്കണമെന്ന് നിര്‍ദേശിക്കരുതെന്നും രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനികളോട് സംവദിക്കുകയായിരുന്നു രാഹുല്‍. 2022 ഫെബ്രുവരിയില്‍ ഉഡുപ്പിയിലെ ഒരു സര്‍ക്കാര്‍ കോളേജില്‍ Read More …

വടകര ഇത്തവണ ഇടതുമുന്നണിക്ക് ലഭിക്കും -കെ.കെ. ശൈലജ; ആര്‍.എം.പി പരാജയത്തിന് കാരണമാകില്ല

വടകര ഇത്തവണ ഇടതുമുന്നണിക്ക് ലഭിക്കുമെന്ന് സ്ഥാനാർഥി കെ.കെ. ശൈലജ. ആർ.എം.പി വടകരയില്‍ ഇടതുമുന്നണിയുടെ പരാജയത്തിന് കാരണമാകില്ല. അവരുടെ രാഷ്ട്രീയ പ്രവർത്തനം അവർ നടത്തും. ഇത്തവണ വടകര പാർലമെൻറ് മണ്ഡലത്തില്‍ ഇടതുമുന്നണി വിജയിക്കും. എല്‍.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ടി.പി. കേസില്‍ കോടതി വിധിയാണ് പ്രധാനം, അതൊരു തിരഞ്ഞെടുപ്പ് രംഗത്തെ, പ്രത്യേകിച്ച്‌ പാര്‍ലമെൻറ് തിരഞ്ഞെടുപ്പ് Read More …