സിദ്ധാർഥന്റെ കൊലപാതകം സിബി ഐ അന്വഷിക്കണം: രാഹുൽഗാന്ധി എം പി

പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ വിദ്യാർഥി ജെ എസ് സിദ്ധാർഥന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി എം പി ആവശ്യപ്പെട്ടു. ദിവസങ്ങളോളം മർദ്ദനത്തിനിരയായ സിദ്ധാർഥന്റെ ദാരുണ മരണം മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. എസ് എഫ് ഐയുടെ സജീവ പ്രവർത്തകരാണ് അക്രമികൾ. കേരളത്തിലെ ക്യാംപസിൽ ഇത്തരത്തിലൊരു സംഭവം നടക്കുന്നുവെന്നത് ഖേദകരമാണ്. തങ്ങൾക്കെതിരായ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ആസൂത്രിത ശ്രമങ്ങൾ Read More …

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെ ചോദ്യം ചെയ്ത് കേരളം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

സംസ്ഥാന സര്‍ക്കാരിന് ഇന്ന് സുപ്രീംകോടതിയില്‍ നിര്‍ണായക ദിനം. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് കേരളം സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് മാരായ സൂര്യ കാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് കേരളത്തിന്റെ ഹര്‍ജി പരിഗണിക്കുന്നത്. അടിയന്തിരമായി 26000 കോടി കടമെടുക്കാന്‍ ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കണം Read More …

ശമ്ബള പ്രതിസന്ധി: നിലപാട് കടുപ്പിക്കാന്‍ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ശമ്ബള പ്രതിസന്ധിയില്‍ നിലപാട് കടുപ്പിക്കാന്‍ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍. ശമ്ബള വിതരണം ആരംഭിച്ചില്ലെങ്കില്‍ ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരം നടത്താനാണ് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം. സര്‍ക്കാര്‍ ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്ബളം അടിയന്തരമായി നല്‍കണമെന്നാണ് സര്‍വീസ് സംഘടനകളുടെ ആവശ്യം. വിഷയത്തെ രാഷ്ട്രീയായുധമാക്കി നിലപാട് കടുപ്പിക്കാനും ആലോചനയുണ്ട്. സെക്രട്ടേറിയറ്റ് ആക്ഷന്‍ Read More …

‘ഇന്‍തിഫാദ എന്ന പദത്തിന് തീവ്രവാദവുമായി ബന്ധം, പേര് മാറ്റണം’; കേരള സര്‍വകലാശാല കലോത്സവത്തിന്റെ പേരിനെതിരെ ഹര്‍ജി

കേരള സര്‍വകലാശാല കലോത്സവ പേരായ ‘ഇന്‍തിഫാദ’യെ ചൊല്ലി വിവാദം. ‘ഇന്‍തിഫാദ’ എന്ന പേര് മാറ്റണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തീവ്രവാദവുമായി ബന്ധമുള്ള പേരെന്ന പരാതിയില്‍ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കും സര്‍വ്വകലാശാലക്കും നോട്ടീസ് അയച്ചു. പലസ്തീന്‍ ഐക്യദാര്‍ഢ്യമാണ് ഉദ്ദേശിച്ചതെന്നാണ് യൂണിയന്റെ നിലപാട്.7 മുതല്‍ 11 വരെ നടക്കുന്ന കേരള സര്‍വ്വകലാശാല കലോത്സവത്തിനാണ് ‘ഇന്‍തിഫാദ’ എന്ന പേരിട്ടത്. പേരിട്ടതിനെ Read More …

കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിച്ച്‌ സുധാകരന്‍; പട്ടിക ഏകപക്ഷീയമെന്ന ആരോപണവുമായി മറുവിഭാഗം നേതാക്കള്‍

വീണ്ടും ജംബോ പട്ടികയുമായി കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിച്ച്‌ കെ സുധാകരന്‍. 77 കെപിസിസി സെക്രട്ടറിമാരെയാണ് സുധാകരന്‍ പ്രഖ്യാപിച്ചത്. പട്ടിക ഏകപക്ഷീയമെന്ന ആരോപണവുമായി മറുവിഭാഗം നേതാക്കള്‍ രംഗത്തെത്തി. സാധാരണ കെപിസിസി ഭാരവാഹികളെ പ്രഖ്യാപിക്കുക ഹൈക്കമാന്‍ഡാണ്. ഇത്തവണ സുധാകരന്‍ അത് തിരുത്തി. 77 കെപിസിസി സെക്രട്ടറിമാരുടെ പട്ടിക സുധാകരന്‍ തന്നെ പുറത്തിറക്കി. ഇതോടെ കെപിസിസി ഭാരവാഹികളുടെ എണ്ണം 106 Read More …

തൃശ്ശൂരില്‍ വി ടി ബല്‍റാമിന്റെ പേരും കോണ്‍ഗ്രസ് പരിഗണിക്കുന്നു; മത്സരം കടുക്കുമെന്ന് വിലയിരുത്തല്‍

തൃശ്ശൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ലോക്‌സഭ മണ്ഡലത്തിലേക്ക് സിറ്റിംഗ് എംപി ടി എന്‍ പ്രതാപനെ കൂടാതെ വി ടി ബല്‍റാമിനെ കൂടി പരിഗണിച്ച്‌ കോണ്‍ഗ്രസ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിഎസ് സുനില്‍കുമാര്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയും വന്നതോടെ മണ്ഡലത്തില്‍ മത്സരം കടുക്കുമെന്നുള്ള വിലയിരുത്തലിലാണ് ബല്‍റാമിനെ പേര് കൂടി പരിഗണിക്കാനുള്ള കാരണം. മുന്‍ എംഎല്‍എയും കെപിസിസി വൈസ് Read More …

ഭാരത് ജോഡോ ന്യായ് യാത്ര ഇടവേളയ്ക്ക് ശേഷം ഇന്ന് പുനരാരംഭിക്കും

ജയ്പൂര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇടവേളയ്ക്ക് ശേഷം ഇന്ന് പുനരാരംഭിക്കും. രാജസ്ഥാനില്‍ തുടങ്ങി മധ്യപ്രദേശിലൂടെ യാത്ര തുടരും. വിവിധ ജനവിഭാഗങ്ങളുമായി രാഹുല്‍ ഗാന്ധി സംവദിക്കും. ഇന്ന് മധ്യപ്രദേശില്‍ എത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര ആറാം തീയതി വരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൂടി സഞ്ചരിക്കും. കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രമായ ഗ്വാളിയോറില്‍ Read More …

വിസി നിയമനവുമായി ഗവര്‍ണര്‍ മുന്നോട്ട്; സര്‍വകലാശാലകള്‍ പാസാക്കായി പ്രമേയങ്ങള്‍ റദ്ദാക്കും

വിസി നിയമന പ്രക്രിയയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്നോട്ട്. സേര്‍ച്ച്‌ കമ്മിറ്റിയുമായി മുന്നോട്ടുപോകാന്‍ ഗവര്‍ണര്‍ക്ക് സാഹചര്യം അനുകൂലമായി. സര്‍വകലാശാല നിയമനങ്ങള്‍ രാഷ്ട്രപതി തടഞ്ഞുവെച്ചതോടെയാണ് വിസി നിയമനവുമായി ഗവര്‍ണര്‍ മുന്നോട്ടുകടക്കുന്നത്. രാജ്ഭവന് ലഭിച്ച നിയമോപദേശം അനുസരിച്ച്‌ ഗവര്‍ണര്‍ തുടര്‍നടപടി സ്വീകരിക്കും. കേരള, സാങ്കേതിക, കാര്‍ഷിക സര്‍വകലാശാലകള്‍ പാസാക്കിയ പ്രമേയങ്ങള്‍ റദ്ദാക്കും. മൂന്നു സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ Read More …