പാറ്റൂര്‍ കേസ്: വിഎസ് വീണ്ടും വിജിലന്‍സ് കോടതിയെ സമീപിച്ചു

തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ വീണ്ടും വിജിലന്‍സ് കോടതിയെ സമീപിച്ചു. തന്റെ പരാതിയില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് വി.എസിന്റെ ആവശ്യം. വിജിലന്‍സ് സ്വമേധയാ എടുത്ത കേസിലാണ് നിലപാടറിയിച്ചിരിക്കുന്നതെന്ന് വിഎസ് ചൂണ്ടിക്കാട്ടി. എന്നാല്‍ പാറ്റൂര്‍ കേസില്‍ ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ ഇപ്പോള്‍ ഇടപെടാനാവില്ലെന്നാണ് വിജിലന്‍സ് കോടതി വ്യക്തമാക്കിയത്.

മതേതര കക്ഷികളെ ഒന്നിപ്പിക്കുന്നതിന് ലീഗ് ശ്രമിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: മതേതരകക്ഷികളെ ഒന്നിപ്പിക്കുന്നതിനായി മുസ്ലിം ലീഗ് ശ്രമിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മതേതര കക്ഷികള്‍ കരുതലോടെ നിന്നാല്‍ ബി.ജെ.പിയെ നേരിടാനാവും. ഇതിനായി പ്രതിപക്ഷത്ത് യോജിപ്പ് ഉണ്ടാകണമെന്നും കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ പറഞ്ഞു. മതേതര കക്ഷികള്‍ യോജിക്കാനുളള സാഹചര്യമാണിത്. ജനങ്ങള്‍ വലിയ തോതില്‍ അസ്വസ്ഥരാണ്. കോണ്‍ഗ്രസ് ഇതര മൂന്നാം മുന്നണി എന്നത് പ്രായോഗികമായ കാര്യമല്ല. അതിനാല്‍ ഇടതുപക്ഷം നിലപാടില്‍ Read More …

കമ്മ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യാമെന്നത് വെറും വ്യാമോഹം; ധീരന്‍മാരുടെ മണ്ണാണിതെന്ന് മുഖ്യമന്ത്രി

കൊച്ചി: കമ്മ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യാമെന്നത് വെറും വ്യാമോഹം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണകൂടത്തിന്റെ കിരാതവാഴ്ചകളെ എതിരിട്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്ത് വളര്‍ന്നത്. ഫാസിസ്റ്റ് തേര്‍വാഴ്ചകള്‍ക്ക് മുന്നില്‍ നെഞ്ചുവിരിച്ച്‌ നിന്ന് രക്തസാക്ഷിത്വം വരിച്ച ധീരന്‍മാരുടെ മണ്ണാണിത്. അടിച്ചമര്‍ത്തിയാലും കുഴിച്ചുമൂടാന്‍ വന്നാലും പ്രതിരോധിക്കാനും തിരിച്ചുവരാനും ശേഷിയുള്ളവരാണ് കമ്മ്യുണിസ്റ്റുകാര്‍. ജനാധിപത്യത്തെ പണാധിപത്യമാക്കിയും അട്ടിമറിച്ചും നേടിയ വിജയത്തിന്റെ ലഹരിയില്‍ ഫാസിസ്റ്റ് Read More …

ത്രിപുരയിലെ ബിജെപി- ആര്‍എസ്‌എസ് അക്രമങ്ങള്‍ക്കെതിരെ ബുധനാഴ്ച എല്‍ ഡി എഫ് പ്രതിഷേധം

തിരുവനന്തപുരം > ത്രിപുരയിലെ ആര്‍എസ്‌എസ് ബിജെപി അക്രമത്തില്‍ എല്ലാ ജനാധിപത്യവാദികളും പ്രതിഷേധിക്കണമെന്നു എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. സംഘപരിവാര്‍ അക്രമങ്ങളില്‍ പ്രതിഷേധിച്ചു സംസ്ഥാനത്ത് ബുധനാഴ്ച പ്രകടനവും പൊതുയോഗങ്ങളും സംഘടിപ്പിക്കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു . ജനാധിപത്യ സംവിധാനത്തെയാകെ അട്ടിമറിച്ച്‌ അധികാരത്തിലെത്തിയ ആര്‍എസ്‌എസും സംഘപരിവാര്‍ ശക്തികളും ത്രിപുരയിലാകെ കലാപം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ഇടതുപക്ഷ പാര്‍ടി ഓഫീസുകള്‍ Read More …

ഭൂ നികുതി കുറക്കില്ലെന് ധനമന്ത്രി

തിരുവനന്തപുരം: വര്‍ധിപ്പിച്ച ഭൂ നികുതി കുറക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നികുതി തുക കര്‍ഷക തൊഴിലാളി ക്ഷേമനിധികള്‍ക്കാണ് പോകുന്നത്. കര്‍ഷക സംഘടനകള്‍ നികുതി വര്‍ധനയെ അനുകൂലിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ത്രിപുര അക്രമം: മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധമുയരണം -കോടിയേരി

തിരുവനന്തപുരം: ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ ആര്‍.എസ്.എസ്സും ബി.ജെ.പിയും നടത്തുന്ന വ്യാപക അക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മുന്നോട്ടു വരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഫലം വന്ന് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ ഇരുന്നൂറോളം ആക്രമണങ്ങളാണ് നടത്തിയത്. വീടുകളും പാര്‍ട്ടി ഓഫീസുകളും Read More …

അന്താരാഷ്ട്ര കള്ളക്കടത്തുകാരന്‍ ബിഷു ഷെയ്ക്ക് അറസ്റ്റില്‍

കൊച്ചി: അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തലവന്‍ ബിഷു ഷെയ്ക്കിനെ കൊച്ചിയില്‍ നിന്നുള്ള സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തിയില്‍ വെച്ച് സാഹസികമായാണ് സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ എത്തിച്ച ബിഷു ഷെയ്ക്കിനെ കോടതിയില്‍ ഹാജരാക്കുന്നതിനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഇന്ത്യാബംഗ്ലാദേശ് അതിര്‍ത്തി വഴി കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്തുന്നയാളാണ് ഇയാള്‍. കള്ളക്കടത്തുമായി ബന്ധപ്പെട്ട് മലയാളി ബി.എസ്.എഫ് കമാന്‍ഡന്റ് ജിബു Read More …

ചെങ്ങന്നൂര്‍ മികച്ച സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിന്റേതെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: വരാനിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരിഗണിക്കുന്ന സജി ചെറിയാനാണ് മികച്ച സ്ഥാനാര്‍ത്ഥിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സജി ചെറിയാന്‍ ചെങ്ങന്നൂര്‍ക്കാരനാണ്. അദ്ദേഹം ഒട്ടേറെക്കാര്യങ്ങള്‍ മണ്ഡലത്തില്‍ ചെയ്തിട്ടുള്ളയാളാണ്. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍പിള്ള കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം ചെങ്ങന്നൂര്‍ കണ്ടിട്ടില്ല. കോണ്‍ഗ്രസ് പരിഗണിക്കുന്ന എം Read More …