തീവ്രവാദത്തിനെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരേയുള്ളതല്ല- മോദി

ന്യൂ ഡല്‍ഹി: തീവ്രവാദത്തിനെതിരായ പോരാട്ടമെന്നത് ഏതെങ്കിലും മതത്തിനെതിരേയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവസമൂഹത്തെ വഴിതെറ്റിക്കുന്ന മനസ്ഥിതിയോടാണ് പോരാടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്ലാമിക് ഹെറിറ്റേജ്; പ്രമോട്ടിങ് അണ്ടര്‍സ്റ്റാന്‍ഡിങ് ആന്റ് മോഡറേഷന്‍ എന്ന വിഷയത്തില്‍ നടന്ന കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മോദി. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനും ചടങ്ങില്‍ സന്നിഹിതനായിരുന്നു. എല്ലാ മതങ്ങള്‍ക്കും കളിത്തൊട്ടിലായ ഇടമാണ് ഇന്ത്യ. നൂറ്റാണ്ടുകളോളം പഴക്കമുള്ള ബഹുസ്വരതയുടെ Read More …

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അടിസ്ഥാനമില്ലാത്തതെന്ന് ഉമ്മന്‍ചാണ്ടി

കൊച്ചി: സോളാര്‍ കമ്മീഷനെതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കമ്മീഷന്‍ നിയമനത്തില്‍ അപാകതയുണ്ടെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അടിസ്ഥാനമില്ലാത്തതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. അതേസമയം കമ്മീഷനെ നിയമിച്ചത് നിങ്ങള്‍ തന്നെയല്ലേയെന്നും, കമ്മീഷന്‍ പ്രവര്‍ത്തനത്തെ എന്തുകൊണ്ട് മുന്‍പ് എതിര്‍ത്തില്ലായെന്നും, കമ്മീഷന്‍ നിയമ വിരുദ്ധമാണെന്ന് എങ്ങനെ പറയാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. എന്നാല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്നാണ് Read More …

മലയാറ്റൂരില്‍ വൈദികനെ കുത്തിക്കൊന്നു

മലയാറ്റൂര്‍: മലയാറ്റൂര്‍ കുരിശുമുടി പള്ളിയിലെ വൈദികന്‍ കുത്തേറ്റു മരിച്ചു. കൊച്ചി ചേരാനെല്ലൂര്‍ സ്വദേശി ഫാ. സേവ്യര്‍ തേലക്കാടാണ് കപ്യാരുടെ കുത്തേറ്റ് മരിച്ചത്. ഉച്ചക്ക് 12 മണിക്കാണ് സംഭവം. സംഭവത്തിന് ശേഷം കപ്യാര്‍ വനത്തിലേക്ക് രക്ഷപെട്ടു. ഇയാളെ പൊലീസ് തെരയുന്നു വൈദികന്റെ മൃതദേഹം അങ്കമാലി ആശുപത്രിയിലാണ്.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മറ്റി പ്രഖ്യാപിക്കുമെന്ന് കുമ്മനം

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ബിജെപി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റിയാവും ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ ബിജെപി അതീവ ഗൗരവത്തോടെയാണ് സമീപിച്ചിരിക്കുന്നതെന്നും കുമ്മനം പറഞ്ഞു. ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കാന്‍ ചെങ്ങന്നൂരില്‍ ചേര്‍ന്ന ബിജെപി നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ രാജഗോപാല്‍ എംഎല്‍എ, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ Read More …

നിക്ഷേപ പലിശ വര്‍ധിപ്പിച്ച്‌ എസ്.ബി.ഐ

ന്യൂഡല്‍ഹി : നിക്ഷേപ പലിശ വര്‍ധിപ്പിച്ച്‌ എസ്ബിഐ. വ്യത്യസ്ത കാലയളവിലുള്ള ചെറുകിട നിക്ഷേപങ്ങള്‍ക്കുള്ള പലിശ 10 മുതല്‍ 50 ബേസിസ് പോയിന്റുവരെയാണ് കൂട്ടിയത്. ഇതു പ്രകാരം ഏഴു മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനമാകും പലിശ. മുന്‍പ് 5.25 ശതമാനമായിരുന്നു നല്‍കിയിരുന്നത്. ഒരു വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ 6.25 ശതമാനത്തില്‍ നിന്നും Read More …

സഫീര്‍ വധം: പ്രതിപക്ഷം സിപിഐയെ ലക്ഷ്യം വയ്ക്കുകയാണെന്ന് കാനം

തിരുവനന്തപുരം: മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ സി.പി.ഐ.ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. സംഭവത്തില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഫീറിന്റെ പേരില്‍ പ്രതിപക്ഷം സി.പി.ഐയെ ലക്ഷ്യം വയ്ക്കുകയാണെന്നും കാനം കൂട്ടിച്ചേര്‍ത്തു. അതേസമയം, സഫീറിന്റെ കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്നും, ആക്രമണത്തിനുശേഷം പ്രതികള്‍ ഓടിപ്പോയത് സി.പി.ഐയുടെ Read More …

സ്വാശ്രയ കോളേജുകളിലും വിദ്യാര്‍ത്ഥി രാഷ്ട്രീയം അനുവദിക്കണം: കോടിയേരി

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം അനുവദിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇതിനായി നിയമ നിര്‍മാണം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസരംഗത്തെ വാണിജ്യവത്കരണത്തിനെതിരെ ശക്തമായ നിലപാടുകള്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും കോടിയേരി വ്യക്തമാക്കി. എസ്.എഫ്.ഐ വിദ്യാര്‍ഥി മഹാസംഗമം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാര്‍ക്സിസ്റ്റുകാര്‍ ആക്രമണങ്ങള്‍ നടത്തുകയാണെന്ന പ്രചാരണം Read More …

മധുവിന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹൈക്കോടതി ജഡ്ജിയുടെ കത്തിന്റെ അടിസ്ഥനത്തിലാണ് കേസെടുത്തത്. സംഭവം അതീവ ഗുരുതരമെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണത്തില്‍ സര്‍ക്കാര്‍ മറുപടി പറയണം. 15 ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.