റിസര്‍വേഷൻ സ്വിഫ്റ്റിലേക്ക് ഷിഫ്റ്റ്; പ്രതിഷേധവുമായി കെഎസ്‌ആര്‍ടിസി സംഘടനകള്‍

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ ഓണ്‍ലൈൻ റിസര്‍വേഷൻ ഉള്‍പ്പെടെ സ്വിഫ്റ്റിന്‍റെ വെബ്സൈറ്റിലേക്കു മാറ്റിയത് നിയമവിരുദ്ധമാണെന്നു കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ അനുകൂല സംഘടനയായ റ്റിഡിഎഫിന്‍റെ വര്‍ക്കിംഗ് പ്രസിഡന്‍റ് എം. വിൻസെന്‍റ് എംഎല്‍എ. കെഎസ്‌ആര്‍ടിസിയുടെ ഓണ്‍ലൈൻ റിസര്‍വേഷൻ സംവിധാനത്തെ തകര്‍ത്ത് സ്വകാര്യ ബസ് ലോബികളെ സഹായിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കെഎസ്‌ആര്‍ടിസിയുടെ ബസ് റിസര്‍വേഷൻ സ്വതന്ത്ര കന്പനിയുടെ വെബ്സൈറ്റിലേക്ക് ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് മാറ്റുന്നതെന്നു Read More …

പ്രതിപക്ഷ നേതാവ് വിഡി സതീശന് വക്കീല്‍ നോട്ടീസയച്ച് ഡിവൈഎഫ്‌ഐ

 പ്രതിപക്ഷ നേതാവ് വിഡി സതീശന് വക്കീല്‍ നോട്ടീസ്. ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. തുവ്വൂര്‍ കൊലപാതകക്കേസ് പ്രതി വിഷ്ണു മുന്‍ ഡിവൈഎഫ്‌ഐക്കാരന്‍ ആയിരുന്നു എന്ന പരാമര്‍ശം പിന്‍വലിച്ച് വിഡി സതീശന്‍ മാപ്പ് പറയണം എന്നാണ് ആവശ്യം. ഒരാഴ്ചക്കകം പരസ്യമായി വാര്‍ത്ത സമ്മേളനം വിളിച്ചു മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് Read More …

സനാതന ധര്‍മം: ഉദയനിധിയെ തള്ളി മമത ബാനര്‍ജി; ‘എല്ലാ മതങ്ങളേയും ബഹുമാനിക്കണം’

കൊല്‍ക്കത്ത: സനാതന ധര്‍മത്തിനെതിരേ ഡി.എം.കെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശത്തെ തള്ളി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഉദയനിധി ജൂനിയര്‍ ആണെന്നും അദ്ദേഹം എന്തടിസ്ഥാനത്തിലാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് തനിക്ക് വ്യക്തതയില്ലെന്നും മമത പറഞ്ഞു.എല്ലാ മതങ്ങളേയും ഒരുപോലെ ബഹുമാനിക്കണം. ഒരു വിഭാഗത്തേയും വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ല. തമിഴ്നാട്ടിലേയും ദക്ഷിണേന്ത്യയിലേയും ജനങ്ങളെ ഞാന്‍ Read More …

ഒപ്പം പോകാന്‍ താത്പര്യമില്ലെന്ന് പെണ്‍സുഹൃത്ത്; ഹൈക്കോടതിയില്‍ കൈ ഞരമ്ബ് മുറിച്ച്‌ യുവാവിന്റെ ആത്മഹത്യാശ്രമം

കൊച്ചി: ഹൈക്കോടതിയില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. തൃശൂര്‍ സ്വദേശിയായ വിഷ്ണുവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവാവ് ഉള്‍പ്പെട്ട ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കോടതി പരിഗണിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഹേബിയസ് കോര്‍പ്പറസ് ഹര്‍ജികള്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിലാണ് സംഭവം ഉണ്ടായത്. വിഷ്ണുവും നിയമ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. യുവതിയെ വിട്ടുകിട്ടണമെന്ന് പറഞ്ഞ് മാതാപിതാക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. Read More …

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗം: ഇനി വാദം മാറ്റില്ല; ഡല്‍ഹി പൊലീസിന്‌ താക്കീത്

ന്യൂഡല്‍ഹി: വിദ്വേഷപ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനും ബിജെപി എംപി പര്‍വേഷ് വര്‍മയ്ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഇനി മാറ്റിവയ്ക്കില്ലെന്ന് ഡല്‍ഹി പൊലീസിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ മൂന്നാമതും മാറ്റിവയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതാണ് ജസ്റ്റിസുമാരായ അഭയ് Read More …

സനാതനധര്‍മ്മത്തെ ഇല്ലാതാക്കാന്‍ തയ്യാറുണ്ടോ?: പ്രതിപക്ഷത്തെ വെല്ലുവിളിച്ച്‌ അമിത് ഷാ

ന്യൂദല്‍ഹി: സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യാന്‍ തയ്യാറുണ്ടോയെന്ന് പ്രതിപക്ഷപാര്‍ട്ടികളെ ഒന്നടങ്കം വെല്ലുവിളിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുന്‍ കേന്ദ്രധനകാര്യമന്ത്രിയുടെയും (പി.ചിദംബരം) തമിഴ്നാട്ടിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെയും മക്കള്‍ സനാതന ധര്‍മ്മത്തെ ഉന്‍മൂലനം ചെയ്യുമെന്ന് അവകാശപ്പെട്ടിരിക്കുകയാണ്. നിങ്ങള്‍ സനാതനധര്‍മ്മത്തെയും രാജ്യത്തിന്റെ ചരിത്രത്തെയും അപമാനിച്ചുകൊണ്ടിരിക്കുകയാണ്. – അദ്ദേഹം വിമര്‍ശിച്ചു. തമിഴ്നാട്ടിലെ കോണ്‍ഗ്രസ് പ്രസിഡന്‍റ് പറഞ്ഞത് സനാതന ധര്‍മ്മത്തെ നശിപ്പിക്കലാണ് Read More …

ലോക കുതിരയോട്ടമത്സരത്തില്‍ നേട്ടം കൊയ്ത നിദയ്ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി

ഫ്രാൻസില്‍ നടന്ന ദീര്‍ഘദൂര കുതിരയോട്ട മത്സരമായ ഇക്വസ്ട്രിയൻ വേള്‍ഡ് എൻഡുറൻസ് ചാമ്ബ്യൻഷിപ്പില്‍ നേട്ടം കൊയ്ത മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശിയായ നിദയ്ക്ക് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി. ലോക ചാമ്ബ്യൻഷിപ്പില്‍ ദീര്‍ഘദൂര കുതിരയോട്ടം പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം കൂടി കരസ്ഥമാക്കിയ നിദ കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമായി മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കായികമേഖലയിലേയ്ക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഇത് Read More …

മാറ്റത്തിന്‍റെ മാര്‍ഗരേഖയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

കൊച്ചി: വലിയ മാറ്റത്തിന് തയാറെടുക്കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് മാറ്റത്തിന്‍റെ മാര്‍ഗരേഖ അവതരിപ്പിച്ചു. ആഭ്യന്തര വിമാനസര്‍വിസുകള്‍ നടത്തുന്ന എയര്‍ ഏഷ്യ ഇന്ത്യയെ ഗള്‍ഫിലേക്കും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും രാജ്യാന്തര സര്‍വിസ് നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ലയിപ്പിക്കുന്നതുവഴി വലിയ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള മാര്‍ഗരേഖ എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെയും എയര്‍ ഏഷ്യ ഇന്ത്യയുടെയും മാനേജിങ് Read More …