കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ സിപിഐഎമ്മിന് ഉണ്ടാവില്ലെന്ന് പിണറായി

കണ്ണൂര്‍: ബിജെപിയ്ക്ക് അഴിമതിയില്‍ സര്‍വ്വകാല റെക്കോര്‍ഡെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ത്രിപുരയില്‍ കോണ്‍ഗ്രസിനെ ബിജെപി വിഴുങ്ങിയെന്നും ബിജെപി വിഘടന സംഘടനയുമായി കൈകോര്‍ക്കുന്നെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു. ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ആലോചിക്കുകയാണ്. ബിജെപിയെ പ്രതിരോധിക്കാന്‍ ശരിയായ ബദല്‍ നിലപാടുകള്‍ക്കേ സാധിക്കൂയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ സിപിഐഎമ്മിന് ഉണ്ടാക്കില്ല. യോജിക്കാവുന്നവരുമായി യോജിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. Read More …

ചെറുപുഴയില്‍ കൂട്ടമരണം; മകന്റെ ആത്മഹത്യയ്ക്കു പിന്നാലെ മാതാപിതാക്കളെയും കോളജ് വിദ്യാര്‍ത്ഥിനിയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി

ചെറുപുഴ: മകന്റെ ആത്മഹത്യയ്ക്കു പിന്നാലെ മാതാപിതാക്കളെയും കോളജ് വിദ്യാര്‍ത്ഥിനിയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴ ചന്ദ്രവയല്‍ വെള്ളരിക്കുന്നിലെ ബാര്‍ബര്‍ തൊഴിലാളിയായ രാഘവന്‍ (55), ഭാര്യ ശോഭ (45), തൃശൂരിലെ സ്വകാര്യ കോളജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ ഗോപിക (18) എന്നിവരെയാണ് ബുധനാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകന്‍ ജിതിന്‍ Read More …

കണ്ണൂരില്‍ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ത്തു

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും അക്രമം. മട്ടന്നൂര്‍ നടുവനാട് സിപിഐഎം ബ്രാഞ്ച് കമ്മറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായി. ഓഫിസിന്റെ ജനാലകളും കമ്ബ്യൂട്ടറും അടിച്ച് തകര്‍ത്തു. പൊലിസുകാര്‍ക്ക് നേരെയും ബോംബേറുണ്ടായി. ആര്‍എസ്എസ് ആണ് അക്രമത്തിന് പിന്നിലെന്ന് ആരോപിച്ച് സിപിഐഎം പ്രദേശത്ത് ഹര്‍ത്താല്‍ ആചരിക്കുകയാണ്.     ഇന്നലെ രാത്രി തലശ്ശേരി മാക്കുനിയില്‍ കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറിക്ക് നേരെ അക്രമണം Read More …

സര്‍ക്കാരിനെതിരെ കമ്മ്യൂണിസ്റ്റുകാര്‍ തന്നെ സമരം ചെയ്യുന്നതു നീതിയല്ലെന്ന് മന്ത്രി ജി. സുധാകരന്‍

കണ്ണൂര്‍: സര്‍ക്കാരിനെതിരെ കമ്മ്യൂണിസ്റ്റുകാര്‍ തന്നെ സമരം ചെയ്യുന്നതു നീതിയല്ലെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരന്‍. ഘടക പാര്‍ട്ടികള്‍ പോലും സമരത്തിന് വരുന്നത് എന്ത് അടിസ്ഥാനത്തിലാണ്, സ്ത്രീകളെയും കുഞ്ഞുങ്ങളെയും സമരത്തിനു മുന്നില്‍ നിര്‍ത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വികസനത്തിനെതിരെ കലാപമുണ്ടാക്കി കേരളത്തെ അഫ്ഗാനിസ്താന്‍ ആക്കാനുള്ള ശ്രമം ശക്തമായി തടയും. തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൂട്ടുകൂടി വികസനത്തിനു തടസ്സം നില്‍ക്കുന്നവര്‍ Read More …

കണ്ണൂരിലെ അക്രമസംഭവങ്ങളില്‍ കുറവുവന്നിട്ടുണ്ടെന്ന് ഡിജിപി രാജേഷ് ദിവാന്‍

കണ്ണൂര്‍: കണ്ണൂരിലെ അക്രമസംഭവങ്ങളില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തലെന്ന് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ 2017 ല്‍ അക്രമസംഭവങ്ങളില്‍ കുറവു വന്നിട്ടുണ്ട്. രാഷ്ട്രീയ സമ്മര്‍ദങ്ങളില്ലാതെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് ഡിജിപി രാജേഷ് ദിവാന്‍ പറഞ്ഞു. ഏതു പാര്‍ട്ടിയില്‍പ്പെട്ട പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യും. അതില്‍ പക്ഷപാതമില്ലെന്നും ഡിജിപി വ്യക്തമാക്കി. 2016 ല്‍ 524 രാഷ്ട്രീയ Read More …

കണ്ണൂരിലെ ആര്‍എസ്എസ് നേതാക്കളെ പ്രധാനമന്ത്രി വിളിച്ചുവരുത്തി

ന്യൂഡല്‍ഹി: കണ്ണൂരിലെ ആക്രമണത്തിന് പിന്നാലെ ആര്‍എസ്എസ് നേതാക്കളെ പ്രധാനമന്ത്രി ദില്ലിയിലേക്ക് വിളിച്ച് കൂടിക്കാഴ്ച നടത്തി. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലേങ്കരിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പ്രധാനമന്ത്രി ദില്ലിയിലേക്ക് വിളിപ്പിച്ചത്. സിപിഎം ഭരണത്തിന്റെ മറവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിരന്തരമായി ആക്രമിക്കപ്പെടുകയാണെന്നും ചിലര്‍ കൊലചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമല്ലെന്നും ആര്‍എസ്എസ് പ്രവര്‍ത്തകനായതുകൊണ്ടു ജീവിക്കാനാകുന്നില്ലെന്നും ഒരു പ്രവര്‍ത്തകന്‍ പ്ര Read More …

കണ്ണൂരില്‍ വീണ്ടും അക്രമം; പയ്യന്നൂരില്‍ സിപിഐഎംമുസ്ലിം ലീഗ് സംഘര്‍ഷം

കണ്ണൂര്‍: സമാധാനയോഗത്തിന് പിന്നാലെ കണ്ണൂരില്‍ വീണ്ടും അക്രമം. പയ്യന്നൂര്‍ കവ്വായിയില്‍ സിപിഐഎംമുസ്ലിം ലീഗ് സംഘര്‍ഷമുണ്ടായി. മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു. കൊടിമരം സ്ഥാപിക്കുന്നതും വൈദ്യുത തൂണില്‍ പെയിന്റടിക്കുന്നതും സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇരു വിഭാഗങ്ങളും സംഘടിച്ചതോടെ സംഘര്‍ഷം വ്യാപിച്ചു. നിരവധി വാഹനങ്ങളും വീടുകളുടെ ജനാലകളും അടിച്ചു തകര്‍ത്തു. Read More …

കണ്ണൂരില്‍: 2 സി പി ഐ എം പ്രവര്‍ത്തകരെ വെട്ടി

കണ്ണൂര്‍:കണ്ണൂര്‍ മട്ടന്നൂരില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകരെ ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു.മട്ടന്നൂര്‍ അയല്ലൂര്‍ വായനശാലയില്‍ ഇരിക്കുകയായിരുന്ന ഡോ സുധീര്‍, ശ്രീജിത്ത് എന്നിവരെയാണ് മാരകായുധങ്ങളുമായി ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്.   ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആദ്യം കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.   സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐഎം മാലൂര്‍, Read More …