മുസ്ലിം ലീഗ് നേതാവ് കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അന്തരിച്ചു

കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭാ മുന്‍ ചെയര്‍മാനും മുസ്ലിം ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അന്തരിച്ചു. നിലവില്‍ മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്ബര്‍, സര്‍സയ്യിദ് കോളേജ് ഉള്‍പ്പെടുന്ന കാനന്നൂര്‍ ഡിസ്ട്രിക്ട് മുസ്‌ലിം എജുക്കേഷണല്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. എം.എസ്.എഫിന്റെ പ്രഥമ സംസ്ഥാന Read More …

ദേശാഭിമാനി സാഹിത്യ പുരസ്‌ക്കാരം ടി പത്മനാഭന്

കണ്ണൂര്‍: ഈ വര്‍ഷത്തെ ദേശാഭിമാനി സാഹിത്യ പുരസ്‌ക്കാരത്തിന് വിഖ്യാത കഥാകാരന്‍ ടി പത്മനാഭന്‍ അര്‍ഹനായി. രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌ക്കാരം.   ദേശാഭിമാനി ചീഫ് എഡിറ്റര്‍ എം വി ഗോവിന്ദന്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തിലാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. മാര്‍ച്ചില്‍ കണ്ണൂരില്‍ നടക്കുന്ന ഒരാഴ്ച നീളുന്ന ടി പത്മനാഭന്‍ സാഹിത്യോല്‍സവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌ക്കാരം Read More …

കണ്ണൂരില്‍ സി.പി.എം പഞ്ചായത്തംഗം രാജിവച്ച് മുസ്ലീം ലീഗില്‍ ചേര്‍ന്നു

പേരാവൂര്‍: കണ്ണൂരില്‍ സി.പി.എം പഞ്ചായത്തംഗം രാജിവച്ച് മുസ്ലീം ലീഗില്‍ ചേര്‍ന്നു. സി.പി.എം അംഗവും ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പൂക്കോത്ത് സിറാജാണ് പഞ്ചായത്തംഗത്വം രാജിവച്ചത്. നിലവില്‍ സി.പി.എം പേരാവൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റുമായ സിറാജ് ചൊവ്വാഴ്ച രാവിലെ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കുകയായിരുന്നു. മതന്യൂനപക്ഷങ്ങളോട് സി.പി.എം തുടരുന്ന വഞ്ചനാപരമായ Read More …

ഓഖി ദുരന്ത സമയത്ത് മോദി ഗുജറാത്ത് മുഖ്യമന്ത്രിയെപ്പോലെ പെരുമാറി

കണ്ണൂര്‍: ഓഖി ദുരന്തസമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയെ പോലെയാണ് പെരുമാറിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിന്റെ മുഖ്യമന്ത്രിയെ ഒന്നു വിളിക്കാന്‍ പോലും അദ്ദേഹം തയാറായില്ല. കേന്ദ്രം കേരളത്തോടു സ്വീകരിച്ചു വരുന്ന വൈരനിര്യാതന സമീപനത്തിന്റെ ഭാഗമാണിതെന്നും കോടിയേരി പറഞ്ഞു.

ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍

ചീമേനി: പൊതാവൂര്‍ പുലിയന്നൂരിലെ ജാനകിവധക്കേസില്‍ ശാസ്ത്രീയ രീതിയില്‍ പോലീസ് അന്വേഷണം ശക്തമാക്കി. പോലീസ് നായ വീടിനു മുന്നിലെ വയലിലേക്കാണ് മണം പിടിച്ച് ഓടിയത്. വയലിലുണ്ടായിരുന്ന ട്രില്ലറിനു സമീപം പാഞ്ഞെത്തിയ നായ റോഡിനു കുറുകെയുള്ള കലുങ്കിനു സമീപം ഏറെ നേരം നിന്നു. കയ്യൂര്‍ ചീമേനി പഞ്ചായത്തിലാണ് പുലിയന്നൂര്‍ ഗ്രാമമെങ്കിലും കിനാനൂര്‍ കരിന്തളം പഞ്ചായത്തിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശം Read More …

യുഡിഎഫില്‍ നിന്ന് പലകക്ഷികളും ഇടതുമുന്നണിയിലെത്തുമെന്ന് കോടിയേരി

കണ്ണൂര്‍: ഇടതുമുന്നണി വിപുലീകരിച്ച് രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫില്‍ തര്‍ക്കം രൂക്ഷമാണെന്നും പലകക്ഷികളും ഇടതുമുന്നണിയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ബഹുജനഅടിത്തറ വിപുലീകരിക്കണം. ഇടതുമുന്നണിയുടെ രാഷ്ട്രീയ നിലപാടുകളോട് യോജിപ്പുള്ളവരെ മുന്നണിയുടെ ഭാഗമാക്കണം. അതുവഴി ശത്രുപക്ഷത്തെ കൂടുതല്‍ ദുര്‍ബലമാക്കണം. സംസ്ഥാനത്ത് തനിച്ച് ഭൂരിപക്ഷം കിട്ടുന്ന അവസ്ഥ വന്നാലും ഈ Read More …

ഫ്‌ളക്‌സില്‍ തന്റെ ഫോട്ടോ വയ്ക്കരുതെന്ന് പി. ജയരാജന്‍

കണ്ണൂര്‍: പാര്‍ട്ടി സമ്മേളനങ്ങളില്‍ പ്രവര്‍ത്തകര്‍ തന്റെ ഫോട്ടോ ഉള്‍ക്കൊള്ളുന്ന ഫഌക്‌സ് ബോര്‍ഡ് ഉയര്‍ത്തുന്നതിനെതിരേ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് പ്രവര്‍ത്തകര്‍ പിന്‍മാറണം. ശത്രു മാധ്യമങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.   സമ്മേളനങ്ങളുടെ ഭാഗമായി പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടത്. ഈ ഉദ്ദേശം സാധ്യമാക്കുന്നതിന് വേണ്ടിയാണ് Read More …

എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് പരമാവധി ഒരു കോടി രൂപ വരെ സര്‍ക്കാര്‍ സഹായം

കണ്ണൂര്‍: എല്ലാ പൊതു വിദ്യാലയങ്ങളേയും വിദ്യാര്‍ത്ഥികളെയും ഏത് വികസിത രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളോടും തുല്യമായി എത്താന്‍ കഴിയുന്ന വിധം മികവുറ്റതാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നബാര്‍ഡ് ആര്‍ ഐ ഡി എഫ് എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.