വിനീതിന്റെ പോരാട്ട വീര്യം തര്‍ക്കം

കണ്ണൂര്‍: ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും താരമായ കണ്ണൂര്‍ സ്വദേശി സികെ വിനീതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലെ ആര്‍എസ്എസ്സിപിഎം യുവജനപോരാളികളുടെ അവകാശത്തര്‍ക്കം.കണ്ണൂരിന്റെ വിപ്ലവ കരുത്താണ് വിനീതിന്റെ പോരാട്ട വീര്യത്തിന് കരുത്താകുന്നതെന്ന് പറഞ്ഞ് സൈബര്‍ സഖാക്കള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുമ്‌ബോള്‍ ,ഭാരതാംബയുടെ പൊന്നോമന പുത്രനായ വിനീതിന്റെ സംഘപരിവാര്‍ രാഷ്ട്രീയ പാരമ്ബര്യമാണ് കണ്ണൂര്‍ അമ്ബാടിമുക്ക് എന്ന ആര്‍എസ്എസിന്റെ Read More …

അമ്മയെ ക്രൂരമായ മര്‍ദ്ദിച്ച മകള്‍ക്കെതിരെ കേസ്

പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ 75 വയസുകാരിയായ അമ്മയെ ക്രൂരമായി മര്‍ദിച്ച മകള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഗാര്‍ഹികപീഡന നിയമപ്രകാരമാണ് മകള്‍ ചന്ദ്രമതിക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുമെന്ന് കണ്ണൂര്‍ എസ്.പി. പറഞ്ഞു. കാര്‍ത്ത്യായനിയെ മകള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായിരുന്നു. മാവിഞ്ചേരി സ്വദേശിയായ ചന്ദ്രമതി അമ്മയെ സ്ഥിരമായ മര്‍ദിക്കുന്നെന്ന് കാണിച്ച് സഹോദരന്‍ വേണുഗോപാലാണ് പോലീസില്‍ പരാതി നല്‍കിയത്. നവംബര്‍ Read More …

ഫസല്‍വദം കൊല നടത്തിയത് ആര്‍ എസ്സ് എസ്സുകാര്‍

കണ്ണൂര്‍: തലശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഫസല്‍ വധത്തിന് പിന്നില്‍ താനുള്‍പ്പെടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പിടുയിലായ മോഹനന്‍ വധക്കേസിലെ പ്രതി സുബീഷ് പോലീസിന് മൊഴിനല്‍കി. മൊഴിയുടെ ശബ്ദരേഖയും വീഡിയോയുമടങ്ങുന്ന തെളിവുകള്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി, ഡിജിപിക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിച്ചു. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജനും Read More …

ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കണ്ണൂര്‍: മദ്യലഹരിയില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. കണ്ണൂര്‍ പയ്യാവൂര്‍ ചാമക്കാലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഉച്ചയോടെ മദ്യലഹരിയില്‍ വീട്ടിലെത്തിയ ഭര്‍ത്താവ് സണ്ണി ഭാര്യ ലീനയെ കഴുത്തില്‍ മുറിവേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ സണ്ണി കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇവരുടെ രണ്ടു മക്കള്‍ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. ലീനയുടെ മൃതദേഹം Read More …

മലപ്പുറം സ്‌ഫോടനം: ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചന

തളിപ്പറമ്പ് : മലപ്പുറം കളക്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് തളിപ്പറമ്പിലെ ഒരു സ്ഥാപനത്തില്‍ എന്‍ ഐ എ റെയ്ഡ് . റെയ്ഡില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. സ്ഥാപനത്തില്‍ നിന്നും പല വിലപ്പെട്ട വിവരങ്ങളും ലഭിച്ചതായും വിവരമുണ്ട്. തളിപ്പറമ്പ് ഹൈവേയിലെ ഒരു പ്രധാന സ്ഥാപനത്തില്‍ പ്രത്യേക അന്വേഷണ സംഘവും എന്‍ഐഎ സംഘവും വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ സംയുക്തമായാണ് Read More …

ഇന്ന് തുലാപ്പത്ത്, ഇനി തെയ്യക്കാലം

ഇന്ന് തുലാപ്പത്ത്. വടക്കെ മലബാറില്‍ തെയ്യങ്ങള്‍ മിഴി തുറക്കുന്ന ദിവസം. രാവും പകലും ഇനി തോറ്റംപാട്ടുകള്‍ ഏറ്റുചൊല്ലും. നിലാവില്‍ ചൂട്ടുകറ്റകളൊരുക്കുന്ന തീവെട്ടത്തില്‍ ദൈവങ്ങള്‍ ഉറഞ്ഞുതുള്ളും. ദൈവവും മനുഷ്യനും ഒന്നാകുന്ന അപൂര്‍വ കാഴ്ചയ്ക്ക് ഇനി ഉത്തരമലബാര്‍ സാക്ഷ്യംവഹിക്കും. തുലാപ്പത്ത് മുതല്‍ മേടപ്പത്ത് വരെ അനുഷ്ഠാനങ്ങളുടെ ദിവസങ്ങളാണ്. സൂര്യദേവന്‍ ഭക്തര്‍ക്ക് സര്‍വ്വൈശ്വര്യങ്ങളും നല്‍കുന്നുവെന്ന് വിശ്വസിക്കുന്ന പത്താമുദയത്തില്‍ തറവാടുകളും തെയ്യക്കാവുകളും Read More …

ഉത്തരവാദിത്തം പിണറായിക്ക് രാജഗോപാല്‍

തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ എം.എല്‍.എ. നിഷ്പക്ഷവും മുന്‍വധികളുമില്ലാത്ത അന്വേഷണമാണ് വേണ്ടത്. സി.പി.എം അണികളെ കൊണ്ട് അരാജകത്വം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും രാജഗോപാല്‍ പറഞ്ഞു.

കൂത്തുപറമ്പില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടേറ്റ് മരിച്ചു

കണ്ണൂര്‍: കൂത്തുപറമ്പ് പത്തിരിയാട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കുഴിച്ചാല്‍ മോഹനനാണ് മരിച്ചത്. പ്രദേശത്തെ ഒരു കള്ളുഷാപ്പിലാണ് സംഭവമുണ്ടായത്. ഷാപ്പിനുള്ളില്‍ കയറി മോഹനനെ അക്രമികള്‍ ആക്രമിക്കുകയായിരുന്നു.