ഷാ​നി​മോ​ള്‍ ത​നി​ക്ക് സ​ഹോ​ദ​രി​യെ​പ്പോ​ലെ; “പൂ​ത​ന’ പ്ര​യോ​ഗം ത​ള്ളി മ​ന്ത്രി സു​ധാ​ക​ര​ന്‍

ആ​ല​പ്പു​ഴ: അ​രൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഷാ​നി​മോ​ള്‍ ഉ​സ്മാ​നെ​തി​രേ “പൂ​ത​ന’ പ്ര​യോ​ഗം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. ഷാ​നി​മോ​ള്‍ ത​നി​ക്ക് സ​ഹോ​ദ​രി​യെ പോ​ലെ​യാ​ണ്. മാ​ധ്യ​മ​ങ്ങ​ളാ​ണ് അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തെ​ന്നും സു​ധാ​ക​ര​ന്‍ വി​ശ​ദ​മാ​ക്കി. വെ​ള്ളി​യാ​ഴ്ച തൈ​ക്കാ​ട്ടു​ശേ​രി​യി​ലെ കു​ടും​ബ യോ​ഗ​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വി​വാ​ദ പ​രാ​മ​ര്‍​ശ​മു​ണ്ടാ​യ​ത്. പൂ​ത​ന​മാ​ര്‍​ക്ക് ജ​യി​ക്കാ​നു​ള്ള സ്ഥ​ല​മ​ല്ല അ​രൂ​ര്‍. ക​ള്ളം പ​റ​ഞ്ഞും മു​ത​ല​ക്ക​ണ്ണീ​ര്‍ ഒ​ഴു​ക്കി​യു​മാ​ണ് യു​ഡി​എ​ഫ് ജ​യി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി Read More …

വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളേജിനെതിരെ നിയമ നടപടി എടുക്കുമെന്ന് കെ.കെ ശൈലജ

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് മതിയായ സൗകര്യങ്ങള്‍ നല്‍കാത്ത വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളേജിനെതിരെ നിയമവശം പരിശോധിച്ച്‌ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് വിദ്യാര്‍ഥികളെ മാറ്റാന്‍ പറഞ്ഞാല്‍ കഴിയില്ലെന്നും എന്നാല്‍ സ്വകാര്യ മേഖലയിലേക്ക് മാറ്റാന്‍ കഴിയുമോ എന്നത് പരിശോധിക്കണമെന്നും ശൈലജ പറഞ്ഞു. വിജിലന്‍സ് റിപ്പോര്‍ട്ട് പഠിച്ച ശേഷം നിലപാട് വ്യക്തമാക്കുമെന്നും ശൈലജ അറിയിച്ചു.

ശബരിമല തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമല്ല, ശങ്കര്‍ റെെ സ്ത്രീ പ്രവേശനത്തിനെതിരായി നിലപാടെടുക്കില്ലെന്ന് കോടിയേരി

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചാ വിഷയമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണന്‍ പറഞ്ഞു. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവനയിലാണ് അദ്ദേഹം പ്രതികരണമറിയിച്ചത്. മഞ്ചേശ്വരം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റെെ സ്ത്രീ പ്രവേശനത്തിനെതിരായി നിലപാടെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീപ്രവേശത്തിനെതിരായി ശങ്കര്‍ റെെ നിലപാടെടുത്തിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവര്‍ ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യം നേടാന്‍ Read More …

യു.ഡി.എഫിനെ തോല്‍പിക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും കൈകോര്‍ക്കുന്നു; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല കര്‍മസമിതി വഴി ആര്‍.എസ്.എസുമായി യു.ഡി.എഫ് അവിശുദ്ധ ബന്ധമുണ്ടാക്കിയെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫിനെ തോല്‍പിക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും കൈകോര്‍ക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലെന്ന് രമേശ് ചെന്നിത്തല തിരിച്ചടിച്ചു.

ഗാന്ധിജിയെ സ്വന്തമാക്കാന്‍ ഗാന്ധി ഘാതകര്‍ തന്നെ ശ്രമിക്കുന്നു: മുഖ്യമന്ത്രി പിണറായി

ഗാന്ധി ഘാതകര്‍ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്നും ഗാന്ധിജിയുടെ വാചകങ്ങളെ ഇവര്‍ തങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ നൂറ്റി അമ്ബതാം ജന്മവാര്‍ഷികമാണിന്ന്. സ്വന്തം ജീവിതം തന്നെ ലോകത്തിനുള്ള സന്ദേശമാക്കിയ നേതാവ്. ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ നൂറ്റാണ്ട് പിന്നിടുമ്ബോഴും ഒളിമങ്ങാതെ തിളങ്ങി നില്‍ക്കുന്നു. എല്ലാ വിഭാഗം ജനങ്ങളേയും ഒന്നായി Read More …

ബന്ദിപ്പൂര്‍: സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെ ഉയരുന്നത് ശക്തമായ ജനവികാരം; വസ്തുതകള്‍ സുപ്രീംകോടതിയെ ധരിപ്പിക്കാന്‍ കേന്ദ്രം തയ്യാറാവണം കോടിയേരി ബാലകൃഷ്ണന്‍

കൊല്ലഗല്‍ ദേശീയ പാതയില്‍ ബന്ദിപ്പുര്‍ വനമേഖലയിലെ യാത്ര നിരോധനത്തില്‍ വസ്‌തുതകള്‍ സുപ്രീംകോടതിയെ ധരിപ്പിച്ച്‌ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു. യാത്രാ നിരോധനത്തിനെതിരെ വയനാട്ടിലെ ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്‌. വയനാടിനെ മാത്രമല്ല കേരളത്തെ ആകെ ബാധിക്കുന്ന സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെയുള്ള ശക്തമായ ജനവികാരമാണ്‌ പ്രക്ഷോഭത്തില്‍ Read More …

നീം നിക്ഷേപ സംഗമം 4 ന് ദുബായില്‍:മുഖ്യമന്ത്രി പങ്കെടുക്കും

തിരുവനന്തപുരം: നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയ കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ കണ്ടെത്താനായി ഒക്ടോബര്‍ 4-ന് ദുബായില്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു. പുതുതായി രൂപവല്‍ക്കരിച്ച ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്‍റ് കമ്ബനിയുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. നോണ്‍ കേരളൈറ്റ്സ് എമര്‍ജിങ് എന്‍റര്‍പ്രണേഴ്സ് മീറ്റ് (നീം) എന്ന ഈ സംഗമത്തിലേക്ക് വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരെ Read More …

രാത്രിയാത്ര നിരോധനം: മുഖ്യമന്ത്രിയുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തി, വിഷയം ഗൗരവമെന്ന് രാഹുല്‍

തിരുവനന്തപുരം: ബന്ദിപൂര്‍ റൂട്ടിലെ രാത്രിയത്രാ നിരോധനം ഗൗരവമുള്ള വിഷയമാണെന്ന് വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ഗാന്ധി. ഇന്നു രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുല്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. രാത്രിയാത്രാ നിരോധന വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി ഡേല്‍ഹിയിലെത്തിയ മുഖ്യമന്ത്രിയുമായി കൊച്ചിന്‍ ഹൗസില്‍വച്ചാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. നിരോധനം ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് വലിയ പ്രയാസം Read More …